TRENDING:

മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു; സ്വന്തം മകൾ മുഖത്തു നോക്കി 'അങ്കിൾ' എന്ന് വിളിച്ചതും ഉള്ളുനീറിയതിനെക്കുറിച്ച് റോബർട്ട് മാസ്റ്റർ

Last Updated:
മമ്മൂട്ടിയുടെ മകനായി സിനിമയിൽ അരങ്ങേറ്റം കുറിച്ച നടൻ. ജീവിതത്തിലെ കയ്പ്പേറിയ അനുഭവം
advertisement
1/6
മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു; സ്വന്തം മകൾ മുഖത്തു നോക്കി 'അങ്കിൾ' എന്ന് വിളിച്ചതും ഉള്ളുനീറിയതിനെക്കുറിച്ച്...
തമിഴ് സിനിമയിലെ പ്രശസ്തനായ നടനും കൊറിയോഗ്രാഫറുമാണ് റോബർട്ട് മാസ്റ്റർ (Robert master). അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സിനിമകളെയും ആർക്കും എളുപ്പം മറക്കാൻ കഴിഞ്ഞെന്നു വരില്ല. അടുത്തിടെ റിലീസ് ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് എന്ന ചിത്രത്തിലെ നായകനാണ് അദ്ദേഹം. മമ്മൂട്ടിയുടെ മകനായി തമിഴ് ചിത്രം 'അഴകൻ' ആണ് റോബർട്ട് മാസ്റ്റർ എന്ന ബാലതാരത്തെ സിനിമാ ലോകത്തിനു പരിചയപ്പെടുത്തി നൽകിയത്. ആന്റണി, ഓമന എന്നീ കൊറിയോഗ്രാഫർമാരുടെ മകനായാണ് റോബർട്ട് മാസ്റ്ററുടെ പിറവി. മാതാപിതാക്കളുടെ പാത പിന്തുടർന്ന റോബർട്ട് മാസ്റ്റർ കൊറിയോഗ്രാഫറാകാൻ തീരുമാനിക്കുകയായിരുന്നു
advertisement
2/6
പ്രഭു ദേവയുടെ ഡാൻസ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന റോബർട്ട് മാസ്റ്റർ പിൽക്കാലത്ത് അവിടെ നിന്നും വിട്ടുപോരുകയായിരുന്നു. നിരവധി ഗാനങ്ങൾക്ക് റോബർട്ട് മാസ്റ്റർ ചുവടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ആ ഒരുകാര്യം കൊണ്ടുതന്നെ അദ്ദേഹത്തിന് തമിഴ് സിനിമയിൽ തന്റേതായ ഒരിടം തീർക്കാൻ സാധ്യമായി. ചിമ്പുവിന്റെ 'പോടാ പോടീ' പോലുള്ള ചിത്രങ്ങളിൽ റോബർട്ട് മാസ്റ്ററുടെ കൊറിയോഗ്രാഫി കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചുവടുകളാണ് ഈ ചിത്രങ്ങളുടെ ഹൈലൈറ്റ് (തുടർന്നു വായിക്കുക)
advertisement
3/6
ബിഗ് ബോസ് മത്സരാർത്ഥി ആയതോടെ റോബർട്ട് മാസ്റ്റർ ക്യാമറയ്ക്ക് പിന്നിൽ നടത്തിയ പ്രവർത്തനങ്ങൾ പലതും ക്യാമറയ്ക്ക് മുന്നിലെത്തി. എല്ലാവരെയും 'ഡാർലിംഗ്' എന്ന് വിളിക്കുക വഴി റോബർട്ട് മാസ്റ്റർ ഏവരുടെയും ശ്രദ്ധപിടിച്ചു പറ്റി. സിനിമയിൽ വിജയക്കൊടി പാറിച്ച വ്യക്തിയാണ് റോബർട്ട് മാസ്റ്റർ എങ്കിലും, ജീവിതം അദ്ദേഹത്തിനൊരു എളുപ്പമാർഗമായിരുന്നില്ല. അതേക്കുറിച്ച്, റോബർട്ട് മാസ്റ്ററുടെ പിതാവ് സംസാരിച്ച ഒരു വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്
advertisement
4/6
പ്രണയം തലയ്ക്കു പിടിച്ച പ്രായമായിരുന്നു അത്. കേവലം 18 വയസുള്ളപ്പോൾ തന്നെ റോബർട്ട് മാസ്റ്റർ ഒപ്പമുണ്ടായിരുന്ന ഒരു നർത്തകിയുമായി പ്രണയത്തിലായി. ഒരുവേള അവർ ഒന്നിച്ച് താമസിക്കുകയും ചെയ്തിരുന്നു. എന്നാൽ, അഭിപ്രായ ഭിന്നതയെ തുടർന്ന്‌ വെറും രണ്ടു വർഷങ്ങൾ മാത്രമേ ആ ബന്ധം നീണ്ടു പോയുള്ളൂ. ഇവർക്ക് ഒരു മകളും പിറന്നു. പിരിയുമ്പോൾ കുഞ്ഞിന്റെ പ്രായം വെറും രണ്ടു വയസ് മാത്രം. വേർപിരിഞ്ഞതില്പിന്നെ ഭാര്യയെയും കുഞ്ഞിനേയും റോബർട്ട് മാസ്റ്റർ കണ്ടിരുന്നില്ല. എന്നാൽ, ഒരു ദിവസം സ്വന്തം ചോരയിൽ പിറന്ന കുട്ടിയെ അദ്ദേഹം കാണാനിടയായി
advertisement
5/6
ഒരിക്കൽ വാഹനം ഓടിച്ചു പോകുമ്പോൾ ഭാര്യ സ്‌കൂട്ടറിൽ ആ വഴി വരുന്നുണ്ടായിരുന്നു. കൂടെ മകളുമുണ്ട്. ഭാര്യയെ കണ്ടതും റോബർട്ട് മാസ്റ്റർ വാഹനം നിർത്തി അവരോട് സംസാരിച്ചു. റോബർട്ട് പോകാറായതും മകളോട് 'അങ്കിളിനോട് ബൈ പറയൂ' എന്ന് ഭാര്യ. അച്ഛാ എന്ന് വിളിക്കുന്നതിന്‌ പകരം മകൾ 'അങ്കിൾ' എന്ന് വിളിച്ചതും താൻ പൊട്ടിക്കരഞ്ഞ് പോയി എന്ന് റോബർട്ട് മാസ്റ്റർ
advertisement
6/6
അത്തരമൊരു സാഹചര്യം ഓർത്തെടുത്ത അദ്ദേഹത്തിന്റെ പിതാവ് വളരെ വൈകാരികമായാണ് അതേക്കുറിച്ച് സംസാരിച്ചത്. ഒരിക്കൽ ബിഗ് ബോസ് ഷോയുടെ ഇടയിൽ റോബർട്ട് മാസ്റ്ററും ഇതേ സംഭവത്തെക്കുറിച്ച് അതിവൈകാരികമായി സംസാരിച്ചിട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Buzz/
മമ്മൂട്ടിയുടെ മകനായി അഭിനയിച്ചു; സ്വന്തം മകൾ മുഖത്തു നോക്കി 'അങ്കിൾ' എന്ന് വിളിച്ചതും ഉള്ളുനീറിയതിനെക്കുറിച്ച് റോബർട്ട് മാസ്റ്റർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories