TRENDING:

Amrutha Suresh | അമൃത സുരേഷിന് തലയ്ക്കു പിന്നിൽ പരിക്ക്; രണ്ട് തുന്നിക്കെട്ട്

Last Updated:
പോയ വാരം മുഴുവൻ പെയ്തൊഴിയാത്ത വിവാദങ്ങൾക്കു നടുവിലായിരുന്നു അമൃത സുരേഷ്
advertisement
1/7
Amrutha Suresh | അമൃത സുരേഷിന് തലയ്ക്കു പിന്നിൽ പരിക്ക്; രണ്ട് തുന്നിക്കെട്ട്
കുറച്ചേറെ ദിവസങ്ങളായി വിട്ടൊഴിയാത്ത വിവാദങ്ങൾക്കു നടുവിലാണ് ഗായിക അമൃത സുരേഷ് (Amrutha Suresh). മുൻ ഭർത്താവ് ബാല ആശുപത്രിയിൽ ചികിത്സയിലായതു മുതലാണ് അമൃതയുടെ പിന്നാലെ പുത്തൻ വിവാദങ്ങൾ കൂടിയത്. അമൃത ബാലക്ക് കരൾ നൽകുമെന്നും, ഇല്ലെന്നും, അമൃത അക്കാര്യം നിഷേധിച്ചെന്നും അടിസ്ഥാരരഹിതമായ പ്രചരണങ്ങൾ പാറിപ്പറന്നു. എന്നാൽ അമൃതയുടെ ഇപ്പോഴത്തെ സ്ഥിതി ഇതൊന്നുമല്ല
advertisement
2/7
തന്റെ തലയ്ക്കു പിന്നിൽ പരിക്കേറ്റതായി അമൃത സുരേഷ് ഇൻസ്റ്റഗ്രാം സ്റ്റോറീസിലൂടെ സ്ഥിരീകരിച്ചു. രണ്ട് സ്റ്റിച്ചുണ്ട്. അമൃതയുടെ ഒപ്പം പ്രിയപ്പെട്ട കൂട്ടുകാരിയുമുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾക്കെതിരെ അനുജത്തി അഭിരാമി സുരേഷ് രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അഭിരാമിയുടെ കുറിപ്പ്. ചേച്ചിയെ സമാധാനമായി ജീവിക്കാൻ അനുവദിക്കാത്ത തരത്തിൽ പ്രചരണങ്ങൾ തരംതാണു എന്ന് അഭിരാമി. ഒരു യൂട്യൂബ് ചാനലിലെ പ്രചരണത്തെയാണ് അഭിരാമി വിമർശിച്ച് രംഗത്തെത്തിയത്
advertisement
4/7
'ഒരുപാടു വട്ടം ചിന്തിച്ചു ശരിയെന്നു തോന്നി 'സിനിമ ടാൽക്സ് മലയാളം' എന്ന ചാനലിനെതിരെ മാനനഷ്ടത്തിനും ഡിഫമേഷനും കേസ് കൊടുക്കാൻ പോലീസിനോട് സംസാരിച്ചു' എന്ന് അഭിരാമി പിന്നെ മറ്റൊരു പോസ്റ്റിൽ കുറിച്ചു. ഈ യൂട്യൂബ് ചാനൽ അപ്രത്യക്ഷമായെന്നും അഭിരാമി
advertisement
5/7
സ്റ്റെയറിന് താഴെ ഇരുന്ന് ഷൂസ് കെട്ടിയ ശേഷം എഴുന്നേറ്റതും തല ഇടിച്ച് അമൃതയ്ക്ക് പരിക്കേൽക്കുകയായിരുന്നു. അമൃത ഒട്ടേറെ സംഘർഷങ്ങളിലൂടെ കടന്നുപോയ വാരത്തിനു ശേഷമാണ് ഇങ്ങനെ ഒരു സംഭവം കൂടി ഉണ്ടായത്
advertisement
6/7
ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും, ആവശ്യപ്പെട്ട പ്രകാരം അമൃത മകൾ അവന്തികയുമായി എത്തിച്ചേർന്നിരുന്നു. അമൃതയ്‌ക്കൊപ്പം സഹോദരി അഭിരാമി, അച്ഛൻ, അമ്മ, പങ്കാളി ഗോപി സുന്ദർ എന്നിവരും ഉണ്ടായിരുന്നു
advertisement
7/7
ആശുപത്രിയിൽ ഏറെ നേരം ചിലവിട്ട ശേഷമാണ് അമൃത മടങ്ങിയത്. ഇതിനു ശേഷം അവർ പങ്കെടുത്ത സംഗീത പരിപാടിയുടെ പേരിലും മറ്റുമായി കടുത്ത വിമർശനമാണ് ഗായികയ്ക്കു നേരെ ഉയർന്നത്
മലയാളം വാർത്തകൾ/Photogallery/Buzz/
Amrutha Suresh | അമൃത സുരേഷിന് തലയ്ക്കു പിന്നിൽ പരിക്ക്; രണ്ട് തുന്നിക്കെട്ട്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories