'ദൈവത്തിന്റെ സമ്മാനം'; 53ാം വയസ്സിൽ വീണ്ടും അമ്മയായി സൂപ്പർ മോഡൽ നവോമി കാംബെൽ
- Published by:Naseeba TC
- news18-malayalam
Last Updated:
2021 ൽ അമ്പതാമത്തെ വയസ്സിലായിരുന്നു നവോമിക്ക് പെൺകുഞ്ഞ് ജനിച്ചത്
advertisement
1/6

53ാം വയസ്സിൽ ആൺകുഞ്ഞിന്റെ അമ്മയായി സൂപ്പർ മോഡലും ടെലിവിഷൻ താരവുമായ നവോമി കാംബെൽ. വ്യാഴാഴ്ച്ചയാണ് സോഷ്യൽമീഡിയയിലൂടെ താൻ രണ്ടാമതും അമ്മയായ സന്തോഷ വാർത്ത നവോമി പങ്കുവെച്ചത്.
advertisement
2/6
ദൈവത്തിന്റെ സമ്മാനം എന്നാണ് കുഞ്ഞിനെ നവോമി വിശേഷിപ്പിച്ചത്. 2021 ൽ അമ്പതാമത്തെ വയസ്സിലായിരുന്നു നവോമിക്ക് പെൺകുഞ്ഞ് ജനിച്ചത്. അമ്മയാകാൻ പ്രായം ഒരു തടസ്സമല്ലെന്ന് പ്രഖ്യാപിച്ചാണ് രണ്ടാമത്തെ കുഞ്ഞിനേയും നവോമി വരവേറ്റത്.
advertisement
3/6
അതേസമയം, ഗർഭിണിയായിരുന്നോ അതോ വാടക ഗർഭധാരണമായിരുന്നോ എന്ന കാര്യം താരം വെളിപ്പെട്ടിത്തിയിട്ടില്ല. രണ്ട് വയസ്സുള്ള മകളുടെ പേരും ഇതുവരെ നവോമി വെളിപ്പെടുത്തിയിട്ടില്ല.
advertisement
4/6
2022 ൽ ബ്രിട്ടീഷ് വോഗിന്റെ കവർ ഫോട്ടോയിൽ ഒമ്പത് മാസം പ്രായമുള്ള മകൾക്കൊപ്പമുള്ള നവോമിയുടെ ചിത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അമ്പതാമത്തെ വയസ്സിൽ കുഞ്ഞിന്റെ അമ്മയായത് അന്ന് തന്നെ ചർച്ചയായിരുന്നു.
advertisement
5/6
അടുത്തിടെയാണ് ഹോളിവുഡ് താരം അൽ പച്ചീനോയ്ക്ക് 83ാം വയസ്സിൽ കുഞ്ഞ് പിറന്നത് വലിയ വാർത്തയായിരുന്നു. ഇതിനു പിന്നാലെയാണ് നവോമി കാംബെലും വാർത്തകളിൽ ഇടം പിടിക്കുന്നത്.
advertisement
6/6
15ാം വയസ്സിലാണ് നവോമി മോഡലിംഗ് രംഗത്ത് എത്തുന്നത്. ടൈം, വോഗ് ഫ്രാൻസ്, ബ്രീട്ടീഷ് വോഗ് എന്നിവയുടെ കവർ മോഡലാകുന്ന ആദ്യ കറുത്ത വംശജ കൂടിയാണ് നവോമി.
മലയാളം വാർത്തകൾ/Photogallery/Buzz/
'ദൈവത്തിന്റെ സമ്മാനം'; 53ാം വയസ്സിൽ വീണ്ടും അമ്മയായി സൂപ്പർ മോഡൽ നവോമി കാംബെൽ