കോഴിക്കോടിന്റെ മണ്ണിൽ മലയാളി മങ്കയായി സണ്ണി ലിയോണി; റാംപ് വാക്കിൽ ആരാധകരുടെ മനം കവര്‍ന്ന് താര സുന്ദരി
- Published by:Sarika KP
- news18-malayalam
Last Updated:
കസവ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് ഇത്തവണത്തെ താരം എത്തിയത്.
advertisement
1/8

കസവ് സാരിയിൽ മുല്ലപ്പൂ ചൂടി മലയാളി മങ്കയായി കോഴിക്കോടിന്റെ മണ്ണില്‍ സണ്ണി ലിയോണി. എന്നും മോഡേണ്‍ വേഷങ്ങളില്‍ എത്താറുള്ള താര സുന്ദരിയെ കേരള സാരിയിൽ കണ്ട സന്തോഷത്തിലാണ് ആരാധകര്‍.
advertisement
2/8
കോഴിക്കോട് സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടന്ന ഫാഷന്‍ റേയ്സ്-വിന്‍ യുവര്‍ പാഷന്‍ ഡിസൈനര്‍ ഷോയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടി.
advertisement
3/8
ഇവിടെയെത്തിയ താരം ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തുകയും എല്ലാ മലയാളികൾക്കും ഓണാശംസകള്‍ നേരുകയും ചെയ്തു.
advertisement
4/8
വന്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് നടിയെ സ്റ്റേജിലേക്ക് എത്തിച്ചത്.തിരിച്ചുകൊണ്ടുവാന്‍ വളരെ പാടുപെട്ടു. അവസാനം സ്റ്റേജിനടുത്തുതന്നെ കാര്‍ എത്തിച്ച് സണ്ണിയെ പുറത്ത് എത്തിച്ചത്.
advertisement
5/8
എന്നാൽ കഴിഞ്ഞ ദിവസം സണ്ണി ലിയോണി എത്താത്തതിൽ പ്രതിഷേധിച്ച് മെഗാ ഫാഷൻ ഷോ വേദിയിൽ വാക്കേറ്റവും സംഘർഷവും ഉണ്ടായിരുന്നു. ഒടുവിൽ പോലീസ് ഇടപെട്ട് പരിപാടി തടയുകയും നടത്തിപ്പുകാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
advertisement
6/8
മാസങ്ങള്‍ക്ക് മുൻപ് തന്നെ ഡിസൈനര്‍ ഷോയുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചാരണം നടന്നിരുന്നതായി പൊലീസ് പറയുന്നു.
advertisement
7/8
സണ്ണി ലിയോണ്‍ അടക്കം ചലച്ചിത്ര താരങ്ങളും പരിപാടിയ്ക്ക് ആശംസകള്‍ നേരുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
advertisement
8/8
ഇതിനു മുൻപ് ഇന്റർനാഷണൽ ഫാഷൻ നൈറ്റ് എന്ന പരിപാടിയുടെ ഭാഗമായി സണ്ണി ലിയോണി തിരുവനന്തപുരത്ത് എത്തിയിരിന്നു. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കായിരുന്നു വിമാനം കയറിയത്. ഇതിന്റെ വീഡിയോ താരം തന്നെ പങ്കുവച്ചിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
കോഴിക്കോടിന്റെ മണ്ണിൽ മലയാളി മങ്കയായി സണ്ണി ലിയോണി; റാംപ് വാക്കിൽ ആരാധകരുടെ മനം കവര്‍ന്ന് താര സുന്ദരി