അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍; 'ഏറ്റവും പ്രിയപ്പെട്ട ആഭരണം ഭാര്യ സമ്മാനിച്ച വിവാഹമോതിരം'
- Published by:Sarika KP
- news18-malayalam
Last Updated:
താരദമ്പതികളുടെ വിവാഹ മോചന അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍ സിംഗ് തന്നെ മറുപടി പറഞ്ഞിരിക്കുകയാണ്.
advertisement
1/7

ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് രണ്‍വീര്‍ സിംഗും ദീപിക പദുകോണും. ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. എന്നാൽ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിംഗിന്റെയും വിവാഹമോചന വാർത്തയാണ്.
advertisement
2/7
ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് വിവാഹചിത്രങ്ങള്‍ അപ്രത്യക്ഷമായത് മുതലാണ് വര്‍ പിരിയുന്നു എന്ന വാര്‍ത്തകൾ ഉയർന്നത്. ഇപ്പോഴിതാ ആ അഭ്യൂഹങ്ങളെയെല്ലാം കാറ്റില്‍ പറത്തി തന്റെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കയാണ് രണ്‍വീര്‍ സിംഗ്.
advertisement
3/7
രണ്‍വീര്‍ കഴിഞ്ഞ ദിവസം മുംബൈയിലെ ഒരു ജുവല്ലറി ബ്രാന്‍ഡ് ലോഞ്ച് ചെയ്യാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ വിരലുകളില്‍ ദീപികയുമായുള്ള എന്‍ഗേജ്‌മെന്റിന്റെയും വിവാഹ ദിനത്തിലെയും മോതിരങ്ങള്‍ കണ്ടതാണ് എല്ലാ വിവാഹ മോചന അഭ്യൂഹങ്ങളെയും തകര്‍ത്തിരിക്കുന്നത്.
advertisement
4/7
അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ജുവല്ലറികളില്‍ ഈ മോതിരങ്ങളും ഉണ്ട്.ഒരു ജ്വല്ലറി ബ്രാൻഡിന്റെ ലോഞ്ചിൽ പങ്കെടുക്കാനെത്തിയപ്പോള്‍ ഏറ്റവും പ്രിയപ്പെട്ട ആഭരണം ഏതാണെന്ന ചോദ്യത്തിന് വിവാഹമോതിരമാണെന്നാണ് താരം മറുപടി പറഞ്ഞത്.
advertisement
5/7
‘‘എന്റെ വിവാഹ മോതിരം. അത് എന്റെ ഭാര്യ സമ്മാനിച്ചതിനാലാണ് പ്രിയപ്പെട്ടതായത്. ഏറെ വ്യക്തിപരവും വൈകാരികവുമായ മൂല്യങ്ങളുള്ള ആഭരണമാണ് ആ മോതിരം.
advertisement
6/7
വിവാഹമോതിരം കഴിഞ്ഞാല്‍ വിവാഹനിശ്ചയത്തിന് അണിഞ്ഞ പ്ലാറ്റിനം മോതിരവും അമ്മയുടെ ഡയമണ്ട് കമ്മലും മുത്തശ്ശിയുടെ മുത്തുകള്‍ കൊണ്ടുള്ള ആഭരണങ്ങളും പ്രിയപ്പെട്ടതാണ്....’’രണ്‍വീര്‍ പറയുന്നു.
advertisement
7/7
കഴിഞ്ഞ ദിവസം രണ്‍വീറും ദീപികയും മുംബൈ വിമാനത്താവളത്തില്‍ ഒരുമിച്ചെത്തിയ ചിത്രങ്ങളും പുറത്തു വന്നിരുന്നു. ഇരുവരും വിദേശത്ത് നടന്ന ബേബിമൂണ്‍ ആഘോഷത്തിന് ശേഷം എത്തിയതാണെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ താരദമ്പതിമാര്‍ പിരിയുന്നു എന്ന വാര്‍ത്ത കാറ്റില്‍ പറന്നു പോകുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
അഭ്യൂഹങ്ങള്‍ കാറ്റില്‍ പറത്തി രണ്‍വീര്‍; 'ഏറ്റവും പ്രിയപ്പെട്ട ആഭരണം ഭാര്യ സമ്മാനിച്ച വിവാഹമോതിരം'