TRENDING:

'നയൻതാരയെ ഒന്ന് സൂക്ഷിച്ചോ; പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്'; വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ്

Last Updated:
ഷാരൂഖിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
advertisement
1/5
'നയൻതാരയെ ഒന്ന് സൂക്ഷിച്ചോ; പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്'; വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ്
ഷാരൂഖും ആറ്റ്ലിയും ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നയൻതാര നായികയാകുന്ന ചിത്രത്തിന്റെ വരവിനായി ആരാധകർ കാത്തുനില്‍ക്കുകയാണ്. താരത്തിന്റെ ഹിന്ദി പ്രവേശനം ആരാധകർക്കിടയിൽ ചർച്ചയായതും ബോളിവുഡിലേയ്ക്ക് ചുവടുവെച്ച നയൻതാരയെ പ്രശംസിച്ച് ർത്താവും സംവിധായകനുമായ വി​ഘ്നേഷ് ശിവൻ എത്തിയതും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
advertisement
2/5
ഭാര്യയുടെ ബോളിവുഡിലെ അരങ്ങേറ്റം ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെയാണ് സംവിധായകനായ വി​ഘ്നേഷ് പങ്കുവച്ചത്. അറ്റ്ലീക്കും അനിരുദ്ധിനും വിജയ് സേതുപതിക്കും വിഘ്നേഷ് ആശംസകൾ അറിയിച്ചിരുന്നു.
advertisement
3/5
ഇതിനു പിന്നാലെ വിഘ്‍നേശ് ശിവന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് ഷാരൂഖ്. ഷാരൂഖിന്റെ മറുപടി ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
advertisement
4/5
താങ്കളുടെ എല്ലാ സ്‍നേഹത്തിനും നന്ദി. നയൻതാര ഒരു വിസ്‍മയമാണ്. ഭര്‍ത്താവേ, താങ്കള്‍ സൂക്ഷിക്കുക, അവര്‍ കുറച്ച് അടിതടകളും ചവിട്ടും പഠിച്ചിട്ടുണ്ട് എന്നും നടൻ ഷാരൂഖ് ഖാൻ തമാശരൂപേണ എഴുതിയിരിക്കുന്നു.
advertisement
5/5
ഷാറുഖ് ഖാൻ, നയൻതാര, വിജയ് സേതുപതി എന്നിവർ അണിനിരക്കുന്ന ജവാനിൽ ദീപിക പദുകോണും പ്രധാന വേഷത്തിലെത്തുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ചിത്രം റിലീസിനെത്തും.
മലയാളം വാർത്തകൾ/Photogallery/Buzz/
'നയൻതാരയെ ഒന്ന് സൂക്ഷിച്ചോ; പുതിയ അടവുകള്‍ പഠിച്ചിട്ടുണ്ട്'; വിഘ്നേഷ് ശിവന് ഷാരൂഖ് ഖാന്റെ മുന്നറിയിപ്പ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories