TRENDING:

'പണം ഒരു പ്രശ്നമല്ല, പറഞ്ഞാൽമതി; ഇന്ത്യയിലോ മാലിയിലോ ഡേറ്റിംഗ് ചെയ്യാം'; യുവ മലയാളി നടിക്ക് വ്യവസായിയുടെ സന്ദേശം

Last Updated:
സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം സന അൽത്താഫ് പോസ്റ്റ് ചെയ്തു
advertisement
1/6
'പണം ഒരു പ്രശ്നമല്ല, പറഞ്ഞാൽമതി; ഇന്ത്യയിലോ മാലിയിലോ ഡേറ്റിംഗ് ചെയ്യാം'; യുവ മലയാളി നടിക്ക് വ്യവസായിയുടെ സന്ദേശം
നടിമാരുടെ ഇൻസ്റ്റഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് പേജുകളിൽ കയറി ഡയറക്റ്റ് മെസ്സേജ് വഴി അവർക്ക് മോശം സന്ദേശം അയക്കുന്ന വിരുതന്മാർ പലരുണ്ട്. ഒരു മലയാള നടിക്ക് കൂടി അത്തരത്തിൽ മോശം അനുഭവം നേരിടേണ്ടതായി വന്നിരിക്കുന്നു. അവരുടെ മെയിൽ ബോക്സിൽ കയറി ഡയറക്റ്റ് മെസ്സേജ് വഴി സന്ദേശം അയച്ചിരിക്കുന്നയാൾ സ്വയം വിശേഷിപ്പിക്കുന്നത് ഒരു വ്യവസായി എന്നാണ്. സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് സഹിതം സന അൽത്താഫ് പോസ്റ്റ് ചെയ്തു. പന്ത്രണ്ടു വർഷം മുൻപ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സന അൽത്താഫ്
advertisement
2/6
 ആറു വർഷത്തെ സിനിമാ ജീവിതത്തിൽ സന അൽത്താഫ് മലയാളത്തിലും തമിഴിലുമായി എട്ടു സിനിമകളിൽ അഭിനയിച്ചു. ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ ചിത്രം 'വിക്രമാദിത്യൻ' ആയിരുന്നു സനയുടെ ആദ്യ ചിത്രം. 2017ൽ റിലീസ് ചെയ്ത 'ബഷീറിന്റെ പ്രേമലേഖനം' എന്ന സിനിമയിൽ സന നായികയായി. ഫർഹാൻ ഫാസിൽ ആയിരുന്നു നായകൻ. കഴിഞ്ഞ ആറു വർഷക്കാലമായി സന സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. എന്നിരുന്നാലും അവർ സോഷ്യൽ മീഡിയയിലൂടെ സജീവമായി തുടരുന്നുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
 മലയാളത്തിൽ മൂന്നു സിനിമകൾ പിന്നിട്ടതും, സന അൽത്താഫ് മലയാളത്തിൽ നിന്നും തമിഴിലേക്കെത്തി. വെങ്കട്ട് പ്രഭുവിന്റെ 'ചെന്നൈ: 600028 II: സെക്കന്റ് ഇന്നിംഗ്സ്' സനയുടെ തമിഴ് അരങ്ങേറ്റ ചിത്രമായി. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ചിത്രമായ ആർ.കെ. നഗറിലും സന അൽത്താഫ് അഭിനയിച്ചു. ബഷീറിന്റെ പ്രേമലേഖനത്തിനു ശേഷം സന അഭിനയിച്ചത് മോഹൻലാൽ, മഞ്ജു വാര്യർ എന്നിവർ നായികാനായകന്മാരായ 'ഒടിയൻ' എന്ന സിനിമയിൽ. ഇതിൽ മഞ്ജു വാര്യരുടെ അനുജത്തിയുടെ വേഷമായിരുന്നു അവർ അവതരിപ്പിച്ചത്
advertisement
4/6
 സിനിമയിൽ അഭിനയം തുടങ്ങും മുൻപ് സന അൽത്താഫ് ടി.വി. ഷോ അവതാരകയായി പ്രവർത്തിച്ചിരുന്നു. പ്രമുഖ നൃത്ത സംവിധായക സജ്‌ന നജാമിന്റെ അനന്തരവൾ ആണ് സന അൽത്താഫ്. സജ്‌ന വഴിയാണ് സനയ്ക്ക് സിനിമയിൽ അവസരം തുറന്നു കിട്ടിയതും. 2019ൽ റിലീസ് ചെയ്ത 'പഞ്ചാക്ഷരം' ആണ് സന അൽത്താഫിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം. അതിനു ശേഷം സന അൽത്താഫ് നടൻ ഹക്കിം ഷാജഹാന്റെ ഭാര്യയായി എന്ന വാർത്തയാണ് പുറത്തുവന്നത്. സകല ആഡംബരവും ഉപേക്ഷിച്ച്, സബ് രജിസ്ട്രാർ ഓഫീസിൽ വച്ചായിരുന്നു സനയും ഹക്കീം ഷാജഹാനും വിവാഹം ചെയ്തത്
advertisement
5/6
 വിവാഹ ശേഷം സന അൽത്താഫ് സിനിമയിൽ നിന്നും പൂർണമായും ഒഴിഞ്ഞു നിൽക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ് സന ഭർത്താവിനൊപ്പം ശ്രീലങ്കയിൽ അവധിക്കാലം ആഘോഷിക്കുന്ന ദൃശ്യങ്ങൾ അവരുടെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കിട്ടിരുന്നു. സനയുടെ ഡയറക്റ്റ് മെസേജിലേക്ക് വന്ന ചെന്നൈ സ്വദേശിയായ ബിസിനസുകാരന്റെ സന്ദേശം സ്ക്രീൻഷോട്ട് സഹിതമാണ് അവർ പോസ്റ്റ് ചെയ്തത്
advertisement
6/6
 'പ്രിയപ്പെട്ട സന, സുഖമല്ലേ. ഞാൻ ബാലാജി, ചെന്നൈയിൽ നിന്നുള്ള ബിസിനസുകാരനും വ്യവസായിയുമാണ്. എനിക്ക് നിങ്ങളുമായി ഡേറ്റിംഗ് ചെയ്യണം. സാധ്യമാണോ എന്നറിയിക്കുക. പണം എത്ര വേണമെന്നും പറയൂ. ഇന്ത്യയിലോ, ദുബായിയിലോ, മാലിദ്വീപിലോ പ്ലാൻ ചെയ്യാം. മറുപടി പ്രതീക്ഷിക്കുന്നു' എന്നാണ് സന്ദേശം. 'ആഹാ, എന്തൊരു പ്രൊഫെഷണൽ റൊമാന്റിക് പ്രൊപോസൽ' എന്നാണ് സന ഇതിന് നൽകിയിട്ടുള്ള ക്യാപ്‌ഷൻ. കണ്ടിട്ട് ഈ സന്ദേശം വ്യക്തിയുടെ ഔദ്യോഗിക അക്കൗണ്ടിൽ നിന്നും അയച്ചുവെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
'പണം ഒരു പ്രശ്നമല്ല, പറഞ്ഞാൽമതി; ഇന്ത്യയിലോ മാലിയിലോ ഡേറ്റിംഗ് ചെയ്യാം'; യുവ മലയാളി നടിക്ക് വ്യവസായിയുടെ സന്ദേശം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories