TRENDING:

ശോഭിത മുതൽ മാളവിക മോഹനൻ വരെ: കൈത്തറി സാരിയിൽ തിളങ്ങിയ ദക്ഷിണേന്ത്യൻ സുന്ദരികൾ!

Last Updated:
ദക്ഷിണേന്ത്യൻ നടിമാരിൽ നിന്നും നിങ്ങളുടെ കൈത്തറി സാരി എങ്ങനെ സ്റ്റൈൽ ചെയ്യാമെന്ന് നോക്കാം
advertisement
1/5
ശോഭിത മുതൽ മാളവിക മോഹനൻ വരെ: കൈത്തറി സാരിയിൽ തിളങ്ങിയ ദക്ഷിണേന്ത്യൻ സുന്ദരികൾ!
പരമ്പരാഗതമായി കൈകൊണ്ട് നെയ്തെടുക്കുന്നവയാണ് കൈത്തറി സാരികൾ (Handloom sarees). പ്രധാനമായും ബംഗ്ലാദേശ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഇവ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. സാരി ഇഷ്ടപ്പെടാത്ത മലയാളികൾ കുറവായിരിക്കും. മലയാളികളിൽ മാത്രമല്ല ഇന്ത്യയിൽ ഒട്ടാകെ പല രീതിയിലാണ് സാരി ധരിക്കാറ്. നമ്മുടെ തെന്നിന്ത്യൻ നടിമാർ എങ്ങനെയാണ് കൈത്തറി സാരികൾ സ്റ്റൈൽ ചെയ്യുന്നതെന്ന് നോക്കാം.
advertisement
2/5
 തെന്നിന്ത്യയിൽ ഒട്ടെറെ ആരാധകരുള്ള നടിയാണ് മാളവിക മോഹനൻ (Malavika Mohanan). ഇപ്പോഴും തന്റെ രൂപത്തിൽ ശ്രദ്ധിക്കുന്ന നടിക്ക് കൈത്തറി സാരികളുടെ ഒരു ഗംഭീര കളക്ഷൻ തന്നെയുണ്ട്. പ്ലെയിൻ വൈറ്റ് സാരിയിൽ കറുത്ത സിമ്പിൾ ബ്ലൗസ് ധരിച്ച മാളവികയെ ചിത്രത്തിൽ കാണാൻ സാധിക്കും.
advertisement
3/5
 നാഗ ചൈതന്യയുമായുള്ള വിവാഹശേഷം വാർത്തകളിലെ നിറസാന്നിധ്യമാണ് ശോഭിത ധുലിപാല (Sobhita Dhulipala) . ഈ തെന്നിന്ത്യൻ നടി ഇപ്പോൾ മിക്കപ്പോഴും ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് വിവിധ വർണങ്ങളിലുള്ള കൈത്തറി സാരി ധരിച്ചാണ്. ഓറഞ്ച് കോട്ടൺ സാരിയും ചുവന്ന ബ്ലൗസും ധരിച്ച ശോഭിത ധുലിപാല ചിത്രത്തിൽ കാണാം.
advertisement
4/5
 മലയാള സിനിമയിൽ തുടങ്ങി ഇപ്പോൾ ബോളിവുഡ് വരെ എത്തി നിൽക്കുന്ന താരസുന്ദരിയാണ് കീർത്തി സുരേഷ് (Keerthy Suresh) . പാസ്റ്റൽ കളർ സാരിയിൽ സ്ലീവ്‌ലെസ് മാച്ചിംഗ് ബ്ലൗസിനൊപ്പം അതിമനോഹരിയായ നടിയെ ചിത്രത്തിൽ കാണാം.
advertisement
5/5
 സാരികളുടെ റാണിയാണ് സായ് പല്ലവി (Sai Pallavi) . ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരുപോലെ സാരി ഇത്ര മനോഹരമായി കൈക്കാര്യം ചെയ്യുന്ന മറ്റൊരു നടി ഉണ്ടാവില്ല. അവാർഡ് വേദികളിൽ മുതൽ അഭിമുഖങ്ങളിൽ വരെ ഒരുപോലെ സാരി ധരിച്ചാണ് നടി എത്തുന്നത്. ഇത് തന്നെയാണ് സായിക്ക് ഇത്രയും ആരാധകർ ഉണ്ടാവുന്നതിന്റെ പ്രധാന കാരണവും. വെള്ള സാരിയിൽ അതിമനോഹാരിയായ സായ് പല്ലവിയെ ചിത്രങ്ങളിൽ കാണാം.
മലയാളം വാർത്തകൾ/Photogallery/Buzz/
ശോഭിത മുതൽ മാളവിക മോഹനൻ വരെ: കൈത്തറി സാരിയിൽ തിളങ്ങിയ ദക്ഷിണേന്ത്യൻ സുന്ദരികൾ!
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories