TRENDING:

അയോദ്ധ്യ രാമക്ഷേത്രത്തിൽ മുത്തച്ഛനൊപ്പം ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല

Last Updated:
രാമഭക്തർക്ക് സൗജന്യ ചികിത്സ നൽകാൻ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ ആരംഭിച്ചതിനു പിന്നാലെയാണ് രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്.
advertisement
1/6
അയോദ്ധ്യ രാമക്ഷേത്രത്തിൽ മുത്തച്ഛനൊപ്പം ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല
ഏറെ ആരാധകരുള്ള താരദമ്പതികളാണ് നടൻ രാം ചരണും ഭാര്യ ഉപാസനയും. താര പത്നി എന്നതിനപ്പുംറം പൊതുസമൂഹത്തിൽ തന്റേതായ സ്ഥാനമുള്ള വ്യക്തിയാണ് ഉപാസന കാമിനേനി. തെലുങ്ക് സൂപ്പർതാരം രാം ചരണിന്റെ ഭാര്യയായ ഉപാസന അപ്പോൾ ഹോസ്പിറ്റൽസിന്റെ നേതൃനിരയിലുള്ള വ്യക്തിയുമാണ്.
advertisement
2/6
കഴിഞ്ഞ വർഷമാണ് ഉപാസനയ്ക്കും രാം ചരണിനും പെൺ‌കുഞ്ഞ് പിറന്നത്. ക്ലിൻ കാര കൊനിഡേല എന്നാണ് മകളുടെ പേര്. വിവാഹം കഴിഞ്ഞ് പത്ത് വർഷങ്ങൾക്ക് ശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്.
advertisement
3/6
സോഷ്യൽ മീഡിയയിൽ സജീവമായ ഉപാസന, കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രമാണ് താരം പങ്കുവച്ചത്. മുത്തശ്ശി സുചരിത റെഡ്ഡി, മുത്തച്ഛനും, അപ്പോളോ ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ പ്രതാപ് സി റെഡ്ഡിയും ഒപ്പമുണ്ടായിരുന്നു.
advertisement
4/6
“ഒരു ആഗ്രഹം സഫലമായി . ഒരു സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. അയോദ്ധ്യ – ലളിതമാണ് ഏറ്റവും ദൈവികമായ അനുഭവം. ഈ യാത്ര അവിസ്മരണീയമാക്കിയതിന് നന്ദി “ എന്നാണ് ചിത്രങ്ങൾക്കൊപ്പം ഉപാസന കുറിച്ചത് .
advertisement
5/6
ഇതിന് ജയ് ശ്രീറാം വിളികളോടെയാണ് ആരാധകർ പ്രതികരിച്ചത് . മഞ്ഞ വസ്ത്രം ധരിച്ച് മുത്തച്ഛനോടൊപ്പം ക്ഷേത്രത്തിലേക്ക് പോകുന്ന വീഡിയോയും ഉപാസന പങ്കുവെച്ചിട്ടുണ്ട് .
advertisement
6/6
ഉപാസനയുടെയും , പ്രതാപ് റെഡ്ഡിയുടെയും നേതൃത്വത്തിൽ അടുത്തിടെ അയോദ്ധ്യയിൽ അപ്പോളോ ഹോസ്പിറ്റൽ സർവീസ് ആരംഭിച്ചിരുന്നു. ‘ രാം ലല്ലയുടെ അനുഗ്രഹത്തോടെ, അയോദ്ധ്യ സന്ദർശിക്കുന്ന തീർഥാടകർക്ക് ഒരു സേവനമായി ഞങ്ങളുടെ സൗജന്യ എമർജൻസി കെയർ സെൻ്റർ തുറക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ അപ്പോളോ ഫൗണ്ടേഷന് സന്തോഷമുണ്ട്“ എന്നും ഉപാസന പറഞ്ഞിരുന്നു .
മലയാളം വാർത്തകൾ/Photogallery/Buzz/
അയോദ്ധ്യ രാമക്ഷേത്രത്തിൽ മുത്തച്ഛനൊപ്പം ദർശനം നടത്തി രാം ചരണിന്റെ ഭാര്യ ഉപാസന കൊനിഡേല
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories