TRENDING:

'വിവാഹ ദിവസം മുതല്‍ അമ്മ കരയുകയാണ്; ഇന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നു'; സൊനാക്ഷി

Last Updated:
എന്തിനാണ് വിഷമിക്കുന്നതെന്നും ജുഹുവില്‍ നിന്ന് ബാന്ദ്രയിലേക്ക് 25 മിനിറ്റ് ദൂരമേയുള്ളുവെന്നും പറഞ്ഞായിരുന്നു സൊനാക്ഷി അമ്മയെ ആശ്വസിപ്പിച്ചത്.
advertisement
1/7
'വിവാഹ ദിവസം മുതല്‍ അമ്മ കരയുകയാണ്; ഇന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നു'; സൊനാക്ഷി
ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ബോളിവുഡ് താരങ്ങളായ സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും വിവാഹിതരായത്. വിവാഹവാർത്തയ്ക്ക് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് താരത്തിനു നേരിടേണ്ടി വന്നത്.
advertisement
2/7
സോഷ്യല്‍ മീഡിയയിൽ സജീവമായ താരം വിവാഹ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹത്തിനിടെ എടുത്ത വികാരനിര്‍ഭരമായ ചിത്രങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് താരം.
advertisement
3/7
സൊനാക്ഷിയുടെ മാതാപിതാക്കളായ ശത്രുഘ്‌നന്‍ സിന്‍ഹയും പൂനം സിന്‍ഹയുമാണ് ചിത്രത്തിലുള്ളത്. ബ്ലാക്ക് ആൻഡ് വൈറ്റ് മോഡലിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ച് എത്തിയിരിക്കുന്നത്.
advertisement
4/7
ചിത്രത്തിൽ‌ കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിയാതിരുന്ന ഇരുവരേയും സൊനാക്ഷി ആശ്വസിപ്പിക്കുന്നത് കാണാം.ഇതിനൊപ്പം മനോഹരമായൊരു കുറിപ്പും നടി പങ്കുവെച്ചിട്ടുണ്ട്.
advertisement
5/7
'എന്റെ വിവാഹ ദിവസം മുതല്‍ അമ്മ കരയുകയാണ്. ഞാന്‍ വീട് വിട്ടുപോകുന്നതിന്റെ സങ്കടമാണ് അമ്മയുടെ മനസ് നിറയെ. എന്തിനാണ് വിഷമിക്കുന്നതെന്നും ജുഹുവിന്‍ നിന്ന് ബാന്ദ്രയിലേക്ക് 25 മിനിറ്റ് ദൂരമേയുള്ളൂവെന്നും ഞാന്‍ അമ്മയോട് പറഞ്ഞു.
advertisement
6/7
എനിക്കും ഇന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് ഞാന്‍ അമ്മയോട് പറഞ്ഞ അതേ കാര്യം ഞാന്‍ എന്നോടും പറയുകയാണ്.' സൊനാക്ഷി കുറിച്ചു. ഇത്തവണയും പോസ്റ്റിന്റെ കമന്റ് ഓഫാക്കിയിട്ടാണുള്ളത്.
advertisement
7/7
കഴിഞ്ഞ ജൂണ്‍ 23-നായിരുന്നു സൊനാക്ഷി സിന്‍ഹയുടേയും സഹീര്‍ ഇഖ്ബാലിന്റേയും വിവാഹം. ലളിതമായി നടന്ന രജിസ്റ്റര്‍ വിവാഹത്തിനുശേഷം ഇരുവരും അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും റിസപ്ഷനും ഒരുക്കിയിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
'വിവാഹ ദിവസം മുതല്‍ അമ്മ കരയുകയാണ്; ഇന്ന് അവരെ ഒരുപാട് മിസ് ചെയ്യുന്നു'; സൊനാക്ഷി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories