'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അത് തോന്നും'; തുറന്നടിച്ച് സാജു നവോദയ
- Published by:Sneha Reghu
- news18-malayalam
Last Updated:
ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ചെയ്തതെന്നും സാജു നവോദയ പറഞ്ഞു
advertisement
1/7

അന്തരിച്ച മിമിക്രി നടൻ കൊല്ലം സുധിയുടെ കുടുംബത്തെ സഹായിക്കുന്ന വീഡിയോ അവതാരക ലക്ഷ്മി നക്ഷത്ര സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിൽ പ്രതികരണവുമായി നടൻ സാജു നവോദയ. സുധിയെ വിറ്റ് കാശാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെങ്കിൽ ജനങ്ങൾക്കും അത് തന്നെ തോന്നുമെന്നാണ് നടൻ പറഞ്ഞത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാജു നവോദയ.
advertisement
2/7
എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ രഹസ്യമായി വേണം ചെയ്യാൻ. ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കാൻ വേണ്ടി അല്ലെങ്കിൽ, വീട്ടിൽ കൊണ്ടുപോയി കൊടുക്കുകയാണ് വേണ്ടതെന്നും സാജു പറഞ്ഞു. സുധീ... പോയി ഇനി ആ കുഞ്ഞുങ്ങളുടെ കാര്യം രേണുവിന് നോക്കണം. ചേട്ടൻ പോയെന്നും പറഞ്ഞിരിക്കാതെ ബോൾഡായി ഇരിക്കുന്നതാണ് നല്ലതെന്നാണ് സാജു പറയുന്നത്.(തുടർന്ന് വായിക്കുക.)
advertisement
3/7
മക്കളിൽ ഒരാൾ കൈകുഞ്ഞാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ അവനെ വളർത്തി വലുതാക്കണമെങ്കിൽ മൂലയ്ക്ക് ഒതുങ്ങി ഇരുന്നിട്ട് കാര്യമില്ല. നമ്മൾക്കൊക്കെ ഉള്ളതിനെകാൾ വിഷമം രേണുവിന്റെ മനസിലുണ്ട്. രേണുവിനെ കുറ്റം പറയുന്നവർ അവരുടെ ഭാഗം ശരിയാണോയെന്ന് നോക്കിയിട്ട് വേണം കമന്റുകൾ എഴുതാൻ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാൽ കാണാനൊക്കെ രസമാണ്. ഇതൊക്കെ സ്വന്തം അനുഭവത്തിൽ ഉണ്ടാകുമ്പോൾ മാത്രമേ മനസിലാകുകയുള്ളൂവെന്നും സാജു പറഞ്ഞു.
advertisement
4/7
ലക്ഷ്മി നക്ഷത്രയുടെ ( Lakshmi Nakshatra ) വിഷയത്തിൽ സുധിയെ വിറ്റ് കാശാക്കുന്ന രീതിയിൽ പ്രവർത്തിച്ചാൽ ജനങ്ങൾക്കും അങ്ങനെ മാത്രമേ തോന്നുകയുള്ളൂ. സുധിയുടെ കാര്യത്തിന് ഞാനും രാജേശഷ് പറവൂരും ഒന്നിച്ച് പ്രവർത്തിച്ചിരുന്നു. പക്ഷെ, ഞങ്ങൾക്ക് ആർക്കും സൈബർ അറ്റാക്ക് നേരിട്ടില്ലെന്നും സാജു വ്യക്തമാക്കി.
advertisement
5/7
ജനങ്ങളിലേക്ക് ചീത്ത കേള്‍ക്കാൻ പാകത്തിന് എന്തെങ്കിലും ഇട്ട് കൊടുത്തിട്ടുണ്ടെങ്കില്‍ അത് കിട്ടണമെന്നെ പറയുകയുള്ളൂ. അങ്ങനെ ചെയ്തിട്ടുള്ളത് കൊണ്ടാണ് ജനങ്ങൾ പറയുന്നത്. അല്ലെങ്കില്‍ എന്തെങ്കിലും ചെയ്യണമെങ്കില്‍ രഹസ്യമായി ചെയ്യുക. പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കുകയാണ് വേണ്ടതെന്നുമാണ് സാജു പറയുന്നത്.
advertisement
6/7
ഞങ്ങള്‍ അറിയാതെ വേറൊരാള്‍ ഷൂട്ട് ചെയ്ത് ഇട്ടതാണെന്ന് പറഞ്ഞാലും ഓക്കെയാണ്. അല്ലാതെ ഇവർ തന്നെ എല്ലാം ചെയ്തിട്ട് പിന്നെ. അത് ആര് ചെയ്താലും. മുമ്പ് സുധിക്കെതിരെ സൈബർ അറ്റാക്ക് നടന്ന സമയത്ത് സുധിക്ക് വേണ്ടി വിഡിയോ ഇടാൻ ആരും വന്നതായി ഞാൻ കണ്ടില്ല. പക്ഷേ ഇങ്ങനൊരു അവസ്ഥ വന്നപ്പോള്‍ അതൊക്കെ മാക്സിമം ഉപയോഗിക്കുകയാണെന്നാണ് എല്ലാവർക്കും ചിന്ത പോയത്. സാധാരണ ഒരു ബുദ്ധിയുള്ളവർക്ക് അങ്ങനെയാണ് തോന്നുക. അതിന് പബ്ലിക്കിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ജെനുവിനാണെങ്കിൽ രഹസ്യമായിട്ടാണ് ചെയ്യേണ്ടതെന്നുമാണ് നടന്റെ വാക്കുകൾ.
advertisement
7/7
സുധിയെ കുറിച്ച് പറയാനാമെങ്കിൽ എല്ലാവർക്കും കുറെയേറെ പറയാനുണ്ട്. പക്ഷെ, അതെല്ലാം ഞങ്ങളിൽ ഒതുങ്ങുന്ന കാര്യങ്ങളാണ്. പിന്നെ ലക്ഷ്മിക്ക് ശരിയെന്ന് തോന്നുന്നതാവും ലക്ഷ്മി ചെയ്തത്. അതിന് താഴെ വന്ന കമന്റുകള്‍, ആ കമന്റിട്ടവരുടെ ശരികളായിരിക്കുമെന്നും സാജു കൂട്ടിച്ചേർത്തു.
മലയാളം വാർത്തകൾ/Photogallery/Buzz/
'സുധിയെ വിറ്റ് കാശാക്കുന്നുവെന്ന രീതിയില്‍ പ്രവർത്തിച്ചാല്‍ ജനങ്ങള്‍ക്കും അത് തോന്നും'; തുറന്നടിച്ച് സാജു നവോദയ