സ്കൂളിൽ അതിഥിയായി എത്തിയ 'അച്ഛൻ മന്ത്രി'ക്ക് സ്റ്റുഡന്‍റ് പൊലീസായ മകന്‍റെ സല്യൂട്ട്!
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിട്ടുണ്ട്, മന്ത്രി തന്നെ ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചു
advertisement
1/5

തിരുവനന്തപുരം: സ്കൂളിൽ എത്തിയ മന്ത്രിയായ അച്ഛനെ വരവേറ്റ് സ്റ്റുഡന്‍റ് പൊലീസായ മകന്‍റെ ഒന്നാന്തരം സല്യൂട്ട്. കൃഷിവകുപ്പ് മന്ത്രി പി. പ്രസാദിനാണ് എസ്.പി.സി പ്ലാട്ടൂണ്‍ കമാണ്ടർ കൂടിയായ മകൻ ഭഗത് പ്രസാദ് സല്യൂട്ട് നല്‍കി വരവേറ്റത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പടെ വൈറലായിട്ടുണ്ട്. മന്ത്രി തന്നെ ഇത് ഫേസ്ബുക്കിൽ പങ്കുവെച്ചു.
advertisement
2/5
വെള്ളിയാഴ്ച രാവിലെയാണ് മകൻ വിദ്യാർഥിയായ തിരുവനന്തപുരം സെന്റ് ജോസഫ് സ്കൂളിന്റെ വാർഷികാഘോഷ ഉദ്ഘാടനത്തിന് മന്ത്രി പി. പ്രസാദ് എത്തിയത്. അതിഥിയായ മന്ത്രിയെ വരവേറ്റത് മകൻ ഭഗത് നേതൃത്വം നല്‍കുന്ന എസ്.പി.സിയുടെ ഗാർഡ് ഒഫ് ഓണർ നല്‍കിയാണ്. ഗാർഡ് ഒഫ് ഓർണർ മന്ത്രി സ്വീകരിച്ചു. തിരിച്ചു സല്യൂട്ട് നല്‍കി.
advertisement
3/5
സെന്‍റ് ജോസഫ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് ഭഗത് പ്രസാദ്. രണ്ട് വർഷമായി ഭഗത് സ്റ്റുഡന്‍റ് പൊലീസിന്‍റെ ഭാഗമാണ്. പി.പ്രസാദിന്റെ മകള്‍ അരുണ അല്‍മിത്ര പട്ടം സെന്റ് മേരീസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
advertisement
4/5
സ്റ്റുഡന്‍റ് പൊലീസായ മകൻ സല്യൂട്ട് നൽകുന്ന ചിത്രങ്ങൾ 'അഭിമാനനിമിഷം' എന്ന് വിശേഷിപ്പിച്ചാണ് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. മന്ത്രിയുടെ പോസ്റ്റ് വളരെ വേഗം വൈറലായി. നിരവധി പേരാണ് പോസ്റ്റ് ലൈക് ചെയ്തിട്ടുണ്ട്.
advertisement
5/5
നൂറുകണക്കിന് കമന്‍റുകളും ഷെയറും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. ശ്രദ്ധേയമായ കമന്‍റുകളിൽ ചിലത് നോക്കാം. ഒരു 'മന്ത്രിയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ബിഗ് സല്യൂട്ട്'- എന്നാണ് ഒരാൾ കമന്‍റ് ചെയ്തിരിക്കുന്നത്. 'അപൂർവ്വമായ് മാത്രം കേൾക്കാനും കാണാനും കഴിയുന്ന വാർത്താ ചിത്രങ്ങൾ, ബഹു. മന്ത്രിക്കും പുത്രനും നന്മകൾ ആശംസിക്കുന്നു'- എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെടുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
സ്കൂളിൽ അതിഥിയായി എത്തിയ 'അച്ഛൻ മന്ത്രി'ക്ക് സ്റ്റുഡന്‍റ് പൊലീസായ മകന്‍റെ സല്യൂട്ട്!