കമൽ ഹാസനേക്കാൾ ആറ് വയസ് വ്യത്യാസമുള്ള അനന്തരവളായ നടി; പാന്റിടാതെ കോളേജിൽ കൊണ്ടുവിടുന്ന കഥ പറഞ്ഞപ്പോൾ
- Published by:meera_57
- news18-malayalam
Last Updated:
കമൽ ഹാസന് തന്റെ ജ്യേഷ്‌ഠൻ ചാരുഹാസന്റെ മകളേക്കാൾ ആകെ ആറ് വയസ് മാത്രമേ പ്രായവ്യത്യാസമുള്ളൂ
advertisement
1/6

മൂത്തസഹോദരന്റെ മകൾ എന്ന് പറയുമ്പോൾ അനന്തരവൾ. കമൽ ഹാസന് (Kamal Haasan) പക്ഷേ തന്റെ ജ്യേഷ്‌ഠന്റെ മകളേക്കാൾ ആകെ ആറ് വയസ് മാത്രമേ പ്രായവ്യത്യാസമുള്ളൂ. അഭിനയകുടുംബത്തിൽ നിന്നും ആ ജ്യേഷ്‌ഠനും അനുജനും ജ്യേഷ്‌ഠന്റെ മകളും അനുജന്റെ പെണ്മക്കളുമെല്ലാം സിനിമയിലെത്തിക്കഴിഞ്ഞു. എന്തിനേറെ പറയണം, അനന്തരവളുടെ ഭർത്താവ് ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന ചലച്ചിത്ര സംവിധായകനാണ്. അനുജനും ജ്യേഷ്‌ഠനും തമ്മിലെ പ്രായവ്യത്യാസം ഇതിനുള്ള മറുപടിയാണ്. ചേട്ടൻ ചാരുഹാസനേക്കാൾ 23 വയസ് കുറവാണ് കമലിന്. എന്നിരുന്നാലും, ഇത്രയും ചെറിയ പ്രായമുള്ള ഇളയച്ഛൻ 'ചിറ്റപ്പാ' എന്ന് വിളിച്ചാണ് സഹോദരന്റെ മകൾ വളർന്നത്. കഴിഞ്ഞ ദിവസം ആ അനന്തരവൾ ചിറ്റപ്പനൊപ്പമുള്ള ഒരു പോസ്റ്റ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു
advertisement
2/6
ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കഴിഞ്ഞു വരുന്ന വേളയിൽ നടി സുഹാസിനി തന്റെ പ്രിയപ്പെട്ട 'ചിറ്റപ്പ' കമൽ ഹാസനും കൂട്ടുകാരിയും സഹപ്രവർത്തകയുമായ ഖുശ്‌ബു സുന്ദറിനും ഒപ്പം ബേസിൽ യാത്ര ചെയ്യുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. 'കുഷിനൊപ്പം IFFI ഗോവയിൽ ഒരു മാസ്റ്റർ ക്ലാസ് നടത്തി. തിരിച്ചു വരുമ്പോൾ കലാപ്രതിഭയായ എന്റെ ചിറ്റപ്പ, അദ്ദേഹത്തിന്റെ കഴിവുകളെക്കുറിച്ചുള്ള ഒരു ചെറിയ മാസ്റ്റർ ക്ലാസ് നമുക്ക് കാണിച്ചുതരുന്നു. ഇതിനേക്കാൾ മികച്ചത് വേറെയില്ല,' എന്ന് സുഹാസിനി. തന്നെക്കാൾ അധികം പ്രായവ്യത്യാസമില്ലത്ത ചിറ്റപ്പൻ കോളേജിൽ കൊണ്ടുവിടുന്ന ഒരു കഥ പണ്ടൊരിക്കൽ സുഹാസിനി പങ്കിട്ടിരുന്നു (തുടർന്ന് വായിക്കുക)
advertisement
3/6
