TRENDING:

രണ്ടാം വിവാഹമാണ്, ഒരു മകളുണ്ട്; റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹത്തിന് പിന്നാലെ അവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത്

Last Updated:
മൈസൂരിൽ വച്ച് ഡിസംബർ പത്തിനായിരുന്നു റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹം
advertisement
1/8
രണ്ടാം വിവാഹമാണ്, ഒരു മകളുണ്ട്; റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹത്തിന് പിന്നാലെ അവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത്
ഏവരെയും ആശ്ചര്യപ്പെടുത്തിയ വിവാഹമായിരുന്നു നടൻ റെഡിൻ കിംഗ്സ്‌ലിയുടെയും (Redin Kingsley) ഭാര്യ സംഗീതയുടെയും. വിവാഹം നടക്കുമെന്നോ, ഇവർ തമ്മിൽ പ്രണയത്തിലാണെന്നോ യാതൊരു വിവരവും എവിടെയും പ്രചരിച്ചില്ല. വിവാഹചിത്രം വന്നപ്പോൾ മാത്രമാണ് ഇങ്ങനെയൊരു കാര്യം സിനിമാലോകം പോലും അറിയുന്നത്. വിവാഹം കഴിഞ്ഞതും, ഇരുവരുടെയും രൂപത്തെ ചൊല്ലി ട്രോളുകൾ ചാകരയാക്കിയ കാലം കൂടിയായിരുന്നു ഇത്
advertisement
2/8
ഇരുവരും സമപ്രായക്കാരാണ്. ഡിസംബർ പത്തിനായിരുന്നു ഇവരുടെ വിവാഹം. വളരെ വേണ്ടപ്പെട്ടവർ മാത്രമാണ് ഈ വിവാഹത്തിൽ പങ്കുകൊണ്ടത്. എന്നാലിപ്പോൾ ഇത് ഇവരുടെ ആദ്യവിവാഹമാണോ, പൂർവകാലം എന്ത് തുടങ്ങിയ കാര്യങ്ങൾ പുറത്തുവന്നിരിക്കുന്നു (തുടർന്ന് വായിക്കുക)
advertisement
3/8
കിംഗ്സ്‌ലിയുടെ ഭാര്യ സംഗീത ശരിക്കും മലയാള ചലച്ചിത്ര ലോകത്തിലൂടെ സിനിമയിലെത്തിയ വ്യക്തിയാണ്. അതും സുരേഷ് ഗോപി ചിത്രമായ ഗംഗോത്രിയിലൂടെ. അതിനു ശേഷം മമ്മൂട്ടി, ദിലീപ് എന്നിവരുടെ സിനിമകളിലും സംഗീതയെ കണ്ടു
advertisement
4/8
മമ്മൂട്ടിയുടെ 'എഴുപുന്ന തരകൻ', ദിലീപിന്റെ 'ദീപസ്തംഭം മഹാശ്ചര്യം' സിനിമകളിൽ സംഗീത വേഷമിട്ടിട്ടുണ്ട്. എന്നാൽ 'ഖഡ്ഗം', 'പിതാമഗൻ' സിനിമകളിലൂടെയാണ് അവർ കൂടുതൽ ശ്രദ്ധ നേടിയത്
advertisement
5/8
കുറച്ചു കാലങ്ങളുടെ ഇടവേളയ്ക്ക് ശേഷം 2019ൽ 'സെവൻ' എന്ന സിനിമയിലൂടെ അവർ മടങ്ങിവന്നു. അതിനു ശേഷം വിജയ് നായകനായ 'മാസ്റ്റർ', 'പാരീസ് ജയരാജ്' ചിത്രങ്ങളിൽ സംഗീത ശ്രദ്ധനേടി
advertisement
6/8
മുൻപ് ഗിരീഷ് എന്ന വ്യക്തിയുമായി സംഗീത വിവാഹം ചെയ്തിരുന്നു. 2009ലായിരുന്നു ഇത്. ഇവർ കുടുംബപ്രശ്‌നങ്ങൾ മൂലം വിവാഹമോചിതരായി എന്നാണ് സ്ഥിരീകരിക്കാത്ത വിവരം
advertisement
7/8
സംഗീത ഒരു പെൺകുട്ടിയുടെ അമ്മ കൂടിയാണ്. കിംഗ്സ്‌ലിയുടെ ആദ്യ വിവാഹമാണിത്. മൈസൂരിലെ ഒരു ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം
advertisement
8/8
കോലമാവ്‌ കോകില, എൽ.കെ.ജി. തുടങ്ങിയ സിനിമകളിലെ പ്രകടനമാണ് റെഡിൻ കിംഗ്സ്‌ലിയെ പ്രേക്ഷകരുടെ മനസ്സിൽ ഉറപ്പിച്ചത്. ഡോക്ടർ എന്ന ചിത്രത്തിലെ അഭിനയം അദ്ദേഹത്തിന്റെ അഭിനയ പാടവത്തിന്റെ തെളിവായാണ് കണക്കാക്കപ്പെടുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
രണ്ടാം വിവാഹമാണ്, ഒരു മകളുണ്ട്; റെഡിൻ കിംഗ്സ്‌ലി, സംഗീത വിവാഹത്തിന് പിന്നാലെ അവരുടെ വ്യക്തിഗത വിവരങ്ങൾ പുറത്ത്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories