TRENDING:

Ahaana Krishna | എങ്ങനെ വിശ്വസിക്കും? അഹാന കൃഷ്ണയ്ക്ക് നഷ്‌ടമായത്‌ ആറ് ലക്ഷത്തിന്റെ ഡയമണ്ട് ആഭരണം; സിന്ധു പറയുന്നു

Last Updated:
പ്രശ്നം ശ്രദ്ധക്കുറവല്ല. മകൾക്ക് വിലയേറിയ ആഭരണം നഷ്‌ടമായതിനെക്കുറിച്ച് സിന്ധു കൃഷ്ണ
advertisement
1/6
Ahaana Krishna | എങ്ങനെ വിശ്വസിക്കും? അഹാന കൃഷ്ണയ്ക്ക് നഷ്‌ടമായത്‌ ആറ് ലക്ഷത്തിന്റെ ഡയമണ്ട് ആഭരണം; സിന്ധു പറയുന്നു
ഒരു യാത്ര കഴിഞ്ഞ്, അൽപ്പം ഒന്ന് വിശ്രമിക്കുമ്പോഴാകും, അഹാന കൃഷ്ണ (Ahaana Krishna) ബാഗും പെട്ടിയുമായി വീണ്ടും വിമാനമേറുന്നത്. നാട്ടിലും വിദേശത്തുമായി നിരവധി സ്ഥലങ്ങൾ സന്ദർശിച്ച പാരമ്പര്യമുണ്ട് അഹാനയ്ക്ക്. യാത്രകൾ ഇഷ്‌ടപ്പെടുന്ന കുടുംബമാണ് അവരുടേത്. അച്ഛനും അമ്മയും അങ്ങനെ തന്നെ. അഹാനയും കുടുംബവുമായി കൊളാബറേഷൻ നടത്താൻ മുന്നോട്ടു വരുന്ന നിരവധി ടൂറിസം സ്ഥാപനങ്ങളുണ്ട്. രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു ക്രിസ്തുമസ് സീസൺ ലണ്ടനിൽ ആഘോഷമാക്കിയവരാണ് അഹാനയും കുടുംബവും. ഏറെക്കാലത്തെ സ്വപ്നമായിരുന്നു അന്ന് സാക്ഷാത്‌കരിക്കപ്പെട്ടത്. ആ സന്തോഷങ്ങൾക്കിടയിലും ചില ദുരനുഭവങ്ങൾ അവർക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്
advertisement
2/6
വിദേശ രാജ്യങ്ങളിൽ സ്വപ്നതുല്യമായ ജീവിതം പ്രതീക്ഷിച്ച് ചേക്കേറുന്ന മലയാളികളും ഇന്ത്യാക്കാരുമായ നിരവധിപ്പേരുണ്ടാകും. ഇവിടങ്ങൾ സന്ദർശിക്കാൻ പോകാറുണ്ടെങ്കിലും, സിന്ധുവിനും കുടുംബത്തിനും അവിടെ സ്ഥിരതാമസമാക്കാൻ തീർത്തും പ്ലാൻ ഇല്ല. യാത്രകളെ യാത്രകളായി കാണാനും സ്വന്തം നാട്ടിൽ കിട്ടുന്ന ഐഡന്റിറ്റി അനുഭവിച്ചറിഞ്ഞും ജീവിക്കാനാണ് അവർക്ക് താൽപ്പര്യം. ഇൻസ്റ്റഗ്രാം ചോദ്യോത്തര വേളയിൽ പ്രതികരിക്കുകയായിരുന്നു സിന്ധു. അതിനിടെ വിദേശയാത്രയിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ചും സിന്ധു മറ്റൊരു ചോദ്യത്തിന് മറുപടി നൽകി (തുടർന്ന് വായിക്കുക)
advertisement
3/6
സിന്ധു കൃഷ്ണയുടെ മൂത്ത മകളായ അഹാന കൃഷ്ണയ്ക്കും മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണയ്ക്കുമാണ് മോശം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതായി വന്നത്. ഇരുവരും ഇവിടുത്തെ മോഷണത്തിന്റെ ദൂഷ്യവശങ്ങൾ നേരിടേണ്ടി വന്നു. ലണ്ടനിലെ യാത്രയ്ക്കിടെയാണ് ഇഷാനി കൃഷ്ണയ്ക്ക് അവരുടെ വിലയേറിയ സ്മാർട്ട് ഫോൺ നഷ്‌ടമായത്‌. ആ അനുഭവം ഒരിക്കൽ വ്‌ളോഗിലൂടെ ഇഷാനി പറഞ്ഞിട്ടുണ്ട്. പക്ഷേ, അതിലേറെ വിലപ്പെട്ട വസ്തുവാണ് അഹാനയ്ക്ക് നഷ്‌ടപ്പെട്ടത്‌
advertisement
4/6
മറ്റൊരു ട്രിപ്പിനിടയിലാണ് അഹാനയ്ക്ക് ആഭരണം നഷ്‌ടപ്പെട്ടത്‌. ആംസ്റ്റർഡാമിൽ വച്ചായിരുന്നു അത് സംഭവിച്ചത്. യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് സംഭവം. നമ്മുടെ നാട്ടിൽ സധൈര്യം യാത്രകളും സന്ദർശനങ്ങളും നടത്തുന്ന താരകുടുംബം, പക്ഷേ വിദേശരാജ്യങ്ങളിൽ ഇവിടുത്തേക്കാളേറെ സൂക്ഷിക്കേണ്ടതുണ്ട് എന്ന അഭിപ്രായക്കാരാണ്. അഹാനയ്ക്ക് തന്റെ കയ്യിൽ നിന്നും പോയത് ഒന്നും രണ്ടും രൂപയല്ല, ആറ് ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണമായിരുന്നു. അതേപ്പറ്റി ഒരു ചോദ്യത്തിനുള്ള മറുപടിയായി സിന്ധു വിശദീകരണം നൽകി
advertisement
5/6
ആംസ്റ്റർഡാം സന്ദർശനത്തിനിടെയാണ് അഹാന കൃഷ്ണയ്ക്ക് ആഭരണം നഷ്‌ടപ്പെട്ടത്‌. ഹോട്ടൽ റൂമിൽ വച്ചായിരുന്നു ഈ അനിഷ്‌ടസംഭവം എന്നുകൂടി സിന്ധു അടിവരയിടുന്നു. ന്യൂസിലൻഡിൽ വച്ച് തന്റെ പേഴ്‌സ് നഷ്‌ടമായ കാര്യം സിന്ധുവും പങ്കിട്ടു. ബാഗ് വച്ച് തിരിയുന്ന സമയം കൊണ്ടാണ് മോഷണം നടന്നത്. യൂറോപ് പോലുള്ള ഇടങ്ങളിലെ സ്ഥലങ്ങൾ സന്ദർശിക്കാൻ ഇറങ്ങുമ്പോൾ, കരുതിയിരിക്കണം എന്നും സിന്ധു കൃഷ്ണ മുന്നറിയിപ്പ് നൽകി. നമ്മുടെ നാട്ടിലും കള്ളന്മാർക്കും പോക്കറ്റടിക്കാർക്കും പഞ്ഞമില്ല എങ്കിലും, നമ്മൾ പ്രതീക്ഷിക്കാത്ത തരത്തിലാകും അവിടുത്തെ കള്ളന്മാർ പ്രവർത്തിക്കുക എന്ന് സിന്ധു കൃഷ്ണ
advertisement
6/6
പറ്റിയാൽ ആഭരണങ്ങൾ ഒന്നും യാത്രാവേളയിൽ കൂടെ കൊണ്ടുപോകരുത് എന്നും സിന്ധു കൃഷ്ണ കൂട്ടിച്ചേർത്തു. ദിയ കൃഷ്ണ ഗർഭിണിയായിരുന്ന സമയം വരെയും യാത്രകൾ പോയിരുന്ന കുടുംബം പക്ഷേ അവരുടെ ഓമി ബേബി വന്നതില്പിന്നെ അമ്മൂമ്മയും അപ്പൂപ്പനും ആന്റിമാരും ഒക്കെയായി മാറിയതിന്റെ ത്രില്ലിലാണ്. ഇപ്പോൾ ഒരു ചെറിയ യാത്രയ്ക്കിടെയാണ് താൻ എന്ന് സിന്ധു കൃഷ്ണ വീഡിയോയുടെ ഇടയിൽ സൂചന നൽകിയിട്ടുണ്ട്. ഈ യാത്രയ്ക്കിടെ മകൾ ഹൻസികയെയാണോ അതോ കൊച്ചുമകൻ ഓമിയെയാണോ മിസ് ചെയ്യുന്നത് എന്ന ചോദ്യത്തിനും സിന്ധു കൃഷ്ണ മറുപടി നൽകി. ഓമിക്ക് അച്ഛനും അമ്മയും കൂടെയുണ്ട്, എന്നാൽ, ഹൻസികയുടെ അമ്മ ഇത്രയും ദൂരെയാണ് എന്ന വിഷമമുണ്ട് എന്ന് സിന്ധു കൃഷ്ണ
മലയാളം വാർത്തകൾ/Photogallery/Buzz/
Ahaana Krishna | എങ്ങനെ വിശ്വസിക്കും? അഹാന കൃഷ്ണയ്ക്ക് നഷ്‌ടമായത്‌ ആറ് ലക്ഷത്തിന്റെ ഡയമണ്ട് ആഭരണം; സിന്ധു പറയുന്നു
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories