രൺവീർ സിംഗിൻ്റെ ഡോൺ 3യിൽ ഐറ്റം സോങ്ങുമായയി ശോഭിത ധുലിപാല ? അണിയറക്കാർ താരത്തെ സമീപിച്ചെന്ന് റിപ്പോർട്ട്
- Published by:Nandu Krishnan
- news18-malayalam
Last Updated:
സിനിമയുടെ അണിയറ പ്രവർത്തകരും സംവിധായകൻ ഫർഹാൻ അക്തറുമായി ശോഭിത ചർച്ചകൾ നടത്തിയെന്നാണ് പുറത്തു വരുന്ന വിവരം
advertisement
1/5

തെലുങ്ക് സൂപ്പർതാരം നാഗചൈതന്യയുമായുള്ള വിവാഹ നിശ്ചയത്തെത്തുടർന്ന് അടുത്തകാലത്ത് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിയാണ് ശോഭിത ധുലിപാല.വളരെ കുറച്ചു കാലം കൊണ്ട് തന്നെ സിനികളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റാനും താരത്തിനായി. നാഗചൈതന്യയുമായിയുള്ള വിവാഹ നിശ്ചയത്തിന് ശേഷം ആരാധകർക്കിടയിലും വലിയ ചർച്ചയാണിപ്പോൾ താരം.
advertisement
2/5
2016ൽ വിക്കി കൌശൽ നായകനായ രാമൻ രാഗവ് 2.0 എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ശോഭിത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 2019ൽ നിവിൻ പോളിയ്ക്കൊപ്പം മുത്തോനിലും 2021 ൽ ദുൽഖർ സൽമാനൊപ്പം കറുപ്പിലും അഭിനയിച്ചതിലൂടെ മലയാളികൾക്കും സുപരിചിതയാണ് താരം. മണിരത്നം ചിത്രം പൊന്നിയിൻ സെൽവൻ്റെ രണ്ട് ഭാഗങ്ങലിലും ശ്രദ്ധേയമായ വേഷം ചെയ്യാനും ശോഭിതയ്ക്കായി. 3 വെബ് സീരീസുകളിലും ശോഭിത അഭിനയിച്ചിട്ടുണ്ട്.
advertisement
3/5
രൺവീർ സിംഗും കൈറ അദ്വാനിയും അഭിനയിക്കുന്ന എറ്റവും പുതിയ ചിത്രമായ ഡോൺ 3 യിലേക്ക് ഒരു ഐറ്റം സോങ്ങ് ചെയ്യാനായി ശോഭിതയെ സിനിമയുടെ അണിയറ പ്രവർത്തകർ സമീപിച്ചെന്നാണ് എറ്റവും ഒടുവിൽ പുറത്തു വരുന്ന വിവരം. താരവുമായുള്ള അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് സീ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
advertisement
4/5
തന്റെ അഭിനയ മികവ് കൊണ്ട് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ നടിയാണ് ശോഭിതയെന്നും ഇപ്പോൾ അവർ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒന്ന് ചെയ്യാൻ പോവുകയാണെന്നും ഡോൺ 3 അതിനുള്ള അവസരമാകുമെന്നും താരവുമായി അടുത്ത വൃത്തങ്ങൾ പറയുന്നു. ത്നറെ വശ്യതയും വ്യക്തിപ്രഭാവവും കൊണ്ട് സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാകാൻ ശോഭിതയ്ക്കാകമെന്നും ചിത്രത്തിന്റെ സംവിധായകൻ ഫർഹാൻ അക്തർ ശോഭിതയുമായി ആദ്യഘട്ട ചർച്ചകൾ നടത്തിയെന്നുമാണ് വിവരം
advertisement
5/5
ഐറ്റം സോങ്ങിനായി ശോഭിതയുമായി ചർച്ചകൾ നടക്കുകയാണെന്നും അന്തിമ തീരുമാനം എന്താണെന്ന് അറിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.സിനിമയുടെ അണിയറ പ്രവർത്തകരും സംവിധായകൻ ഫർഹാൻ അക്തറുമായി ശോഭിത ഇതിനായുള്ള ചർച്ചകൾ നടത്തിയെന്നുമാണ് പുറത്തു വരുന്ന വിവരം. രൺവീർ സിംഗും കൈറ അദ്വാനിയും നായികാ നായകൻമാരായി അഭിനയിക്കുന്ന ഡോൺ 3 2025ൽ ആണ് റിലീസിനൊരുങ്ങുന്നത്.
മലയാളം വാർത്തകൾ/Photogallery/Buzz/
രൺവീർ സിംഗിൻ്റെ ഡോൺ 3യിൽ ഐറ്റം സോങ്ങുമായയി ശോഭിത ധുലിപാല ? അണിയറക്കാർ താരത്തെ സമീപിച്ചെന്ന് റിപ്പോർട്ട്