Saif Ali Khan | രണ്ട് ശസ്ത്രക്രിയ; സെയ്ഫ് അലി ഖാൻ വീട്ടിലേക്ക് കൂൾ ആയി നടന്ന് വന്നു
- Published by:meera_57
- news18-malayalam
Last Updated:
സെയ്‌ഫിന്റെ നട്ടെല്ലിന് സമീപത്തു ന്യൂറോശസ്ത്രക്രിയയും, ഇതിനു പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടിയുണ്ടായിരുന്നു എന്നാണ് വിവരം
advertisement
1/5

ഒരു രാത്രിയിൽ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമിയെ നേരിടുന്നതിനിടെ കുത്തേറ്റു പരിക്കേറ്റ നടൻ സെയ്ഫ് അലി ഖാൻ (Saif Ali Khan) ആശുപത്രിയിലായ വിവരം രാജ്യമെമ്പാടും വാർത്തയായി മാറിയിരുന്നു. ആറു ദിവസത്തെ ആശുപത്രി വാസത്തിനും രണ്ട് ശസ്ത്രക്രിയയ്ക്കും ശേഷം സെയ്ഫ് ആശുപത്രി വിട്ടു. മുംബൈ ലീലാവതി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ സെയ്ഫ്, മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കഴിഞ്ഞു. ജനുവരി പതിനാറിനായിരുന്നു കേസിനാസ്പദമായ സംഭവം. അക്രമി എന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു
advertisement
2/5
സെയ്‌ഫിന്റെ പത്നി കരീന കപൂറും മൂത്ത മക്കളായ ഇബ്രാഹിം, സാറ അലി ഖാൻ എന്നിവരും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. മോഷണ ശ്രമത്തിനിടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ അക്രമിയെ നേരിടുന്നതിനിടെ സെയ്‌ഫിനു കുത്തേറ്റു എന്നാണ് റിപോർട്ടുകൾ നൽകുന്ന വിവരം. ഇളയകുട്ടികളായ തൈമൂർ, ജെയ് അലി ഖാൻ എന്നിവരുടെ മുറി ലക്ഷ്യമാക്കി നീങ്ങിയ അക്രമി, കുഞ്ഞുങ്ങളിൽ ഏറ്റവും ഇളയവനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെടാനും പദ്ധതിയിട്ടിരുന്നു എന്നും റിപോർട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/5
സെയ്‌ഫിന്റെ നട്ടെല്ലിന് സമീപത്തു തറച്ച കത്തിയുടെ ഭാഗങ്ങൾ പുറത്തെടുക്കാൻ ഒരു ന്യൂറോശസ്ത്രക്രിയ നടന്നെന്നും, ഇതിനു പുറമേ ഒരു പ്ലാസ്റ്റിക് സർജറി കൂടിയുണ്ടായിരുന്നു എന്നുമാണ് പുറത്തുവന്ന വിവരം. ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മുഹമ്മദ് ശരീഫുൽ ഇസ്ലാം ഷെഹ്‌സാദ് എന്നയാളാണ് സെയ്‌ഫിനെ ആക്രമിച്ചത് എന്ന് പോലീസ് നൽകിയ നവിവരം
advertisement
4/5
ഇന്ത്യയിൽ പ്രത്യേകം ഐഡന്റിറ്റി പ്രൂഫുകൾ ഇല്ലാതെ ജീവിക്കുന്ന ബംഗ്ലാദേശ് സ്വദേശിയാണ് അക്രമി എന്നാണ് പോലീസ് പുറത്തുവിട്ട പ്രാഥമിക വിവരം. വിജയ് ദാസ് എന്ന കള്ളപ്പേരിൽ ഇയാൾ കഴിഞ്ഞുവരികയായിരുന്നുവത്രേ. പോലീസ് പറയുന്നതനുസരിച്ച് ഇയാൾ കുറ്റസമ്മതം നടത്തി. ഞായറാഴ്ച ബാന്ദ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ, കൂടുതൽ ചോദ്യം ചെയ്യലിനായി അഞ്ചു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. എങ്കിലിപ്പോൾ ഡിസ്ചാർജായ ശേഷം കൂൾ ആയി വീട്ടിലേക്ക് നടന്ന് കയറുന്ന സെയ്‌ഫിന്റെ ദൃശ്യങ്ങളും വൈറലാണ്
advertisement
5/5
ബാന്ദ്രയിലെ സത്ഗുരു ശരൺ എന്ന കെട്ടിടത്തിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാന്റെ താമസം. കുറ്റം നടത്തിയത് പിടിക്കപ്പെട്ടയാൾ തന്നെയാണ് എന്നതിനും മുംബൈ പോലീസിന്റെ പക്കൽ ശക്തമായ തെളിവുകളുണ്ടത്രേ. സംഭവസ്ഥലത്തു നിന്നും ലഭ്യമായ വിരലടയാളം പ്രതിയുടേതുമായി യോജിക്കുന്നു. വീടിനുള്ളിലേക്ക് പ്രവേശിക്കാൻ ഉപയോഗിച്ച കുളിമുറിയുടെ ജനലിലും കയറാൻ ഉപയോഗിച്ച ഏണിയിലും ഇയാളുടെ വിരലടയാളമുണ്ട്. പിടിക്കപെട്ട ആളോട് വീടിനുള്ളിൽ കയറാനും പുറത്തിറങ്ങാനും ഉപയോഗിച്ച രീതി വിശദമാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നു. കുറ്റകൃത്യം നടത്തിയ രീതി ഇയാൾ പൊലീസിന് മുന്നിൽ വീണ്ടും അവതരിപ്പിക്കുകയും, ഇയാൾ തന്നെയാണ് പ്രതി എന്ന് കണ്ടുപിടിക്കുകയുമായിരുന്നത്രേ
മലയാളം വാർത്തകൾ/Photogallery/Buzz/
Saif Ali Khan | രണ്ട് ശസ്ത്രക്രിയ; സെയ്ഫ് അലി ഖാൻ വീട്ടിലേക്ക് കൂൾ ആയി നടന്ന് വന്നു