Abhirami Suresh | 'മുറിവുകള്‍ ഭേദമായി തുടങ്ങി' മിക്സി പൊട്ടിത്തെറിച്ച് പരിക്കേറ്റ അഭിരാമി സുരേഷ്
- Published by:Arun krishna
- news18-malayalam
Last Updated:
വീട്ടില്‍ നടത്തിയ പാചകപരീക്ഷണത്തിനിടെയാണ് മിക്സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
advertisement
1/6

വീട്ടിലെ മിക്സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ വിരലുകള്‍ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക അഭിരാമി സുരേഷിന്‍റെ (Abhirami Suresh ) ആരോഗ്യം ഭേദമാകുന്നു.
advertisement
2/6
കൈയിലെ വിരലുകള്‍ക്ക് ഏറ്റ മുറിവുകള്‍ ഏറെക്കുറെ ഭേദമായെന്നും വളരെ കുറച്ച് മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ കഴിക്കുന്നതെന്നും അഭിരാമി പറഞ്ഞു.
advertisement
3/6
നിരവധി പേര്‍ ഫോണിലൂടെയും മെസേജുകളിലൂടെയും തന്‍റെ സുഖവിവരം അന്വേഷിച്ചെത്തി. ഒട്ടും പ്രതീക്ഷിക്കാത്തവര്‍ പോലും വിളിച്ചു സംസാരിച്ചു. ഇപ്പോള്‍ വലിയ ആശ്വാസം തോന്നുന്നുവെന്നും അഭിരാമി പറഞ്ഞു.
advertisement
4/6
'എന്നെ സ്നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയുമാണ് പരിക്കില്‍ നിന്ന് വേഗത്തില്‍ മുക്തിനേടാന്‍ സഹായിച്ചത്. എല്ലാവരോടുമുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു'- സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ അഭിരാമി പറഞ്ഞു.
advertisement
5/6
കൊച്ചിയില്‍ ഒരു കഫെ നടത്തുന്ന അഭിരാമി വീട്ടില്‍ നടത്തിയ പാചകപരീക്ഷണത്തിനിടെയാണ് മിക്സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
advertisement
6/6
അടുപ്പിൽ മൺചട്ടി വച്ച് തിളപ്പിച്ച ഭക്ഷണം മിക്സിയിലേക്ക് പകർന്നതോടെ ചൂടുകൂടി മിക്സി പൊട്ടിത്തെറിച്ച് ബ്ലേഡ് കൊണ്ട് വലുതുകൈയിലെ 5 വിരലുകള്‍ക്കും മുറിവേല്‍ക്കുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Abhirami Suresh | 'മുറിവുകള്‍ ഭേദമായി തുടങ്ങി' മിക്സി പൊട്ടിത്തെറിച്ച് പരിക്കേറ്റ അഭിരാമി സുരേഷ്