TRENDING:

പ്രധാനമന്ത്രിയെക്കാൾ ശമ്പളമുണ്ടോ കരീനയുടെ കുഞ്ഞിനെ നോക്കുന്ന ആയക്ക്! ലളിത പറയുന്നു

Last Updated:
കരീനയുടെ കുഞ്ഞുങ്ങളെ മാത്രമല്ല, മറ്റു പല സെലിബ്രിറ്റികളുടെയും മക്കളെ പരിപാലിച്ച ചരിത്രമുണ്ട് ലളിതയ്ക്ക്
advertisement
1/7
പ്രധാനമന്ത്രിയെക്കാൾ ശമ്പളമുണ്ടോ കരീനയുടെ കുഞ്ഞിനെ നോക്കുന്ന ആയക്ക്! ലളിത പറയുന്നു
വെള്ള നിറത്തിലെ യൂണിഫോം ഇട്ട്, നടി കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും മക്കളായ തൈമൂർ, ജേ അലി ഖാന്മാരെ എടുത്തുനടക്കുന്ന നാനി, പാപ്പരാസി ക്യാമറകളിലെ സ്ഥിരം മുഖമാണ്. അതാണ് ലളിത ഡിസിൽവ. കരീനയുടെ കുഞ്ഞുങ്ങളെ മാത്രമല്ല, മറ്റു പല സെലിബ്രിറ്റികളുടെയും മക്കളെ പരിപാലിച്ച ചരിത്രമുണ്ട് ലളിതയ്ക്ക്. രാജ്യം കണ്ട പ്രശസ്തരായ ആയമാരിൽ ഒരാളാണ് ലളിത
advertisement
2/7
തന്റെ ജോലി അത്ര എളുപ്പമല്ല എന്ന് ലളിത സാക്ഷ്യപ്പെടുത്തുന്നു. 'CEOമാർക്ക് പോലും ഒരു ഓഫീസ് സമയമുണ്ട്. ഞങ്ങൾ ദിവസം മുഴുവൻ പണിയെടുക്കാറുണ്ട്. ഒന്നോ രണ്ടോ മണിക്കൂർ ഇടവേള കിട്ടുന്ന ഞങ്ങളെ പോലുള്ളവർക്ക് വലിയ ശമ്പളം വാങ്ങാൻ അർഹതയുണ്ട്. ഈ തൊഴിൽ എളുപ്പമല്ല,' ലളിത പറയുന്നു (തുടർന്ന് വായിക്കുക)
advertisement
3/7
'പ്രശസ്ത കുടുംബങ്ങളിലെ കുഞ്ഞുങ്ങൾ ആയതിനാൽ ഞങ്ങൾക്ക് ഓരോ സെക്കൻഡും കുഞ്ഞിനെ നോക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല. പക്ഷെ ഞാൻ അങ്ങനെയാണ്. രാത്രിയിൽ നാലോ അഞ്ചോ തവണ ഉറക്കമുണരണം. കുഞ്ഞ് അമ്മയുടെ ഒപ്പമുണ്ട് എന്ന് ഉറപ്പാകാത്ത പക്ഷം ഞാൻ ഉറങ്ങാറേയില്ല' എന്ന് ലളിത
advertisement
4/7
കരീന കപൂർ ഖാന്റെയും സെയ്‌ഫിന്റെയും കുഞ്ഞുങ്ങളെ പരിപാലിക്കാൻ ആരംഭിച്ചപ്പോൾ ലളിതയുടെ ശമ്പളം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴികൊടുത്തിരുന്നു. എട്ടു വർഷത്തോളം തൈമൂർ, ജഹാംഗീർ സഹോദരന്മാരുടെ പീഡിയാട്രിക് നേഴ്സ് ആയിരുന്നു ലളിത
advertisement
5/7
'എനിക്ക് പ്രാധാന്യം എന്തെന്നാൽ ഞാൻ അവധിയില്ലാതെ, സദാസമയവും പ്രവർത്തിക്കുന്നു എന്നതാണ്. എക്സിക്യൂട്ടീവ് ജോലികളിൽ പോലും ഒരാൾ ഒൻപതു മുതൽ അഞ്ചു മണിവരെ പണിയെടുക്കും. അവർക്ക് വാരാന്ത്യങ്ങളുണ്ട്, കുടുംബത്തോടൊപ്പം വെക്കേഷൻ ഉണ്ട്, ദീപാവലിയും, ക്രിസ്തുമസുമുണ്ട്. ആഘോഷങ്ങൾ നടക്കുമ്പോൾ, ഞാൻ രാജ്യത്തിന് പുറത്തായിരിക്കും,' എന്ന് ലളിത
advertisement
6/7
ബന്ധുക്കൾ പലപ്പോഴും തന്റെ ശമ്പളം ഇന്ത്യൻ പ്രധാനമന്ത്രിയുടേതിനേക്കാൾ കൂടുതൽ എന്ന് പറഞ്ഞ് കളിയാക്കാറുണ്ട് എന്ന് ലളിത ഡിസിൽവ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ പ്രധാനമന്ത്രിക്ക് അലവൻസുകളും ഉൾപ്പെടെ മാസം 1.66 ലക്ഷമാണ് ശമ്പളം. അത്രയും കിട്ടുമോ ലളിതയ്ക്ക്?
advertisement
7/7
'ലളിതാ, നിനക്ക് പ്രധാനമന്ത്രിയെക്കാൾ ശമ്പളമുണ്ട് എന്നെന്റെ ബന്ധുക്കൾ പറയാറുണ്ട്. അങ്ങനെ ആവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്ന് ലളിത. യഥാർത്ഥ ശമ്പളം എത്രയെന്ന് ലളിത ഡിസിൽവ അപ്പോഴും പറയാൻ തയാറായില്ല
മലയാളം വാർത്തകൾ/Photogallery/Buzz/
പ്രധാനമന്ത്രിയെക്കാൾ ശമ്പളമുണ്ടോ കരീനയുടെ കുഞ്ഞിനെ നോക്കുന്ന ആയക്ക്! ലളിത പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories