Sunny Leone | 'ഭർത്താവ് ഡാനിയേൽ എന്നെ വഞ്ചിച്ചു'; കയ്യോടെ പിടികൂടി വീഡിയോയുമായി സണ്ണി ലിയോണി
- Published by:user_57
- news18-malayalam
Last Updated:
ആരും കാണില്ലെന്ന് ഡാനിയേൽ കരുതി, പക്ഷെ സണ്ണി കാര്യം കയ്യോടെ പൊക്കി
advertisement
1/6

വളരെ മനോഹരമായ ഒരു കൊച്ചു കുടുംബത്തിലെ ഗൃഹനാഥയാണ് സണ്ണി ലിയോണി (Sunny Leone). ഭർത്താവ് ഡാനിയേൽ വെബറും മക്കളായ നിഷ, അഷർ, നോവ എന്നിവരുമാണ് സണ്ണിയുടെ കുടുംബാംഗങ്ങൾ. തന്റെ ഗ്ലാമർ, സിനിമാ ലോകത്തെ വിശേഷങ്ങൾ മാത്രമല്ല, കുടുംബത്തിന്റെ കുഞ്ഞ് സന്തോഷങ്ങളും വിശേഷങ്ങളും എല്ലാം തന്നെ സണ്ണി ലിയോണിയുടെ സോഷ്യൽ മീഡിയ പേജുകളിൽ കാണാം
advertisement
2/6
സണ്ണിയുടെ ഏറ്റവും പുതിയ പോസ്റ്റ് ഒരുപക്ഷേ ചർച്ചയായേക്കും. തന്റെ ഭർത്താവിനെക്കുറിച്ചാണ് സണ്ണി ഇവിടെ പറയുന്നത്. ഡാനിയേൽ വളരെ സ്നേഹമുള്ള ഭർത്താവാണ്. പക്ഷെ അദ്ദേഹം തന്നെ വഞ്ചിച്ചു എന്ന് പോസ്റ്റ് സഹിതം സണ്ണി പറഞ്ഞാൽ എങ്ങനെയുണ്ടാവും? അതാണ് ഇവിടെ കാണാൻ കഴിയുന്നതും (തുടർന്ന് വായിക്കുക)
advertisement
3/6
തന്റെ ഇൻസ്റ്റഗ്രാം റീൽസിൽ ഒരു വീഡിയോ പങ്കിട്ടുകൊണ്ടാണ് സണ്ണി ഇങ്ങനെ ഒരു 'ആരോപണം' ഉന്നയിക്കുന്നത്. വീഡിയോയുടെ അവസാനം സണ്ണി അതെന്താണെന്നും വ്യക്തമാക്കുന്നു
advertisement
4/6
ഒരു കാലത്ത് സണ്ണിക്കൊപ്പം സിനിമയിൽ വേഷമിട്ടിരുന്നയാൾ കൂടിയാണ് ഡാനിയേൽ. സംഗതി അത്ര വലിയ വിഷയമാണോ എന്ന് ചോദിച്ചാൽ, അതത്ര വലിയ വിഷയമല്ല താനും. ഡാനിയേൽ ആരും അറിയാതെ നടന്നു പോയി ഒപ്പിച്ച പണിയാണ് സണ്ണി കയ്യോടെ പിടിച്ചത്
advertisement
5/6
ഡാനിയേൽ ആരും അറിയാതെ പോയി കുറച്ച് ഐസ്ക്രീം കഴിക്കുന്നതാണ് സണ്ണിയുടെ വീഡിയോയുടെ ഉള്ളടക്കം. സണ്ണിയും മൂന്നു മക്കളുമുള്ള വീട്ടിൽ ആരുമറിയാതെ ഡാനിയേൽ ഒപ്പിച്ച കുസൃതി പക്ഷെ ആരും കണ്ടുപിടിക്കാതെ പോയതുമില്ല
advertisement
6/6
'കെന്നഡി'യാണ് സണ്ണി ലിയോണിയുടെ ഏറ്റവും പുതിയ ചിത്രം. ഇതിന്റെ ഷോ, പ്രിവ്യു എന്നിവയ്ക്കായി സണ്ണി ലിയോണി ചിത്തത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പം പങ്കെടുത്തിരുന്ന വാർത്തയും ചിത്രങ്ങളും പ്രചരിച്ചിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Sunny Leone | 'ഭർത്താവ് ഡാനിയേൽ എന്നെ വഞ്ചിച്ചു'; കയ്യോടെ പിടികൂടി വീഡിയോയുമായി സണ്ണി ലിയോണി