TRENDING:

അന്ന് നയൻ‌താരയുടെ 'സൈഡ്' വേഷം; ഇന്ന് 650 കോടിയുടെ ഹിറ്റ്, 60 കോടി പ്രതിഫലം

Last Updated:
അന്ന് നയൻ‌താരയ്ക്കും ചിമ്പുവിനും 'സൈഡ്' വേഷമായി പ്രവർത്തിച്ച ഒരാൾ 'വല്ലവൻ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു
advertisement
1/9
അന്ന് നയൻ‌താരയുടെ 'സൈഡ്' വേഷം; ഇന്ന് 650 കോടിയുടെ ഹിറ്റ്, 60 കോടി പ്രതിഫലം
നടൻ ചിലമ്പരശന്റെയും (Silambarasan) നയൻതാരയുടെയും (Nayanthara) ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് 'വല്ലവൻ'. ചിമ്പു സംവിധാനം ചെയ്ത ചിത്രം 2006ൽ റിലീസ് ചെയ്യുമ്പോൾ യുവ ആരാധാകരുടെ ഇടയിൽ വൻ തരംഗം തീർത്തിരുന്നു. അന്ന് നയൻ‌താരയ്ക്കും ചിമ്പുവിനും 'സൈഡ്' വേഷമായി പ്രവർത്തിച്ച ഒരാൾ 'വല്ലവൻ' എന്ന ചിത്രത്തിൽ ഉണ്ടായിരുന്നു. അന്ന് വെറും സൈഡ് ആയിരുന്ന ആ അസിസ്റ്റന്റ് ഡയറക്ടർ വർഷങ്ങൾ പിന്നിട്ടതും 650 കോടി സിനിമയുടെ ഉടമയായി
advertisement
2/9
ആ നടൻ നെൽസൺ ദിലീപ്കുമാർ അല്ലാതെ മറ്റാരുമല്ലായിരുന്നു. ഇന്ന് തമിഴ് സിനിമയിലെ മുൻനിര സംവിധായകരിൽ ഒരാളാണ് നെൽസൺ ദിലീപ്കുമാർ. 'കോലമാവ്‌ കോകില' എന്ന ചിത്രത്തോടു കൂടിയാണ് നെൽസൺ ദിലീപ്കുമാർ ശ്രദ്ധേയനാവുന്നത്. ഈ കന്നിചിത്രത്തോടെ അദ്ദേഹം 'ഡോക്‌ടർ' എന്ന സിനിമ സംവിധാനം ചെയ്തു (തുടർന്ന് വായിക്കുക)
advertisement
3/9
അടുപ്പിച്ചുള്ള ഹിറ്റുകൾക്ക് ശേഷം നെൽസൺ ദിലീപ്കുമാറിന് 'ബീസ്റ്റ്' എന്ന സിനിമയിൽ നടൻ വിജയ്‌യുടെ ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. 'ബീസ്റ്റ്' സമ്മിശ്ര പ്രതികരണം നേടിയെങ്കിലും, രജനീകാന്ത് നായകനായ 'ജയിലർ' എന്ന ചിത്രത്തിൽ നെൽസൺ ഗംഭീര തിരിച്ചുവരവ് നടത്തി
advertisement
4/9
വമ്പൻ വിജയമായ 'ജയിലർ' നെൽസൺ ദിലീപ്കുമാറിന്റെ സ്ഥാനം ഒരു മുൻനിര സംവിധായകൻ എന്ന നിലയിലേക്ക് ഉയർത്തി. തമിഴ് സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം എന്ന പേരോട് കൂടി 650 കോടി കളക്ഷനുമായി റെക്കോർഡ് ഇട്ടു
advertisement
5/9
ഇനി വരാൻ പോകുന്നത് രജനികാന്ത് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ജയിലർ 2നായി സംവിധായകൻ നെൽസൺ വാങ്ങുന്ന പ്രതിഫലം 60 കോടി രൂപ എന്ന് റിപ്പോർട്ട്
advertisement
6/9
ഇന്ന് ഇത്രയും മികച്ച നിലയിൽ വളർന്നുവെങ്കിലും, നെൽസന്റെ കരിയറിന് തുടക്കമിട്ടത് വിജയ് ടിവിയിലെ അസിസ്റ്റന്റ് സ്ക്രിപ്റ്റ്റൈറ്റർ എന്ന നിലയിലാണ്. നിരവധി ടെലിവിഷൻ ഷോകൾക്ക് അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിച്ച ശേഷം മാത്രമാണ് പ്രധാന പ്രൊഡക്ഷൻ ടീമുകൾക്കൊപ്പം അദ്ദേഹത്തിന് ജോലി ചെയ്യാൻ സാഹചര്യം ഒരുങ്ങിയത്. സ്റ്റാർ വിജയ്‌യിലെ 'ജോഡി നമ്പർ വൺ', എയർടെൽ സൂപ്പർ സിംഗർ, ബിഗ് ബോസ് തമിഴ് പോലത്തെ പ്രോഗ്രാമുകളിൽ നെൽസൺ പ്രവർത്തിച്ചു. 'ജോഡി നമ്പർ 1' എന്ന പരിപാടിയിലൂടെയാണ് ജഡ്ജ് ആയി വന്ന ചിമ്പുവിനെ നെൽസൺ പരിചയപ്പെടുന്നതും
advertisement
7/9
ആ പരിചയം 'വല്ലവൻ' എന്ന സിനിമയിലൂടെ തുടർന്നു. 2010ൽ 'വേട്ടൈ മന്നൻ' എന്ന ചിമ്പു സിനിമയിലൂടെ നെൽസൺ കന്നി സംവിധാന സംരംഭം തുടങ്ങാൻ ആഗ്രഹിച്ചിരുന്നു എങ്കിലും അത് നടക്കാതെ പോയി. ഈ സിനിമയുടെ ചില ഭാഗങ്ങൾ പൂർത്തിയാക്കുകയും, ടീസറിലൂടെ പ്രേക്ഷകരുടെ ആകാംക്ഷ വർധിക്കുകയും ചെയ്തുവെങ്കിലും, ഈ ചിത്രം പാതിവഴിയിൽ അവസാനിപ്പിക്കേണ്ടതായി വന്നു
advertisement
8/9
തന്റെ കരിയർ വീണ്ടും ഒന്നേയെന്നു തുടങ്ങേണ്ടി വന്ന നെൽസൺ, 'കോലമാവ്‌ കോകില'യിലൂടെ സംവിധായകനായി മടങ്ങുന്നതിനും മുൻപ് കുറച്ചുകാലം വിജയ് ടിവിയിലേക്ക് തിരിച്ചു പോയിരുന്നു
advertisement
9/9
വർഷങ്ങൾക്ക് ശേഷം നെൽസൺ ചിമ്പുവിന്റെ ഒപ്പം ഒരു നടനായി ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു. 'അരസൻ' എന്ന സിനിമയിലെ സ്‌പെഷൽ രംഗത്തിൽ നെൽസണും ചിമ്പുവും ഒന്നിച്ചു. ഈ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
അന്ന് നയൻ‌താരയുടെ 'സൈഡ്' വേഷം; ഇന്ന് 650 കോടിയുടെ ഹിറ്റ്, 60 കോടി പ്രതിഫലം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories