Amrutha Suresh | ഗായിക അമൃത സുരേഷ് മൂക്കിൽ പ്ലാസ്റ്റിക് സർജറി ചെയ്‌തോ?
- Published by:user_57
- news18-malayalam
Last Updated:
അമൃതയുടെ മുഖത്തെ ശ്രദ്ധനേടുന്ന ഫീച്ചർ കൂടിയാണ് മൂക്കുത്തി അണിഞ്ഞ മൂക്ക്
advertisement
1/8

സ്കൂൾ വിദ്യാർത്ഥിനിയായിരിക്കും മുതലേ മലയാളി ശ്രോതാക്കൾക്കും പ്രേക്ഷകർക്കും പരിചിതയായ ഗായികയാണ് അമൃത സുരേഷ് (Amrutha Suresh). റിയാലിറ്റി ഷോയിലും സിനിമയിലും ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും പാടിയും, സ്വന്തം മ്യൂസിക് ബാൻഡ് ആയ അമൃതംഗമയ നടത്തിയും അമൃത സജീവമാണ്. സോഷ്യൽ മീഡിയയിൽ അമൃത ഇല്ലാത്ത ദിവസങ്ങൾ ചുരുക്കം
advertisement
2/8
പാട്ട് മാത്രമല്ല, അമൃതയുടെ ഫാഷൻ സെൻസും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. തലമുടിയിലും കണ്ണടയിലും വരെ തന്റേതായ വ്യക്തിമുദ്ര വേണമെന്ന ആഗ്രഹം അമൃതയിലുണ്ട് എന്നതിന് തെളിവാണ് ഇത്. നാടൻ വേഷവും മോഡേൺ വേഷവും ഒരുപോലെ പരീക്ഷിക്കാറുണ്ട്. എള്ളിൻപൂവിനൊത്ത മൂക്കാണ് അമൃതയുടേത്. അതിൽ മനോഹരമായ മൂക്കുത്തിയും അണിഞ്ഞിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/8
സെലിബ്രിറ്റികൾ പലരും അവരുടെ ജീവിതകാലത്തിൽ എപ്പോഴെങ്കിലുമെല്ലാം പ്ലാസ്റ്റിക് സർജറി ചെയ്യാറുണ്ട്. നടി ശ്രീദേവി മുതൽ യുവതലമുറയിലെ പല നടിമാരും അതിന്റെ പേരിൽ പലപ്പോഴായി വാർത്തകളിൽ ഇടം നേടിയിരുന്നു. അമൃതയുടെ പേര് അതിലേക്ക് കൂട്ടിക്കെട്ടേണ്ടതുണ്ടോ?
advertisement
4/8
വിഷയം അമൃതയുടെ മൂക്ക് തന്നെയാണ്. ഗായികയുടെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചറുകളിൽ ഒന്ന് കൂടിയാണ് ഈ മൂക്ക്. ഈ ചോദ്യം ഉയർന്നു കേൾക്കാൻ തുടങ്ങിയതും കൂടുതൽ ഊഹാപോഹങ്ങൾക്ക് ഇടവയ്ക്കാതെ അമൃത സുരേഷ് നേരിട്ട് അതിനുള്ള മറുപടി നൽകിക്കഴിഞ്ഞു
advertisement
5/8
'ഞാൻ മൂക്കിൽ കത്രിക വച്ചോ എന്ന ചോദ്യത്തിനുള്ള മറുപടി, 'ഇല്ല' എന്നാണ്. ഇതെന്റെ യഥാർത്ഥ മൂക്ക് തന്നെയാണ്'. അമൃത സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തു
advertisement
6/8
അമൃത അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായി അമൃത അകന്നോ എന്ന നിലയിൽ ചില കാര്യങ്ങൾ പ്രചരിച്ചിരുന്നു. ഗോപിയുടെ ഇൻസ്റ്റഗ്രാം പേജിലെ മാറ്റങ്ങളാണ് ഇതിനാധാരം
advertisement
7/8
പരസ്പരം അൺഫോളോ ചെയ്യുകയും, ചിത്രങ്ങൾ നീക്കം ചെയ്തതുമായിരുന്നു അതിനുള്ള കാരണം. പക്ഷേ, കുറച്ചു ദിവസങ്ങൾ കഴിഞ്ഞതും അവർ ഫോളോ ചെയ്യുകയും, ചിത്രങ്ങൾ പഴയപടി ആവുകയും ചെയ്തിരുന്നു
advertisement
8/8
അതേസമയം, അമൃത തന്റെ ബാൻഡുമായി സജീവമാവുകയാണ്. പുതിയൊരു കവർ സോംഗ് അമൃത പുറത്തിറക്കിയിരുന്നു. ഇതിൽ ഗായികയായും നർത്തകിയായും അമൃതയെ കാണാം
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | ഗായിക അമൃത സുരേഷ് മൂക്കിൽ പ്ലാസ്റ്റിക് സർജറി ചെയ്‌തോ?