പന്ത്രണ്ടാം വയസിൽ ചെന്നൈയിൽ പഠനത്തിനായി പോയ സുഹാസിനി ചിറ്റപ്പ കമൽ ഹാസനൊപ്പമായിരുന്നു താമസം. അന്ന് കമൽ സിനിമകളിൽ അറിയപ്പെട്ടു തുടങ്ങിയിരുന്നു. 'ഉലകനായകന്റെ' അനന്തരവൾ എന്ന ലേബൽ ഗുണം ചെയ്തിട്ടുണ്ടെങ്കിലും, മറ്റുചില സമയങ്ങളിൽ നേരെ തിരിച്ചുള്ള അനുഭവം സൃഷ്‌ടിച്ചു എന്ന് സുഹാസിനി. ഏറെക്കാലം തനിക്ക് കമൽ ഹാസനുമായുള്ള ബന്ധം എന്തെന്ന കാര്യം സുഹാസിനി കോളേജിലെ സഹപാഠികളിൽ നിന്നും മറച്ചുവച്ചിരുന്നു. എന്നിട്ടും ആ രഹസ്യം പരസ്യമായി മാറാൻ അധികസമയം വേണ്ടിവന്നില്ല
advertisement
4/6
കമൽ ഹാസൻ തന്റെ ചിറ്റപ്പൻ ആണെന്ന കാര്യം ഒരാൾ പോലും അറിയാത്ത വിധം സുഹാസിനി രഹസ്യമായി സൂക്ഷിച്ചു. ഒരിക്കൽ സുഹാസിനിയുടെ കോളേജിന് പുറത്തായി സിനിമാ ഷൂട്ടിംഗ് നടക്കുകയായിരുന്നു. വരുന്നില്ല എന്ന് പറഞ്ഞിട്ടും കൂട്ടുകാരികളുടെ നിർബന്ധത്തിനു വഴങ്ങി അവർ കോളേജിന് പുറത്ത് ഷൂട്ടിംഗ് കാണാൻ പോയി. ഗാനരംഗ ചിത്രീകരണത്തിൽ അഭിനയിക്കുന്നത് കമൽ ഹാസനും. കമൽ ഹാസനെ കണ്ട ആവേശവും ആശ്ചര്യവുമായിരുന്നു പലരുടെയും മുഖങ്ങളിൽ," സുഹാസിനി പറഞ്ഞു
advertisement
5/6
ആൾക്കൂട്ടത്തിൽ ഏറ്റവും പിറകിലായി സുഹാസിനി സ്ഥാനമുറപ്പിച്ചു. കണ്ടതും കമൽ ഹാസൻ പേരുചൊല്ലി വിളിച്ചു. അതും വീട്ടിൽ വിളിക്കുന്ന ഓമനപ്പേര്. 'ചൂ ചൂ ഇവിടെ വാ' എന്നായി കമൽ. കൂടിനിന്ന കൂട്ടുകാരികളുടെ മുന്നിൽ സുഹാസിനി ആകെ ചമ്മി. അതിനേക്കാൾ അമ്പരന്ന സമയമായിരുന്നു കമൽ സുഹാസിനിയെ കോളേജിൽ കൊണ്ടുവിടാൻ വന്നപ്പോൾ ഉണ്ടായത്. ആ വരവ് കാറിലായിരുന്നതിനാൽ, മറ്റാരും കണ്ടിരുന്നില്ല എന്ന് മാത്രം. പാന്റ് ധരിക്കാതെയാണ് അന്ന് കമൽ കാറോടിച്ചിരുന്നത്
advertisement
6/6
ചിലപ്പോൾ കമൽ സുഹാസിനിയെ തന്റെ പുത്തൻ കാറിൽ കൊണ്ട് വിട്ടിരുന്നു. അക്കാലങ്ങളിൽ പാന്റില്ലാതെയുള്ള ഒരു കരാട്ടെ വേഷമുണ്ടായിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച് കരാട്ടെ പരിശീലിച്ച ശേഷം, അതേവേഷത്തിൽ സുഹാസിനിയെ കമൽ കോളേജിൽ കൊണ്ടുവിടും. ഒരു ഷോർട്ട്സ് എങ്കിലും ധരിക്കൂ എന്ന സുഹാസിനിയുടെ അഭ്യർത്ഥനയ്ക്ക് മുന്നിൽ, 'ചൂ ചൂ ഞാൻ കാറിനു പുറത്തിറങ്ങില്ല. ഞാനൊരു വലിയ നടനാണ്. എന്നെ വനിതാ കോളേജിന് മുന്നിൽ കാണാൻ പാടില്ല' എന്ന് കമൽ മറുപടി കൊടുത്തിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
കമൽ ഹാസനേക്കാൾ ആറ് വയസ് വ്യത്യാസമുള്ള അനന്തരവളായ നടി; പാന്റിടാതെ കോളേജിൽ കൊണ്ടുവിടുന്ന കഥ പറഞ്ഞപ്പോൾ