തമന്ന ധരിച്ച വസ്ത്രം കണ്ടോ! ഹോട്ട് ലുക്ക് ചിത്രങ്ങൾ വൈറൽ
- Published by:Anuraj GR
- news18-malayalam
Last Updated:
പ്രത്യേക ഡിസൈനോട് കൂടിയ പച്ച ഷോർട്ട് വസ്ത്രം ആണ് തമന്ന ധരിച്ചിരിക്കുന്നത്
advertisement
1/7

മികച്ച അഭിനയംകൊണ്ടും ഗ്ലാമർ കൊണ്ടും ആരാധകരുടെ ഇഷ്ടം നേടിയ തെന്നിന്ത്യൻ നടിയാണ് തമന്ന ഭാട്യ. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധ ചെലുത്തുന്ന താരമാണ് തമന്ന. ഇതിനോടകം തമിഴ്, തെലുങ്ക് ഹിന്ദി ഭാഷകളിൽ തമന്ന വേഷമിട്ടു കഴിഞ്ഞു.
advertisement
2/7
ഇപ്പോഴിതാ, ദിലീപിന്‍റെ നായികയായി മലയാളത്തിലേക്കും ചുവടുവെക്കുകയാണ് തമന്ന. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാളത്തിലേക്ക് വരുന്നത്.
advertisement
3/7
തമന്ന ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത വസ്ത്രമാണ് ഈ ചിത്രങ്ങളുടെ പ്രത്യേകത. ട്രാവൽ ആൻഡ് ലെയ്ഷ്വർ ഇന്ത്യ മാഗസിൻ വേണ്ടി തമന്ന ചെയ്ത ഒരു ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വൈഷ്ണവ് പ്രവീൺ ആണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്.
advertisement
4/7
ചിത്രങ്ങളിൽ തമന്ന ധരിച്ചിരിക്കുന്ന വസ്ത്രമാണ് ശ്രദ്ധേയമാകുന്നത്. പ്രത്യേക ഡിസൈനോട് കൂടിയ പച്ച ഷോർട്ട് വസ്ത്രം ആണ് തമന്ന ധരിച്ചിരിക്കുന്നത്. ഏതായാലും ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. നിരവധി പേരാണ് ചിത്രങ്ങൾ ലൈക് ചെയ്തിരിക്കുന്നത്.
advertisement
5/7
1989 ഡിസംബർ 21 ന് ഇന്ത്യയിലെ മുംബൈയിൽ ജനിച്ച തമന്ന ഇതിനോടകം നിരവധി മലയാള ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. 2005-ൽ "ചന്ദ് സാ റോഷൻ ചെഹ്‌റ" എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് തമന്ന തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, എന്നാൽ "ഹാപ്പി ഡേയ്‌സ്" (2007) എന്ന തെലുങ്ക് ചിത്രത്തിലെ അഭിനയമാണ് അവരുടെ കരിയറിൽ ബ്രേക്കായത്.
advertisement
6/7
അതിനുശേഷം "അയൻ" (2009), "പയ്യ" (2010), "സിരുത്തൈ" (2011), "ബാഹുബലി: ദി ബിഗിനിംഗ്" (2015), "ബാഹുബലി: ദി കൺക്ലൂഷൻ" (2017) തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമായി തമന്ന മാറി. കൂടാതെ "സൈ റാ നരസിംഹ റെഡ്ഡി" (2019) എന്ന ഹിറ്റ് ചിത്രത്തിലും അവർ അഭിനയിച്ചു.
advertisement
7/7
"പയ്യ" എന്ന ചിത്രത്തിലെ അഭിനയത്തിന് തമിഴിലെ - മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ തമന്ന നേടിയിട്ടുണ്ട്. നിരവധി ബ്രാൻഡുകളുടെ അംബാസഡർ കൂടിയാണ് അവർ.