' രണ്ട് ദിവസം മുന്നെ തന്നെ സാനിയ എല്ലാം അറിഞ്ഞു'; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന്റെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്
- Published by:Sarika KP
- news18-malayalam
Last Updated:
ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞശേഷമായിരുന്നു സാനിയ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.
advertisement
1/5

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വേർപിരിയൽ അഭ്യൂഹങ്ങൾക്കിടയിലാണ് പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക് (Shoaib Malik)വിവാഹതിനായി എന്ന വാർത്ത പുറത്ത് വരുന്നത്. പ്രശസ്ത പാക് അഭിനേത്രി സന ജാവേദിനെ (Sana Javed) ആണ് വധു. . വിവാഹ ചടങ്ങിന്റെ ഫോട്ടോകൾ ഷോയിബ് മാലിക് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. (Image: SanaJaved.Official/ Instagram)
advertisement
2/5
എന്നാല്‍ രണ്ട് ദിവസം മുന്നെ തന്നെ സാനിയ ഷൊയ്ബ് മാലിക്കുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രീതിയില്‍ പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ജീവിതത്തിലെ കഠിനപാതകള്‍ തെരഞ്ഞെടുക്കാനാണ് ആഗ്രഹമെന്ന രീതിയിലായിരുന്നു താരത്തിന്റെ പോസ്റ്റ്.
advertisement
3/5
''വിവാഹം ബുദ്ധിമുട്ടാണ്. വിവാഹമോചനവും ബുദ്ധിമുട്ടാണ്. നിങ്ങള്‍ക്ക് ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. പൊണ്ണത്തടി ബുദ്ധിമുട്ടാണ്, അതുപോലെ ഫിറ്റായിരിക്കുകയെന്നുള്ളതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. കടക്കെണിയിലാകുന്നത് ബുദ്ധിമുട്ടാണ്.
advertisement
4/5
അതുപോലെ തന്നെ സാമ്പത്തിക അച്ചടക്കം പാലിക്കുന്നതും, ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ആശയവിനിമയം ബുദ്ധിമുട്ടാണ്. അതുപോലെ ആശയവിനിമയം നടത്താത്തതും. ഏറ്റവും ബുദ്ധിമുട്ടേറിയത് തിരഞ്ഞെടുക്കുക. ജീവിതം ഒരിക്കലും എളുപ്പമല്ല. അത് എപ്പോഴും ബുദ്ധിമുട്ട് നിറഞ്ഞതായിരിക്കും.
advertisement
5/5
അതുകൊണ്ട് നമുക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം തെരഞ്ഞെടുക്കാം. പക്ഷെ വിവേകത്തോടെ തിരഞ്ഞെടുക്കുക.'' എന്നായിരുന്നു സാനിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഷൊയ്ബ് മാലിക്ക് വീണ്ടും വിവാഹിതനാവുന്നുവെന്ന വാര്‍ത്തകള്‍ അറിഞ്ഞശേഷമായിരുന്നു സാനിയ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്നാണ് ആരാധകര്‍ പറയുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
' രണ്ട് ദിവസം മുന്നെ തന്നെ സാനിയ എല്ലാം അറിഞ്ഞു'; ഷൊയ്ബ് മാലിക്കിന്‍റെ വിവാഹത്തിന്റെ സൂചന നൽകി ഇന്‍സ്റ്റഗ്രാം പോസ്റ്റ്