TRENDING:

Abhirami Suresh | കോടികൾ പൊടിച്ചുവാരി വിതറിയതല്ല; അഭിരാമി സുരേഷിന് ഈ സാരഥി സ്വപ്ന സാക്ഷാത്ക്കാരം

Last Updated:
കഠിനാധ്വാനത്തിനും വെല്ലുവിളികൾക്കും ഒടുവിൽ, അഭിരാമി സുരേഷ് ഇതാ ഒരു വലിയ സന്തോഷത്തിന്റെ ഉടമയായിരിക്കുന്നു
advertisement
1/8
Abhirami Suresh | കോടികൾ പൊടിച്ചുവാരി വിതറിയതല്ല; അഭിരാമി സുരേഷിന് ഈ സാരഥി സ്വപ്ന സാക്ഷാത്ക്കാരം
സിനിമാ, സെലിബ്രിറ്റി ലോകത്തെ വാർത്താ താരങ്ങളിൽ ഒരാളാണ് അഭിരാമി സുരേഷ് (Abhirami Suresh). പലപ്പോഴും തന്റേതല്ലാത്ത കാര്യങ്ങൾക്ക് അഭിരാമി വിവാദങ്ങളിൽ വന്നുപെടാറുണ്ട്. അതേസമയം, അക്കാര്യങ്ങൾ ഒരു വ്യക്തിയും കുടുംബവും എന്ന നിലയിൽ തന്നെ എത്രത്തോളം ബാധിക്കുന്നു എന്ന കാര്യം തുറന്നു പറഞ്ഞിട്ടുള്ളയാളാണ് അഭിരാമി സുരേഷ്. ആ അഭിരാമി ഇതാ ഒരു വലിയ സന്തോഷത്തിന്റെ ഉടമയായിരിക്കുന്നു
advertisement
2/8
കഴിഞ്ഞ കുറച്ചു വർഷങ്ങൾ, ജീവിതം കുഴഞ്ഞുമറിഞ്ഞ ഒരു യാത്രപോലെയെയായിരുന്നു എന്ന് അഭിരാമി സുരേഷ്. കയറ്റിറക്കങ്ങളും, കഠിനാധ്വാനവും, കണ്ണ് തുറപ്പിച്ച അനുഭവങ്ങളും നിറയെ. അതിനിടയിൽ ഒരിക്കൽ പോലും മുകളിൽ നിന്നുള്ള മാർഗ്ഗദീപം കാണാമറയത്തായിരുന്നില്ല... (തുടർന്ന് വായിക്കുക)
advertisement
3/8
ഇതുവരെയുണ്ടായ ഏല്ലാ വേദനയ്ക്കും സഹനത്തിനും ഫലം കണ്ടു എന്ന് അഭിരാമി. ഇന്ന് അഭിരാമി ഒരു മാരുതി സുസുകി ജിംനിയുടെ ഉടമയാണ് എന്ന വിവരം ആ കുറിപ്പിലൂടെ അവരുടെ ആരാധകരെ അറിയിച്ചു. തന്റെ ഗാരേജിലെ ആദ്യ അംഗമാണ് ഈ ജിംനി എന്ന് അഭിരാമി
advertisement
4/8
അതിനിടയിൽ തന്റെ ഐ.ഐ. സങ്കല്പങ്ങൾ കാറിലേക്ക് സമന്വയിപ്പിച്ച കാർ മേക്കോവർ സ്ഥാപനത്തിനും അഭിരാമി നന്ദി പറഞ്ഞു. കോടികൾ പൊടിച്ചുവാരി താരങ്ങൾ പുത്തൻ കാർ വാങ്ങുമ്പോൾ, അവർക്കിടയിൽ വ്യത്യസ്തയാവുകയാണ് അഭിരാമി
advertisement
5/8
മാരുതി ജിംനിക്ക് 12.74 ലക്ഷം മുതൽ 14.95 ലക്ഷം വരെയാണ് ഇന്റർനെറ്റിൽ ലഭ്യമായ ഓൺറോഡ് പ്രൈസ്. വാഹനത്തിന്റെ ഫീച്ചറുകൾ മാറുന്നതിനൊപ്പം വിലയിൽ കയറ്റിറക്കങ്ങൾ ഉണ്ടാകും
advertisement
6/8
കുട്ടിത്താരവും, ഗായികയുമായി പ്രേക്ഷകരുടെ ഇടയിലേക്ക് വന്നുചേർന്ന അഭിരാമി സുരേഷ് ഇന്നിപ്പോൾ തന്റേതായ ഒരു ഇടം പടുതിയർത്തുന്ന സംരംഭകയാണ്. കൊച്ചിയിൽ 'കഫെ ഉട്ടോപ്യ' എന്ന പേരിൽ അഭിരാമിക്ക് ഒരു റെസ്റ്റോറന്റ് ഉണ്ട്
advertisement
7/8
മുതലാളിയായി മാറിയിരിക്കുന്ന പതിവില്ല അഭിരാമിക്ക്. ഇടയ്ക്കിടെ വീട്ടിൽ ചില ഭക്ഷണ കൂട്ടുകളൊക്കെ അഭിരാമി പരീക്ഷിക്കും. ചിലപ്പോൾ കഫെയിൽ എത്തുന്ന അതിഥികളെ നേരിട്ട് സ്വീകരിക്കുന്നത് അഭിരാമിയായിരിക്കും
advertisement
8/8
ചേച്ചി അമൃതാ സുരേഷിന്റെ ഒപ്പം 'അമൃതംഗമയ' എന്ന ഒരു മ്യൂസിക് ബാൻഡ് അഭിരാമി തുടങ്ങിയിരുന്നു. എന്നാലിപ്പോൾ, അതുമാത്രമായി ഒതുങ്ങാതെ അഭിരാമി കൂടുതൽ മേഖലകളിൽ കൈവച്ചിരിക്കുകയാണ്
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh | കോടികൾ പൊടിച്ചുവാരി വിതറിയതല്ല; അഭിരാമി സുരേഷിന് ഈ സാരഥി സ്വപ്ന സാക്ഷാത്ക്കാരം
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories