TRENDING:

'നിങ്ങളിൽ ലജ്ജ തോന്നുന്നു; കുറച്ച് ഉത്തരവാദിത്വം കാണിക്കു': മാധ്യമങ്ങൾക്കെതിരെ സാക്ഷി ധോണി

Last Updated:
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷം രൂപ നൽകിയെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ധോണിക്കെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു
advertisement
1/9
'നിങ്ങളിൽ ലജ്ജ തോന്നുന്നു; കുറച്ച് ഉത്തരവാദിത്വം കാണിക്കു': മാധ്യമങ്ങൾക്കെതിരെ സാക്ഷി ധോണി
മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ക്രിക്കറ്റ് താരം എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണി
advertisement
2/9
തെറ്റായ വാർത്തകൾ പടച്ചുവിടാതെ ഈ അവസരത്തിലെങ്കിലും കുറച്ച് ഉത്തരവാദിത്തത്തോടെ പെരുമാറു എന്നാണ് സാക്ഷിയുടെ വിമർശനം
advertisement
3/9
' ഈ ഒരു സാഹചര്യത്തിലെങ്കിലും തെറ്റായ വാർത്തകൾ പടച്ചു വിടാതിരിക്കാൻ ഞാൻ മാധ്യമങ്ങളോട് അപേക്ഷിക്കുകയാണ്.. നിങ്ങളെയോർത്ത് ലജ്ജിക്കുന്നു... ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം എവിടെ അപ്രത്യക്ഷമായി എന്നോർത്ത് അതിശയപ്പെടുകയാണ്..' സാക്ഷി ട്വിറ്ററിൽ കുറിച്ചു
advertisement
4/9
ഏത് കാര്യത്തിലാണ് സാക്ഷി മാധ്യമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്ന് വ്യക്തമല്ലെങ്കിലും ധോണിയുടെ പേരിൽ കഴിഞ്ഞ ദിവസം ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണിതെന്നാണ് വിലയിരുത്തൽ
advertisement
5/9
കോവിഡ് 19 ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്കായി ധോണി ഒരു ലക്ഷം രൂപ സംഭാവന നല്‍കിയതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു
advertisement
6/9
പുനെയിലെ ഒരു എൻ ജി ഒയ്ക്ക് ക്രിക്കറ്റ് താരം എം എസ് ധോണി ഒരുലക്ഷം രൂപ നൽകിയെന്നായിരുന്നു വാർത്ത
advertisement
7/9
എന്നാൽ ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ലോകത്തിലെ ധനികരായ ക്രിക്കറ്റ് താരങ്ങളിലൊരാളായ ധോണി നൽകിയ സംഭാവന കുറഞ്ഞു പോയെന്നായിരുന്നു വിമർശനം
advertisement
8/9
ട്രോളുകളും പരിഹാസവുമായി കടുത്ത സൈബർ ആക്രമണം തന്നെയാണ് ധോണിക്കെതിരെ ഉണ്ടായത്
advertisement
9/9
ഈ സാഹചര്യത്തിലാണ് സാക്ഷി ധോണി മാധ്യമങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന
മലയാളം വാർത്തകൾ/Photogallery/Buzz/
'നിങ്ങളിൽ ലജ്ജ തോന്നുന്നു; കുറച്ച് ഉത്തരവാദിത്വം കാണിക്കു': മാധ്യമങ്ങൾക്കെതിരെ സാക്ഷി ധോണി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories