'നൗ ആന്റ് ഫോർഎവർ'; കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തു മകൻ
- Published by:Sarika KP
- news18-malayalam
Last Updated:
അച്ഛൻ എന്നും കൂടെയുണ്ടാവണം എന്ന തോന്നലിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്.
advertisement
1/5

വാഹനാപകടത്തിൽ മരിച്ച ഹാസ്യകലാകാരൻ കൊല്ലം സുധിയുടെ മുഖം കയ്യിൽ ടാറ്റു ചെയ്തു മകൻ രാഹുൽ. ചിത്രത്തിനൊപ്പം 'നൗ ആന്റ് ഫോർഎവർ' ( ഇപ്പോഴും എപ്പോഴും)എന്ന് എഴുതിയിട്ടുണ്ട്. അച്ഛൻ എന്നും കൂടെ ഉണ്ടാകണമെന്ന ആഗ്രഹത്തിലാണ് ടാറ്റു ചെയ്യാൻ തീരുമാനിച്ചത്.കൊല്ലം സുധിയുടെ ഭാര്യ രേണുവാണ് രാഹുൽ പച്ചകുത്തുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
advertisement
2/5
സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനാണ് രാഹുൽ. ചെറുപ്രായത്തിൽ തന്നെ അമ്മയെ നഷ്ടമായ രാഹുലിന് പിന്നീട് അങ്ങോട്ടെക്ക് അച്ഛനും അമ്മയും സുധിയായിരുന്നു.
advertisement
3/5
കൈക്കുഞ്ഞായിരുന്ന രാഹുലിനെയും കൊണ്ടായിരുന്നു പിന്നീടുളള സ്റ്റേജ് ഷോകളിൽ സുധിയെത്തിയിരുന്നത്.
advertisement
4/5
രണ്ടാമത് വിവാഹം ചെയ്തപ്പോൾ രാഹുലിനെ സ്വന്തം മകനെ പോലെയാണ് രേണു നോക്കിയിരുന്നതെന്നും ഒരിക്കൽ സുധി പറഞ്ഞിരുന്നു.
advertisement
5/5
എയർബാഗിനിടയിൽ കുടുങ്ങിയ കൊല്ലം സുധിയെ ഏറെ ശ്രമപ്പെട്ട് പുറത്തെടുത്ത് കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് കൊല്ലം സുധിയുടെ മരണത്തിന് കാരണമായത്.