'ലൗകീക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴി'; സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ ധ്യാനനിമഗ്നയായി സാമന്ത
- Published by:Sarika KP
- news18-malayalam
Last Updated:
സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ എത്തി നടി സാമന്തയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ വൈറലാകുന്നത്.
advertisement
1/6

ആരാധകർ ഏറെയുള്ള പ്രിയ താരമാണ് നടി സാമന്ത റൂത്ത് പ്രഭു. താരമിപ്പോള്‍ സിനിമകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ്. എന്നാൽ സോഷ്യല്‍ മീഡിയയിൽ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
advertisement
2/6
ഇപ്പോഴിതാ ധ്യാനനിമഗ്നയായി സാമന്തയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്. സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനം നടത്തുന്നത്. ധ്യാനത്തിൽ പങ്കെടുത്തിന്റെ ചിത്രങ്ങളും സാമന്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചു.
advertisement
3/6
ലൗകിക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴിയെന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് നടി കുറിച്ചത്. കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനിലാണ് താരം ധ്യാനത്തിനായെത്തിയത്.
advertisement
4/6
‘‘നമ്മളിൽ പലരും ഒരു ഗുരുവിനെയോ ഉപദേശകനെയോ തിരയുന്നു. നിങ്ങളുടെ ജീവിതത്തെ പ്രകാശമാനമാക്കാനുള്ള തീവ്രതയും ധാരണയും അനുകമ്പയും ഉള്ള ഒരാളെ നിങ്ങൾ കണ്ടെത്തുമ്പോൾ, അത് ഒരു അപൂർവ പദവിയാണ്.
advertisement
5/6
ജ്ഞാനത്തിന്റെ ഒരു അംശം വേണമെങ്കിൽ, നിങ്ങൾ ലോകത്തിൽ തിരയണം. ദൈനംദിന കാര്യങ്ങൾ നിങ്ങളുടെ നേരെ വരുന്നതിനാൽ, അത് എളുപ്പമായിരിക്കുന്നു. നിങ്ങൾ ചിന്തിക്കുന്നു... ഇത് സാധാരണമാണെന്ന് നിങ്ങൾ കരുതുന്നു. ഇത് സാധാരണമല്ല.
advertisement
6/6
അതിനായി കഠിനാധ്വാനം ചെയ്യണം.മാത്രമല്ല അറിഞ്ഞാൽ മാത്രം പോരാ. ഈ അറിവ് നടപ്പിലാക്കുക എന്നതാണ് യഥാർത്ഥത്തിൽ പ്രധാനം- സാമന്ത കുറിച്ചു.
മലയാളം വാർത്തകൾ/Photogallery/Buzz/
'ലൗകീക ജീവിതത്തിൽ നിന്നും രക്ഷനേടാനുള്ള വഴി'; സദ്ഗുരുവിന്റെ ഇഷ ഫൗണ്ടേഷനിൽ ധ്യാനനിമഗ്നയായി സാമന്ത