HBD Prithviraj | പ്രയാസമേറിയ കാലഘട്ടം കഴിഞ്ഞിരിക്കുന്നു, ഇഷ്‌ടമുള്ളതെല്ലാം ചെയ്യാൻ കഴിയുന്ന നിങ്ങളെ കാണുമ്പോൾ സന്തോഷം: സുപ്രിയ മേനോൻ
- Published by:user_57
- news18-malayalam
Last Updated:
പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ പ്രാരംഭ പ്രവർത്തികൾ നിലവിൽ നടന്നു വരികയാണ്
advertisement
1/7

അത്ര സന്തോഷകരമായ ഒരു വർഷമല്ലായിരുന്നു നടൻ പൃഥ്വിരാജിനും (Prithviraj Sukumaran) കുടുംബത്തിനും 2023 സമ്മാനിച്ചത്. 'വിലായത്ത് ബുദ്ധ' എന്ന ചിത്രത്തിന്റെ ഭാഗമായി ഒരു രംഗം ചിത്രീകരിക്കവേ, വീണു പരിക്കേറ്റ പൃഥ്വിരാജ് ശസ്ത്രക്രിയ നടത്തി വിശ്രമജീവിത്തിലായിരുന്നു. മാസങ്ങളായി സിനിമാ തിരക്കുകൾ പൃഥ്വിയെ ബാധിച്ചില്ല. ഇന്നാണ് ഇക്കൊല്ലത്തെ പൃഥ്വിരാജിന്റെ പിറന്നാൾ
advertisement
2/7
കാൽമുട്ടിലെ പരിക്കും അതുമായി ബന്ധപ്പെട്ട പുനരധിവാസവും വേദനയും നിറഞ്ഞ ഏതാനും മാസങ്ങൾക്ക് ശേഷം പൃഥ്വി അദ്ദേഹത്തിന് ഇഷ്‌ടപ്പെട്ട കാര്യം ചെയ്യുന്നത് കാണുന്നതിൽ സന്തോഷം തോന്നുന്നു എന്ന് സുപ്രിയ. ഈ വർഷം ഏറ്റവും മികച്ചതാകട്ടെ എന്ന് സുപ്രിയ (തുടർന്ന് വായിക്കുക)
advertisement
3/7
ആടുജീവിതം, സലാർ, ബഡെ മിയാൻ ചോട്ടെ മിയാൻ വരെ ചെയ്തതെല്ലാം ഈ ലോകമറിയാൻ താൻ കാത്തിരിക്കുന്നു എന്ന് പറഞ്ഞാണ് സുപ്രിയ പിറന്നാൾ ആശംസ അവസാനിപ്പിച്ചത്. നിലവിൽ എമ്പുരാൻ സിനിമയുടെ അണിയറപ്രവർത്തികളുമായി തിരക്കിലാണ് പൃഥ്വിരാജ്
advertisement
4/7
കോവിഡ് കാലം കഴിഞ്ഞാൽ വീട്ടിൽ ഏറ്റവും കൂടുതൽ സമയം പൃഥ്വിരാജ് ചിലവിട്ട കാലമാണ് കഴിഞ്ഞത്. മകൾ അല്ലിയുടെ പിറന്നാളിനും ഇക്കുറി പൃഥ്വിക്ക് ഒപ്പമുണ്ടാകാൻ സാധിച്ചു
advertisement
5/7
ആരോഗ്യം മോശമായിരുന്നു എങ്കിലും, ഒരു നല്ലകാര്യം ഇതിനിടെ സംഭവിച്ചു. ഓണത്തിന് പൃഥ്വിരാജിന് സകുടുംബം ആഘോഷമാക്കാൻ സാധിച്ചു. അമ്മ മല്ലിക സുകുമാരനും ചേട്ടൻ ഇന്ദ്രജിത് സുകുമാരന്റെ കുടുംബവും ചേർന്നായിരുന്നു ആഘോഷം
advertisement
6/7
പൃഥ്വിരാജ് വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് എമ്പുരാൻ. സിനിമയുടെ പ്രാരംഭ പ്രവർത്തികൾ നിലവിൽ നടന്നു വരികയാണ്. പൂജാവേള കഴിഞ്ഞതും ലൊക്കേഷൻ ഉണർന്നിരിക്കുന്നു
advertisement
7/7
ആടുജീവിതം സിനിമയാണ് പൃഥ്വിരാജിന്റേതായി പ്രേക്ഷകർ കാത്തിരിക്കുന്ന അടുത്ത ചിത്രം. എമ്പുരാന് മുൻപായി ഈ ചിത്രം റിലീസ് ചെയ്യും എന്നാണ് പ്രതീക്ഷ
മലയാളം വാർത്തകൾ/Photogallery/Buzz/
HBD Prithviraj | പ്രയാസമേറിയ കാലഘട്ടം കഴിഞ്ഞിരിക്കുന്നു, ഇഷ്‌ടമുള്ളതെല്ലാം ചെയ്യാൻ കഴിയുന്ന നിങ്ങളെ കാണുമ്പോൾ സന്തോഷം: സുപ്രിയ മേനോൻ