TRENDING:

Dileep | ദിലീപ് രണ്ടു മക്കളുടെയും പേരിൽ ആണയിട്ടു പറഞ്ഞു... വെളിപ്പെടുത്തലുമായി സലിം കുമാർ

Last Updated:
മലയാള സിനിമയിലേക്ക് അതിശക്തമായ തിരിച്ചുവരവിനായി ദിലീപ് ഒരുങ്ങുമ്പോൾ സലിം കുമാറിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
advertisement
1/6
Dileep | ദിലീപ് രണ്ടു മക്കളുടെയും പേരിൽ ആണയിട്ടു പറഞ്ഞു... വെളിപ്പെടുത്തലുമായി സലിം കുമാർ
മലയാള സിനിമയിൽ ഒന്നിച്ചു വന്നപ്പോഴെല്ലാം മലയാളിയെ കുടുകുടെ ചിരിപ്പിച്ച കൂട്ടുകെട്ടാണ് ദിലീപ് (Dileep) - സലിം കുമാർ (Salim Kumar) പെയർ. മീശമാധവനിലെ അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും മാധവനും, കല്യാണരാമനിലെ രാമൻകുട്ടിയും പ്യാരിയും, തിളക്കത്തിൽ 'ഒരമ്മ പെറ്റ പോലുള്ള അളിയന്മാർ' എന്നിവർ ഇതിനുദാഹരണം. ഈ സിനിമകൾ ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കിയ കാര്യം എടുത്തു പറയേണ്ടതായില്ല
advertisement
2/6
ഒരിക്കൽ ദിലീപിനെ പിന്തുണച്ചു എന്ന പേരിൽ ഏറെ വിമർശനം കേട്ടയാളാണ് സലിം കുമാർ. നടിയെ ആക്രമിച്ച കേസിന്റെ പേരിൽ നടത്തിയ പരാമർശമാണ് വിവാദമായത്. അടുത്തിടെ സലിം കുമാറിന്റെ ആദ്യ പുസ്തകപ്രകാശനം നടന്നിരുന്നു. ഈ വേള നൽകിയ ഒരു അഭിമുഖത്തിൽ അക്കാര്യം സലിം കുമാർ വെളിപ്പെടുത്തി (തുടർന്ന് വായിക്കുക)
advertisement
3/6
ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് നടത്തിയ യൂട്യൂബ് അഭിമുഖത്തിലാണ് സലിം കുമാറിന്റെ വെളിപ്പെടുത്തൽ. "ദിലീപ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണെന്ന നിലയിൽ പിന്തുണ കൊടുത്തിട്ടില്ല. അയാളെ വിധിക്കേണ്ട ആളുകൾ നമ്മളല്ല എന്നേ പറഞ്ഞുള്ളൂ. വിധി നടപ്പിലാക്കേണ്ടത് മാധ്യമങ്ങളോ ജനങ്ങളോ അല്ല, കോടതിയാണ്...
advertisement
4/6
ശരിയാണോ തെറ്റാണോ എന്ന പേരിൽ ഒന്നും പറഞ്ഞിട്ടില്ല. അതിന്റെ പേരിൽ അനുഭവിക്കേണ്ടത് അനുഭവിച്ചോട്ടെ. കോടതിയുടെ മുന്നിലെ വിഷയമാണ്. അയാൾ തെറ്റുകാരൻ അല്ലെങ്കിലോ? ചെയ്തത് ശരിയാണോ എന്ന് ഞാൻ ചോദിച്ചു. 'ചെയ്തിട്ടില്ല' എന്നാണ് മറുപടി പറഞ്ഞത്...
advertisement
5/6
മക്കളുടെ പേരിൽ സത്യമിട്ടു. ഒരു മനുഷ്യന് അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. അയാൾ അങ്ങനെ ചെയ്തില്ല എന്ന് വിശ്വസിക്കാനാണ് ഇഷ്‌ടം," എന്ന് സലിം കുമാർ
advertisement
6/6
'ബാന്ദ്ര', 'വോയിസ് ഓഫ് സത്യനാഥൻ' തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിലേക്ക് അതിശക്തമായ മടങ്ങിവരവ് നടത്താൻ ഒരുങ്ങുകയാണ് ദിലീപ്. കോവിഡ് പ്രതിസന്ധിക്കു ശേഷം ആദ്യമായി തിയേറ്റർ റിലീസിനൊരുങ്ങുന്ന ദിലീപ് ചിത്രങ്ങളാണിവ
മലയാളം വാർത്തകൾ/Photogallery/Buzz/
Dileep | ദിലീപ് രണ്ടു മക്കളുടെയും പേരിൽ ആണയിട്ടു പറഞ്ഞു... വെളിപ്പെടുത്തലുമായി സലിം കുമാർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories