TRENDING:

Ranjini Haridas | രഞ്ജിനി ഹരിദാസിന് നായ്ക്കളോട് സ്നേഹമാണ്, പക്ഷേ അവർ ചിലപ്പോൾ... അമ്മയുടെ കൈയിലെ മുറിവിന്റെ കഥയുമായി രഞ്ജിനി

Last Updated:
രഞ്ജിനിയുടെ അമ്മ സുജാതയുടെ കൈ നിറയെ മാന്തിയ മുറിവുകളാണ്. എന്ത് സംഭവിച്ചു എന്ന് രഞ്ജിനി
advertisement
1/6
രഞ്ജിനി ഹരിദാസിന് നായ്ക്കളോട് സ്നേഹമാണ്, പക്ഷേ അവർ ചിലപ്പോൾ... അമ്മയുടെ കൈയിലെ മുറിവിന്റെ കഥയുമായി രഞ്ജിനി
നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസിന്റെ (Ranjini Haridas) നായസ്നേഹം പ്രശസ്തമാണ്. സ്വന്തം വീട്ടിൽ തന്നെ രഞ്ജിനി വളർത്തുന്ന നായ്ക്കുട്ടികൾ ഒരുപാടുണ്ട്. അതിനു പുറമേ, തെരുവ് നായ്ക്കളുടെ മികച്ച ജീവിതത്തിനും പരിപാലനത്തിനുമായി രഞ്ജിനിയുടെ ശബ്ദം പലപ്പോഴായി ഉയർന്ന് കേട്ടിട്ടുണ്ട്. പക്ഷേ ചിലപ്പോൾ കാര്യങ്ങൾ നമ്മൾ വിചാരിക്കാത്ത നിലയിലെത്തും എന്ന് കേട്ടിട്ടുള്ളത് പോലെ രഞ്ജിനിക്കും സംഭവിച്ചിരിക്കുകയാണ്
advertisement
2/6
രഞ്ജിനിയുടെ അമ്മ സുജാതയുടെ കൈ നിറയെ മാന്തിയ മുറിവുകളാണ്. എന്ത് സംഭവിച്ചു എന്ന് രഞ്ജിനി മൾട്ടിപ്ൾ ചോയ്സ് ചോദ്യോത്തരം പോലെ മൂന്നു ഓപ്‌ഷനുകൾ കൊടുത്തിട്ടുണ്ട്. ശേഷം എന്താണ് സംഭവിച്ചത് എന്നും രഞ്ജിനി പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
സംഭവം വളർത്തു നായ്ക്കളായാലും അവരുടെ ഫൈറ്റിനിടെ നമ്മൾ പോയി ഇടപെടരുത് എന്നാണ് രഞ്ജിനിക്ക് പറയാനുള്ളത്. ബഡ്ഡി, റയോ എന്നീ വളർത്തുനായ്ക്കൾ അടികൂടുന്നതിനിടെ അമ്മ സുജാത ഇടപെടാൻ പോയതാണ് കയ്യിലെ പാടുകൾ
advertisement
4/6
ദേഷ്യം വന്നാൽ, ബഡ്‌ഡി തന്നെപ്പോലാണെന്നും രഞ്ജിനി ഹരിദാസ്. അവൻ പിന്നെ ചുറ്റുമുള്ളതൊന്നും കാണില്ല. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് രഞ്ജിനി ഇക്കാര്യം പോസ്റ്റ് ചെയ്തത്
advertisement
5/6
അമ്മ ഇപ്പോൾ ഓക്കേ ആണെന്നും രഞ്ജിനി പറയുന്നു. തന്റെ ശരീരത്തിലും വേദനയുണ്ട് എന്നും രഞ്ജിനി കുറിച്ചു. അതായത് അവർക്കിടയിൽ രഞ്ജിനിയും ഇടപെട്ടുകാണും എന്ന സൂചനയാണ്
advertisement
6/6
അനുജൻ ശ്രീപ്രിയന്റെ വിവാഹം അടുത്തിടെയാണ് കഴിഞ്ഞത്. നാത്തൂൻ ബ്രീസ് ജോർജും കൂടി വന്നു വീട്ടിലെ അംഗസംഖ്യയും സന്തോഷവും കൂടിയതിന്റെ ആഹ്ലാദവും രഞ്ജിനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
Ranjini Haridas | രഞ്ജിനി ഹരിദാസിന് നായ്ക്കളോട് സ്നേഹമാണ്, പക്ഷേ അവർ ചിലപ്പോൾ... അമ്മയുടെ കൈയിലെ മുറിവിന്റെ കഥയുമായി രഞ്ജിനി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories