വിവാഹം കഴിക്കാൻ ഉടനൊന്നും പ്ലാനില്ല; വിജയിയുടേയും രശ്മികയുടേയും മനസ്സിൽ മറ്റൊന്ന്?
- Published by:Naseeba TC
- news18-malayalam
Last Updated:
'അടുത്ത മാസം വിവാഹനിശ്ചയം നടക്കുമെന്ന വാർത്ത തെറ്റ്'
advertisement
1/6

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും പ്രണയത്തിലാണെന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. എന്നാൽ ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് ഇതുവരെ പറയുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
advertisement
2/6
വിജയും രശ്മികയും ഉടൻ വിവാഹിതരാകുമെന്നും ഫെബ്രുവരിയിൽ വിവാഹ നിശ്ചയം നടക്കുമെന്നുമായിരുന്നു ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്തകൾ. ഈ വർത്തയോടും താരങ്ങൾ പ്രതികരിച്ചിരുന്നില്ല.
advertisement
3/6
കഴിഞ്ഞയാഴ്ച്ച വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ വിജയ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ രശ്മികയും വിയറ്റ്നാമിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവെച്ചു. ഇതോടെ ആരാധകർ ഉറപ്പിച്ചു രണ്ടു പേരും ഒന്നിച്ചാണ് വിയറ്റ്നാമിൽ അവധി ആഘോഷിക്കാനായി എത്തിയതെന്ന്.
advertisement
4/6
അതേസമയം, വിജയും രശ്മികയും പ്രണയത്തിലാണെങ്കിലും ബന്ധം പരസ്യമായി പറയാൻ രണ്ടു പേരും തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ. ഇരുവരുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് നിരവധി മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
advertisement
5/6
പ്രണയത്തിലാണെങ്കിലും ബന്ധം പരസ്യമാക്കാൻ രണ്ടു പേർക്കം താത്പര്യമില്ല. സ്വകാര്യത ആഗ്രഹിക്കുന്നവരാണ് ഇരുവരും. ഇരുവരും അടുത്ത മാസം വിവാഹനിശ്ചയം നടത്തുമെന്ന വാർത്ത തെറ്റാണെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.
advertisement
6/6
അടുത്തൊന്നും വിവാഹ നിശ്ചയം നടത്താനോ വിവാഹിതരാകാനോ യാതൊരു പദ്ധതിയും ഇരുവർക്കുമില്ല. തത്കാലം കരിയറിൽ ശ്രദ്ധിക്കാനാണ് രണ്ടുപേരുടേയും തീരുമാനം. അതിനാൽ തന്നെ ഉടനൊന്നും വിവാഹനിശ്ചയമുണ്ടാകില്ലെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
വിവാഹം കഴിക്കാൻ ഉടനൊന്നും പ്ലാനില്ല; വിജയിയുടേയും രശ്മികയുടേയും മനസ്സിൽ മറ്റൊന്ന്?