TRENDING:

Ramesh Pisharody | കുരങ്ങൻ കൊടുത്ത പണി; രമേഷ് പിഷാരടിയുടെ കാറിന് പതിനാറായിരം രൂപയുടെ ചെലവ് ഉണ്ടായതിങ്ങനെ

Last Updated:
കുരങ്ങൻ കാരണം കയ്യിലെ പണം നഷ്‌ടമായ രമേഷ് പിഷാരടി
advertisement
1/6
Ramesh Pisharody | കുരങ്ങൻ കൊടുത്ത പണി; രമേഷ് പിഷാരടിയുടെ കാറിന് പതിനാറായിരം രൂപയുടെ ചെലവ് ഉണ്ടായതിങ്ങനെ
മലയാളി പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച ഹാസ്യതാരവും അവതാരകനും. അവിടെ നിന്നും നടനും സംവിധായകനും. ചുരുങ്ങിയ കാലം കൊണ്ടുള്ള രമേഷ് പിഷാരടിയുടെ (Ramesh Pisharody) വളർച്ച നല്ല രീതിയിൽ സംഭവിച്ചതാണ്. ഇപ്പോഴിതാ, പിഷാരടി രാഷ്ട്രീയ മേഖലയിലേക്കു ചുവടുവയ്ക്കുന്നതായി വാർത്ത. കോൺഗ്രസ് പാർട്ടിയുടെ തൃപ്പുണിത്തുറ സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി മത്സരിക്കും എന്ന് സൂചനയുള്ളതായി റിപ്പോർട്ട് വന്നിരിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പിഷാരടി മത്സരിക്കും എന്ന് റിപ്പോർട്ട് വന്നപ്പോൾ, അദ്ദേഹം അത് നിഷേധിച്ചിരുന്നു. തൃപ്പൂണിത്തുറയിൽ രമേഷ് പിഷാരടി മത്സരിക്കുമോ എന്ന കാര്യത്തിൽ അദ്ദേഹം ഇനിയും വ്യക്തത നൽകിയിട്ടില്ല
advertisement
2/6
ജനസ്വീകാര്യത നേടിയ നടൻ എന്ന നിലയിൽ, പിഷാരടി രാഷ്ട്രീയ മേഖലയിൽ ശോഭിക്കുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. 'നസ്രാണി' എന്ന സിനിമയിലൂടെയാണ് പിഷാരടി ചലച്ചിത്ര ലോകത്തെത്തുന്നത്. മമ്മൂട്ടി - ജോഷി ചിത്രത്തിലേക്ക് നന്ദകുമാർ പൊതുവാൾ വഴിയാണ് രമേഷ് പിഷാരടിക്ക് അവസരം ലഭിക്കുന്നത്. ഈ സിനിമയിക്ക് വേണ്ടി മൂന്നു പേജുകൾ നീളമുള്ള ഡയലോഗ് പിഷാരടിക്ക് പഠിക്കാൻ നൽകി. ഒരു കലാപരംഗമായിരുന്നു അത്. 300 ജൂനിയർ ആർട്ടിസ്റ്റുമാരും 15 പോലീസ് ജീപ്പുകളും ചേർന്നതായിരുന്നു രംഗം (തുടർന്ന് വായിക്കുക)
advertisement
3/6
മൂന്ന് പേജ് സ്ക്രിപ്പ്റ്റും കാണാപാഠം പഠിക്കണമായിരുന്നു. ഗുരുതര പരിക്കേറ്റവരുടെയും ആശുപത്രിയിൽ മരിച്ചവരുടെയും പേരുകൾ ചേർന്നതായിരുന്നു അത്. ടി.വി. റിപ്പേർട്ടർ ബിജു ചെറിയാൻ എന്ന വേഷമായിരുന്നു രമേഷ് പിഷാരടിക്ക്. ന്യൂസ് ഡെസ്കിൽ നിന്നും വിളിക്കുമ്പോൾ പറയേണ്ടിയിരുന്നത് ഈ ഡയലോഗുകളാണ്. അരദിവസം കൊണ്ട് ഷൂട്ടിംഗ് പൂർത്തിയായി. എന്നാൽ, ഈ ഡയലോഗ് സിനിമയിൽ വന്നപ്പോൾ, സിനിമയിൽ എത്തി എന്ന് പിഷാരടിക്ക് പറയാൻ പറ്റുന്ന വിധമുള്ള ഒരു റോളായിരുന്നില്ല. ആ രംഗത്തിലെ പിഷാരടിയുടെ പങ്ക് ടി.വിയിൽ കാണുന്ന മുഖവും ശബ്ദവും ചേർന്നതായിരുന്നു
advertisement
4/6
രസകരവും, അതേസമയം ആകാംക്ഷാഭരിതവുമായ ഒരു സാഹചര്യം, രമേഷ് പിഷാരടിക്ക് വന്നുചേർന്നത് ജയറാം നായകനായ 'ആടുപുലിയാട്ടം' സിനിമയുടെ സെറ്റിലായിരുന്നു. തെങ്കാശിയിൽ വച്ചായിരുന്നു ഈ സിനിമയുടെ ഷൂട്ടിംഗ്. കുരങ്ങന്മാരാൽ പ്രശ്നബാധിതമായ സ്ഥലമായിരുന്നു. സണ്ണി എന്നായിരുന്നു ഇതിൽ പിഷാരടി അവതരിപ്പിച്ച കഥാപാത്രം. ഒരുദിവസം ക്ഷേത്രത്തിനടുത്തായി തന്റെ കാർ പാർക്ക് ചെയ്ത പിഷാരടി കുറച്ചേറെ സമയം കഴിഞ്ഞാണ് മടങ്ങിവന്നത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന കാലം
advertisement
5/6
ക്ഷേത്രോത്സവത്തിൽ നിർത്താതെ പടക്കം പൊട്ടുന്ന സാഹചര്യത്തിൽ, പേടിച്ചരണ്ട ഒരു കുരങ്ങൻ പിഷാരടിയുടെ കാറിന് കീഴിൽ അഭയം തേടി. ശബ്ദം ഉണ്ടാക്കിയും, നീളത്തിലെ വടികൊണ്ട് ഇളക്കിയും മറ്റും കുരങ്ങനെ അവിടെ നിന്നും പറഞ്ഞു വിടാൻ പിഷാരടി നല്ലതുപോലെ ശ്രമിച്ചിട്ടും നടന്നില്ല. കുറച്ചപ്പുറത്തായി ഒരു വാഴപ്പഴം വയ്ക്കുന്നത് കുരങ്ങനെ ആകർഷിക്കും എന്നൊരാൾ നിർദേശിച്ചത് പ്രകാരം രമേഷ് പിഷാരടി ചെയ്തു നോക്കി. അതും ഫലിച്ചില്ല. കുരങ്ങൻ അതിന്റെ സ്ഥാനത്തു നിന്നും അൽപ്പം പോലും അനങ്ങിയില്ല. ഒടുവിൽ, ഹോസ് കൊണ്ട് വെള്ളം ചീറ്റിച്ചു നോക്കുകയും ചെയ്തിരുന്നു. അവിടെയും രക്ഷയില്ല
advertisement
6/6
കാർ അൽപ്പം മുന്നോട്ടെടുത്തു നോക്കി. അപ്പോഴും കുരങ്ങൻ അതിന്റെ സ്ഥാനത്തു തന്നെയിരുന്നു. ആക്സിലറേറ്റർ അമർത്തിയാൽ, ആ കുരങ്ങന് ജീവൻ നഷ്‌ടമായേനെ എന്ന് പിഷാരടി. പെട്ടെന്ന് ഒരാൾ പടക്കം പൊട്ടിച്ചുനോക്കാം എന്ന നിർദേശം മുന്നോട്ടു വച്ചു. ക്ഷേത്രത്തിൽ നിന്നും ഒരു പടക്കം വരുത്തി. അത് കാറിനടിയിലേക്ക് പൊട്ടിച്ചെറിഞ്ഞു. പടക്കം പൊട്ടുകയും, കുരങ്ങൻ പോവുകയും ചെയ്തു. പക്ഷേ, കാറിന്റെ അടിഭാഗത്തുണ്ടായ നഷ്‌ടങ്ങൾക്ക് പിഷാരടി പതിനാറായിരം രൂപ ചിലവിടേണ്ടതായി വന്നുവെന്നു മാത്രം
മലയാളം വാർത്തകൾ/Photogallery/Buzz/
Ramesh Pisharody | കുരങ്ങൻ കൊടുത്ത പണി; രമേഷ് പിഷാരടിയുടെ കാറിന് പതിനാറായിരം രൂപയുടെ ചെലവ് ഉണ്ടായതിങ്ങനെ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories