'അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്': ധര്‍മജന്റെ വിവാഹത്തില്‍ പ്രതികരണവുമായി രമേഷ് പിഷാരടി
- Published by:Rajesh V
- news18-malayalam
Last Updated:
'' 'ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു' -ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം... ''
advertisement
1/6

ടിവി സ്‌ക്രീനിലും സ്റ്റേജ് ഷോകളിലും പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ജോഡികളാണ് രമേഷ് പിഷാരടിയും ധർമജൻ ബോൾഗാട്ടിയും. അടുത്ത സുഹൃത്തുക്കളായ ഇരുവരും ഏതുവേദിയിലെത്തിയാലും അവിടെ ചിരിമയമായിരിക്കും.
advertisement
2/6
കഴിഞ്ഞ ദിവസമാണ് ധർമജനും ഭാര്യയും വീണ്ടും വിവാഹിതരായ വാര്‍ത്തകളും ചിത്രങ്ങളും പുറത്തുവന്നത്. മക്കളെ സാക്ഷിയാക്കി ധർമജൻ ഭാര്യയ്‌ക്ക് താലി ചാർത്തുമ്പോൾ അതിന് പൂർണ പിന്തുണയുമായി രമേഷ് പിഷാരടിയും ഉണ്ടായിരുന്നു.
advertisement
3/6
ഇപ്പോൾ പ്രിയ സുഹൃത്തിന് ആശംസകൾ നേർന്നുകൊണ്ട് പിഷാരടി പങ്കുവച്ച ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
advertisement
4/6
അവന്റെ സന്തോഷം തന്റേതും കൂടിയാണെന്നാണ് രമേഷ് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചത്.
advertisement
5/6
'ഡാ ഞാൻ അനുവിനെ കൂട്ടി കൊണ്ട് വന്നു' -ഇങ്ങനെ ഒരു ഫോൺ കാൾ അതായിരുന്നു എനിക്ക് ധർമ്മജന്റെ വിവാഹം... കുറച്ചു കാലങ്ങൾക്കിപ്പുറം നിയമപരമായി ആരുമറിയാതെ രജിസ്റ്റർ ചെയ്താലും മതിയായിരുന്നു എന്നാൽ മക്കളെ മുന്നിൽ നിർത്തി മാലയിട്ടൊരു കല്യാണം.. വിവാഹ വേഷത്തിൽ 2 ഫോട്ടോ. ഗംഭീരമായി...അന്നും ഇന്നും അത് അവന്റെ ജീവിതമാണ്.. അവന്റെ തീരുമാനവും സന്തോഷവും ആണ്... അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ് - പിഷാരടി കുറിച്ചു.
advertisement
6/6
16 വർഷം മുൻപ് ഒളിച്ചോടിയെത്തി ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെങ്കിലും വിവാഹം നേരത്തേ രജിസ്റ്റർ ചെയ്യാതിരുന്നതിനാലാണ് ധർമജൻ വീണ്ടും നിയമപ്രകാരം ചടങ്ങായി നടത്തിയത്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവന്റെ സന്തോഷങ്ങൾ എന്റേതും കൂടെ ആണ്': ധര്‍മജന്റെ വിവാഹത്തില്‍ പ്രതികരണവുമായി രമേഷ് പിഷാരടി