Renu Sudhi |'സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം ഉപയോഗിക്കാൻ പറ്റുന്നതല്ല, വല്ലാത്തൊരു മണമാണ്'; രേണു സുധി
- Published by:Sneha Reghu
- news18-malayalam
Last Updated:
ലക്ഷ്മി നക്ഷത്ര ഇതൊന്നും കേള്ക്കുന്നില്ലേ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്
advertisement
1/6

അന്തരിച്ച മിമിക്രി കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. ഷോർട്ട് ഫിലിമും റീൽസുമൊക്കെ ആയാണ് രേണു സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ, സുധിയുടെ മരണ ശേഷം രേണുവിനെ പിന്തുണച്ച സോഷ്യൽമീഡിയ ഇപ്പോൾ രേണുവിനെ വിമർശിക്കുകയാണ്.
advertisement
2/6
സുധിയുടെ മരണശേഷം അവതാരക ലക്ഷ്മി നക്ഷത്ര അദ്ദേഹത്തിന്റെ മണമുള്ള പെർഫ്യൂം രേണുവിന് ദുബായിൽ നിന്നും ചെയ്ത് കൊടുത്തിരുന്നു. ഇതിനെ തുടർന്ന് ലക്ഷ്മിയ്ക്ക് സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളും നേരിട്ടുണ്ട്. യൂട്യൂബിന്റെ റീച്ച് വര്‍ധിപ്പിക്കാന്‍ സുധിയെ വിറ്റ് കാശുണ്ടാക്കാനാണ് ലക്ഷമി നക്ഷത്രയുടെ ശ്രമം എന്ന തരത്തില്‍ അന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ സമ്മാനം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്നും സുധിചേട്ടന്‍ ഷൂട്ട് കഴിഞ്ഞ് ക്ഷീണിച്ച് വരുമ്പോഴുള്ള മണമാണെന്നും രേണു പ്രതികരിച്ച് സോഷ്യൽ മീഡിയയുടെ വായടപ്പിക്കുകയും ചെയ്തു.
advertisement
3/6
എന്നാൽ, ഇപ്പോൾ ആ പെർഫ്യൂമിനെ കുറിച്ച് രേണു പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഒരു ഓൺലൈൻ മീഡിയയിലാണ് പെർഫ്യൂമിനെ കുറിച്ച് രേണു സംസാരിച്ചത്.
advertisement
4/6
ആ പെർഫ്യൂം അടിക്കാനുള്ളതല്ല, സുധിച്ചേട്ടന്റെ സ്മെല്‍ എനിക്കും മകന്‍ കിച്ചുവിനും അടുത്ത വീട്ടുകാര്‍ക്കും മനസിലാകുന്ന സ്മെല്ലാണ്. അത് ദേഹത്ത് അടിയ്ക്കേണ്ട പെർഫ്യൂമല്ല. ഞാൻ അത് അടിച്ചിട്ടേയില്ല. സുധിച്ചേട്ടനെ ഓര്‍ക്കുമ്പോള്‍ അത് തുറന്ന് മണം കിട്ടുമ്പോള്‍ സുധിച്ചേട്ടന്റെ സാന്നിധ്യം ഇവിടെ എവിടെയോ ഉണ്ടെന്നൊരു തോന്നലുണ്ടാകുമെന്നാണ് രേണു പറയുന്നത്.
advertisement
5/6
നിങ്ങളൊക്കെ അത് മണത്താല്‍ ഇവിടുന്ന് ഓടും. വല്ലാത്തൊരു മണമാണ്. അത് സുധിച്ചേട്ടന്‍ ഷൂട്ടിങ് ഒക്കെ കഴിഞ്ഞുവരുമ്പോള്‍ കുളിക്കുന്നതിന് മുന്‍പ് ഷര്‍ട്ട് ഊരിയിടുമ്പോഴുള്ള സ്മെല്‍ ഇല്ലേ. വിയര്‍പ്പൊക്കെയുള്ള മണമാണ്. അത് എങ്ങനെയാണ് ദേഹത്ത് അടിക്കുന്നത്. അത് തീര്‍ന്നിട്ടില്ല, അതുപോലെ ഇരിപ്പുണ്ട്. ഉപയോഗിക്കാൻ പറ്റുന്നതല്ലെന്നാണ് രേണുവിന്റെ വാക്കുകൾ.
advertisement
6/6
രേണുവിന്റെ വാക്കുകൾക്ക് വലിയ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇത്രയും നാളും അത് മണമായിരുന്നു.. ഇപ്പോൾ അത് നാറ്റമായിമാറിയെന്നാണ് ഒരാൾ കമന്റ് ചെയ്തത്. ലക്ഷ്മി നക്ഷത്ര ഇതൊന്നും കേള്‍ക്കുന്നില്ലേ എന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Renu Sudhi |'സുധിച്ചേട്ടന്റെ മണമുള്ള പെർഫ്യൂം ഉപയോഗിക്കാൻ പറ്റുന്നതല്ല, വല്ലാത്തൊരു മണമാണ്'; രേണു സുധി