TRENDING:

Smriti Irani | ഓട്ടോയിൽ വച്ച് രക്തസ്രാവം, ഗർഭം അലസിയതിന് തൊട്ടടുത്ത ദിവസം... സ്‌മൃതി ഇറാനി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച്

Last Updated:
സീരിയലിൽ അഭിനയിക്കുന്ന നാളുകളിൽ തനിക്കുണ്ടായ ആ അനുഭവത്തെക്കുറിച്ച് സ്‌മൃതി ഇറാനി
advertisement
1/7
ഓട്ടോയിൽ വച്ച് രക്തസ്രാവം, ഗർഭം അലസിയതിന് തൊട്ടടുത്ത ദിവസം... സ്‌മൃതി ഇറാനി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച്
രാഷ്ട്രീയ പ്രവേശത്തിനും മുൻപ് സ്‌മൃതി ഇറാനി (Smriti Irani) എന്ന നടിയെ പലർക്കും പരിചയമുണ്ടായിരുന്നു. സായം സന്ധ്യകളിൽ കടന്നുവരുന്ന ഹിന്ദി ടി.വി. സീരിയലുകളിലെ മുഖമായിരുന്നു സ്‌മൃതിയുടേത്. അന്ന് ഇടവേളയില്ലാതെ സെറ്റിൽ നിന്നും സെറ്റിലേക്ക് ഓടിനടന്ന് അഭിനയിക്കുന്ന തിരക്കിലായിരുന്നു സ്‌മൃതി. അവരെ പ്രശസ്തയാക്കിയ ക്യൂൻകി സാസ് ഭീ കഭി ബഹു ധീ... എന്ന സീരിയലിൽ അഭിനയിച്ചിരുന്ന കാലത്തെക്കുറിച്ച് സ്‌മൃതി കുറച്ചുദിവസം മുൻപ് ഒരു വെളിപ്പെടുത്തൽ നടത്തുകയുണ്ടായി
advertisement
2/7
ക്യൂൻകി സെറ്റിൽ ഒരു ദിവസം 18 മുതൽ 20 മണിക്കൂർ വരെ അഭിനയിച്ചിരുന്ന കാലം. ഒരുദിവസം തീരെ വയ്യാതായതു പോലെ തോന്നി സ്മൃതിക്ക്‌. ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. തീരെ സുഖമില്ലാതിരുന്നതിനാൽ, തന്റെ ഷോട്ടുകൾ ആദ്യം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടു. ഡോക്‌ടറെ വിളിച്ചതും എത്രയും വേഗം ആശുപത്രിയിൽ പോയി സോണോഗ്രാം എടുക്കാൻ നിർദ്ദേശിക്കപ്പെട്ടു (തുടർന്ന് വായിക്കുക)
advertisement
3/7
ഭർത്താവ് സുബിൻ അന്ന് വിദേശത്തായിരുന്നു. മകൻ സൊഹർ വീട്ടിൽ തനിച്ചും. നല്ല മഴയുള്ള സമയം. ഓട്ടോയിൽ യാത്ര ചെയ്യവേ രക്തസ്രാവമുണ്ടായി. ലോഖണ്ഡ്വാലയിലെ ക്ലിനിക്കിൽ കൊണ്ടുവിടാൻ ഡ്രൈവറോട് ആവശ്യപ്പെട്ടു. അവിടെ ചെന്നതും ഒരു നേഴ്സ് ഓട്ടോഗ്രാഫിനായി ഓടിയെത്തി. അതൊപ്പിട്ടു കൊടുത്ത ശേഷം, തനിക്ക് ഗർഭം അലസിയതായി തോന്നുന്നു എന്നും അഡ്മിറ്റ് ചെയ്യണമെന്നും സ്‌മൃതി ആവശ്യപ്പെട്ടു. മകനെ നോക്കാൻ ഒരാളെ വിളിച്ചേൽപ്പിച്ചു
advertisement
4/7
അതേ രാത്രിയിൽ തന്നെ അടുത്ത ദിവസം ഷൂട്ടിങ്ങിനു വരണമെന്ന് പറഞ്ഞ് സ്‌മൃതിക്ക് ഫോൺകോൾ വന്നു. ഗർഭം അലസിയെന്ന് പറഞ്ഞിട്ടും, പിറ്റേന്ന് ഉച്ചയ്ക്കുള്ള ഷിഫ്റ്റിൽ കയറിയാൽ മതിയെന്ന 'സൗജന്യം' മാത്രമാണ് സ്‌മൃതിക്ക്‌ ലഭിച്ചത്. അന്ന് പകൽ ഷിഫ്റ്റിൽ രവി ചോപ്രയുടെ രാമായണത്തിലും, ഉച്ചയ്ക്ക് രണ്ടുമണി മുതൽ ഏക്താ കപൂറിന്റെ ക്യൂൻകി സീരിയലിലും അഭിനയിക്കണമായിരുന്നു
advertisement
5/7
തന്റെ അവസ്ഥ പറഞ്ഞതും, രാമായണത്തിൽ സീതയുടെ വേഷമായിട്ടു പോലും നിർമാതാവ് രവി ചോപ്ര ഷൂട്ടിംഗ് മാറ്റിവച്ചു. എന്നാൽ മറ്റ് 50 അഭിനേതാക്കൾ ഉണ്ടായിട്ടും, ഏക്താ കപൂറിന്റെ ഷൂട്ടിങ്ങിനു എത്തിയേ മതിയാകുമായിരുന്നുള്ളൂ. സ്‌മൃതി ഗർഭം അലസി എന്ന് നുണ പറയുന്നു എന്ന്  ഒരു സഹപ്രവർത്തകൻ നിർമാതാവിനെ തെറ്റിദ്ധരിപ്പിച്ചിരുന്നു
advertisement
6/7
നീലേഷ് മിശ്രയുടെ ഷോയിൽ പങ്കെടുക്കവെയാണ് സ്‌മൃതി ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യൂൻകി സാസ് ഭീ... തനിക്ക് ഇടവേള തരാതിരുന്നപ്പോൾ, മാനുഷിക പരിഗണനയിൽ രവി ചോപ്ര സ്‌മൃതിയോട് വിശ്രമിക്കാൻ പറയുകയായിരുന്നു
advertisement
7/7
അന്ന് വീടിന്റെ ലോൺ അടയ്ക്കാൻ ഉൾപ്പെടെ പണം വേണമായിരുന്നു. അതാണ് സീരിയലിൽ അടിയുറച്ചു നിന്നത്. പിറ്റേ ദിവസം ആശുപത്രിയിലെ പേപ്പറുകളുമായി സ്മൃതി ഏക്താ കപൂറിനെ കണ്ടു. 'ഭ്രൂണം ഉണ്ടായിരുന്നെങ്കിൽ അതും കാട്ടിത്തരാമായിരുന്നു' എന്നാണ് അന്ന് സ്‌മൃതി രോഷത്തോടെ പ്രതികരിച്ചത്
മലയാളം വാർത്തകൾ/Photogallery/Buzz/
Smriti Irani | ഓട്ടോയിൽ വച്ച് രക്തസ്രാവം, ഗർഭം അലസിയതിന് തൊട്ടടുത്ത ദിവസം... സ്‌മൃതി ഇറാനി താൻ നേരിട്ട ദുരനുഭവത്തെക്കുറിച്ച്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories