TRENDING:

നാല് വർഷത്തിനിടെ 750 ഇൻജെക്ഷനുകൾ; മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ ഇപ്പോൾ വീൽചെയറിൽ

Last Updated:
അർദ്ധ സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകർത്തു എന്ന് പൊന്നമ്പലം ആരോപിച്ചിരുന്നു
advertisement
1/6
നാല് വർഷത്തിനിടെ 750 ഇൻജെക്ഷനുകൾ; മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ ഇപ്പോൾ വീൽചെയറിൽ
സിനിമകളിൽ എക്സ്ട്രാ സ്റ്റണ്ട് മാനായി പ്രവർത്തിച്ചുകൊണ്ടാണ് നടൻ പൊന്നമ്പലത്തിന്റെ (Ponnambalam) സിനിമാ പ്രവേശം. തമിഴ് ചിത്രങ്ങളിൽ സജീവമായിരുന്ന നടൻ ഏതാനും മലയാളം ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിൽക്കാലത്ത് സംവിധായകനും നിർമാതാവും വരെയായ 'പൊന്നമ്പലം', ഏതാനും ചിത്രങ്ങളിൽ മുഖ്യകഥാപാത്രമായും അഭിനയിച്ചു. പക്ഷേ അടുത്തിടെ പുറത്തുവന്ന കാഴ്ച, പലരുടെയും നെഞ്ചിൽ തറയ്ക്കുന്നതാണ്. ഒരുകാലത്തെ ഉത്തമവില്ലൻ ഇപ്പോൾ വീൽചെയറിന്റെ സഹായത്തോടെ വേണം ഓരോ ദിവസവും തള്ളിനീക്കാൻ. മലയാളത്തിൽ കൂടുതലും മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ വേഷങ്ങളിൽ പൊന്നമ്പലത്തെ കാണാൻ കഴിഞ്ഞിട്ടുണ്ട് (ചിത്രം: താണ്ഡവം സിനിമയിലെ രംഗം, വീൽചെയറിൽ നടൻ പൊന്നമ്പലം)
advertisement
2/6
 മൂന്നു വർഷങ്ങൾക്ക് മുൻപ് പൊന്നമ്പലം വൃക്കകൾ തകർന്ന അവസ്ഥയിലായിട്ടുണ്ട്. ഇദ്ദേഹത്തിന്റെ അർദ്ധ സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകർത്തു എന്നായിരുന്നു പൊന്നമ്പലത്തിന്റെ ആരോപണം. "മദ്യപാനം കാരണം എന്റെ വൃക്കകൾ തകർന്നില്ല. എന്റെ പിതാവിന് മൂന്നു ഭാര്യമാരുണ്ട്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയിൽ നിന്നുള്ള എന്റെ അർദ്ധസഹോദരൻ എന്റെ മാനേജരായി ജോലി നോക്കുകയായിരുന്നു. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു. ഒരു ദിവസം അവൻ ഞാൻ കഴിക്കാനിരുന്ന ബിയറിൽ വിഷം കലർത്തി. അതെന്റെ വൃക്കകളെ സാരമായി ബാധിച്ചു," പൊന്നമ്പലം പറഞ്ഞു (തുടർന്ന് വായിക്കുക)
advertisement
3/6
 അർധസഹോദരൻ തന്റെ ഭക്ഷണത്തിലും വിഷം കലർത്തിയിരുന്നു എന്നും, ഡോക്‌ടർമാരാണ് ഇത് കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ സഹോദരൻ ആഭിചാരക്രിയകൾ ചെയ്തുവെന്നും പൊന്നമ്പലത്തിന്റെ ആരോപണമുണ്ട്. "1500ഓളം സിനിമകളിൽ എപ്പോഴെല്ലാം ഞാൻ ഇടികൊണ്ട് പണം സമ്പാദിച്ചിരുന്നുവോ, അതെല്ലാം എന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു. എന്റെ സഹോദരൻ എന്നോട് ഇങ്ങനെ ചെയ്തു എന്നറിഞ്ഞപ്പോൾ അതെന്നെ ഒരുപാട് വേദനിപ്പിച്ചു," അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
4/6
 പൊന്നമ്പലം സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് പക്ഷേ ദുർവിധി നേരിടേണ്ടതായി വന്നു. 2004ൽ തുടങ്ങിയ ആദ്യ ചിത്രം റിലീസ് ചെയ്യാൻ വളരെ വൈകി. അതിനു ശേഷം ആരംഭിച്ച ചിത്രം ഉപേക്ഷിക്കേണ്ടിവന്നു. 2010ൽ പുതുമുഖങ്ങൾക്കൊപ്പം അദ്ദേഹം മറ്റൊരു ചിത്രം കൂടി തുടങ്ങിവച്ചു. ഈ സിനിമയുടെ കാര്യവും മെച്ചമല്ലായിരുന്നു. ഇതിനു ശേഷം പൊന്നമ്പലത്തിന്റെ അഭിനയിക്കാനുള്ള അവസരങ്ങളും കുറഞ്ഞു തുടങ്ങി. ഇതിനു ശേഷം, തമിഴ് പടം, വെങ്കായ്, പൊന്നറ ശങ്കർ തുടങ്ങിയ സിനിമകളിൽ അദ്ദേഹം ചെറുതായി മുഖം കാണിച്ചു എന്ന് പറയാം
advertisement
5/6
 മലയാളത്തിൽ മോഹൻലാൽ ചിത്രം 'മൂന്നാം മുറ'യിലെ പീറ്റർ എന്ന വേഷത്തോടെയായിരുന്നു ആരംഭം. പിന്നീട് ഓർക്കാപ്പുറത്ത്, സാമ്രാജ്യം, സ്റ്റാലിൻ ശിവദാസ്, താണ്ഡവം, പ്രജാപതി, പായും പുലി, ആട് 2 തുടങ്ങിയ സിനിമകളിൽ പൊന്നമ്പലം വില്ലനായി നിറഞ്ഞാടി. 2018ൽ കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് തമിഴ് രണ്ടാം സീസണിൽ ഇദ്ദേഹം ഒരു മത്സരാർത്ഥി ആയിരുന്നു. ഇവിടെയും പൊന്നമ്പലത്തെ വിവാദങ്ങൾ പിടികൂടി. സഹ വനിതാ മത്സരാർത്ഥികളോട് ലിംഗ വിവേചനപരമായ കമന്റുകൾ പറഞ്ഞതിന് പൊന്നമ്പലം വിവാദം ക്ഷണിച്ചു വരുത്തി
advertisement
6/6
 ഇപ്പോൾ തെരുവ് കലാകാരന്മാർക്കൊപ്പം വീൽചെയറിൽ ഇരുന്നു നൃത്തം ചെയ്യുന്ന അദ്ദേഹത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തന്റെ ഈ അവസ്ഥ ശത്രുവിന് പോലും വരാൻ പാടില്ല എന്ന ചിന്താഗതിയാണ് പൊന്നമ്പലത്തിന്. "കഴിഞ്ഞ നാല് വർഷങ്ങളിൽ എന്റെ ശരീരത്തിൽ 750 ഇൻജെക്ഷനുകൾ എടുക്കേണ്ടി വന്നു. എന്റെ ആരോഗ്യം മോശമായപ്പോൾ സഹായത്തിനായി വന്നത് നടൻ ചിരഞ്ജീവി മാത്രമാണ്," എന്ന് പൊന്നമ്പലം ഒരിക്കൽ പറഞ്ഞിരുന്നു. 2022ലാണ് പൊന്നമ്പലം ഏറ്റവും ഒടുവിലായി ഒരു തമിഴ് സിനിമയിൽ വേഷമിട്ടത്
മലയാളം വാർത്തകൾ/Photogallery/Buzz/
നാല് വർഷത്തിനിടെ 750 ഇൻജെക്ഷനുകൾ; മമ്മൂട്ടി, മോഹൻലാൽ സിനിമകളിലെ വില്ലൻ ഇപ്പോൾ വീൽചെയറിൽ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories