ഏഴുപേരുമായി വിദേശയാത്ര, ഭക്ഷണം; പണം ചിലവിടുന്നതിനെക്കുറിച്ച് സിന്ധു കൃഷ്ണ
- Published by:meera_57
- news18-malayalam
Last Updated:
ഇപ്പോൾ മരുമകൻ ഉൾപ്പെടെ ഏഴുപേരുള്ള തങ്ങളുടെ കുടുംബം വിദേശയാത്രയുടെ ചെലവ് വഹിക്കുന്നതിനെ കുറിച്ച് സിന്ധു കൃഷ്ണ
advertisement
1/6

പെൺമക്കളായ നാലുപേർ അഹാന കൃഷ്ണ (Ahaana Krishna), ദിയ കൃഷ്ണ (Diya Krishna), ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, പിന്നെ ഭർത്താവ് കൃഷ്ണകുമാറും സിന്ധുവും (Sindhu Krishna). ഇപ്പോൾ അവർക്കൊപ്പം രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേഷും കൂടിയുണ്ട്. യാത്രയെ പ്രാണൻ പോലെ കാണുന്ന കുടുംബം വിദേശയാത്രകളിലും ഒന്നിച്ചാണ്. പോയ വർഷം കുടുംബം യുകെയിലേക്ക് പോയാണ് അവരുടെ ക്രിസ്തുമസ് ദിനങ്ങൾ ആഘോഷമാക്കിയത്. ഇപ്പോൾ അശ്വിൻ കൂടിച്ചേർന്നതോടെ ബാലിയിലേക്ക് കുറച്ചു ദിവസങ്ങൾ ചിലവിടാൻ യാത്രതിരിച്ചിരുന്നു. അതിന്റെ വിശേഷങ്ങൾ ഇവരുടെ യൂട്യൂബ്, ഇൻസ്റ്റഗ്രാം ഹാൻഡിലുകളിലും എത്തിച്ചേർന്നു
advertisement
2/6
പാറ പോലെ ഉറച്ച്, ഒന്നിച്ച് ഒറ്റക്കെട്ടായി നിൽക്കുന്ന ഒരു കുടുംബം കാണുന്നതിലും ഭംഗി മറ്റൊന്നില്ല. എന്നാൽ ഇത്തരം ആഡംബരം നിറഞ്ഞ യാത്രകൾക്കും മറ്റും ചിലവ് എത്ര ഉണ്ടാകും എന്ന് ഊഹിക്കാൻ സാധ്യമാണോ? സിന്ധുവിന്റെ കുടുംബം അഭിനയം, മോഡലിംഗ് രംഗത്ത് സജീവമാണെങ്കിലും, ദിയ കൃഷ്ണ ഒഴികെ മറ്റാരും തന്നെ സ്ഥിരമായി ഏതെങ്കിലും ഒരു തൊഴിലിൽ ഏർപ്പെട്ടിട്ടുമില്ല. ദിയയ്ക്ക് ഫാൻസി ആഭരണങ്ങളുടെ ഓൺലൈൻ പ്ലാറ്റ്ഫോം നടത്തുന്ന ബിസിനസ് സ്വന്തമായുണ്ട്. ഏതു രാജ്യത്ത് പോയാലും അവിടത്തെ മനോഹരമായ കാഴ്ചകളും തനത് ഭക്ഷണങ്ങളും ആസ്വദിച്ച ശേഷം മാത്രമേ ഇവർ നാട്ടിലേക്ക് മടങ്ങാറുള്ളൂ (തുടർന്ന് വായിക്കുക)
advertisement
3/6
ബാലിയിലേക്ക് നടത്തിയ യാത്രയുടെ വിവരങ്ങൾ, അഹാന, ദിയ, ഇഷാനി, ഹൻസിക സഹോദരിമാർ അവരുടെ വ്ലോഗായും പോസ്റ്റ് ചെയ്തിരുന്നു. ദിയയെ സംബന്ധിച്ചിടത്തോളം, ഇത് ഹണിമൂൺ ട്രിപ്പ് കൂടിയാണ്. 'മിഥുനം സ്റ്റൈൽ' ട്രിപ്പാണ് എന്ന് ഇതിനോടകം അവരെ പലരും ട്രോൾ ചെയ്‌തും കഴിഞ്ഞു. ദിയ ഇതിന്റെ പേരിൽ വിമർശനങ്ങൾ നേരിടുകയുമുണ്ടായി. നാട്ടുകാരിൽ നിന്നുമാണോ ഹണിമൂൺ നടത്താൻ പണം നേടേണ്ടത് എന്നായിരുന്നു പ്രധാന ആക്ഷേപം
advertisement
4/6
പണം ചിലവിടാതെ ഇത്രയേറെ യാത്രകൾ സാധ്യമല്ല എന്ന കാര്യവും കൃഷ്ണകുമാറിനും സിന്ധുവിനും മക്കൾക്കും ബോധ്യമുണ്ട്. ചില യാത്രകൾ കൊളാബറേഷൻ വഴിയാണ് എന്ന കാര്യം ദിയ കൃഷ്ണ സമ്മതിച്ചു കൊടുത്തിട്ടുമുണ്ട്. അത്തരത്തിൽ കൊളാബറേഷൻ കിട്ടാൻ കുറച്ചേറെ കഷ്‌ടപ്പെട്ടിട്ടുണ്ട് എന്ന കാര്യവും ദിയ ആ ചോദ്യം ചോദിച്ചയാളെ ഓർമ്മപ്പെടുത്തുകയും ചെയ്തു. എങ്ങനെയാണ് ഇത്രയയും വലിയ കുടുംബം യാത്രയ്ക്കുള്ള പണം കൈകാര്യം ചെയ്യുന്നത് എന്ന് സിന്ധു വിശദമാക്കുന്നു
advertisement
5/6
ആരും ഓഫീസ് ജീവനക്കാർ അല്ലെങ്കിലും, യാത്രകളിൽ പണം കൈകാര്യം ചെയ്യാൻ ഇവർക്കൊരു രീതിയുണ്ട്. ആരെല്ലാം യാത്രയിൽ പങ്കെടുക്കുന്നുവോ, അവരെല്ലാം പണം ചിലവഴിക്കും എന്ന് സിന്ധു കൃഷ്ണ. ഭക്ഷണം വാങ്ങുമ്പോഴും മറ്റും, ഓരോരുത്തരും അവരുടേതായ നിലയിൽ വില തുല്യമായി പങ്കിടുന്നതാണ് പതിവ് എന്ന് സിന്ധു വ്യക്തമാക്കുന്നു. കുടുംബത്തിൽ എല്ലാവരും വരുമാനമുള്ളവരാണ്. എല്ലാവരും തങ്ങളുടെ ഷെയർ യാത്രകളിൽ വീതിച്ചെടുക്കും
advertisement
6/6
ആ ശീലം നല്ലതായാണ് സിന്ധു കാണുന്നത്. ഏതെങ്കിലും ഒരാൾക്ക് ചിലവുകൾ ചേർന്നൊരു വലിയ ബാധ്യതയാവുകയുമില്ല. എല്ലാവർക്കും അതിനാൽ, ലൈറ്റ് ആയി ഫീൽ ചെയ്യും എന്ന് സിന്ധു കൃഷ്ണ. ലണ്ടനിൽ ട്രിപ്പ് പോകുന്ന സമയത്ത് കുടുംബം അവരുടെ താമസത്തിന്റെ കാര്യത്തിലും, ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധയോടെയാണ് തുക ചിലവഴിച്ചത്. ഇവിടെ ഒരു അപ്പാർട്ട്മെന്റ് വാടകയ്‌ക്കെടുത്തായിരുന്നു കുടുംബത്തിന്റെ താമസം. ലളിത ഭക്ഷണം തയാറാക്കി കഴിക്കാനും, പരമാവധി തുക മറ്റു കാര്യങ്ങൾക്ക് ചിലവിടാനുമുള്ള പ്ലാനുമായായിരുന്നു ഇവരുടെ യാത്ര
മലയാളം വാർത്തകൾ/Photogallery/Buzz/
ഏഴുപേരുമായി വിദേശയാത്ര, ഭക്ഷണം; പണം ചിലവിടുന്നതിനെക്കുറിച്ച് സിന്ധു കൃഷ്ണ