Supriya Menon | സുപ്രിയ അന്നേ പൃഥ്വിയുടെ കൂടെയുണ്ടായിരുന്നു; പ്രണയകാലത്തെ ഓർമ്മയുമായി സുപ്രിയ മേനോൻ
- Published by:user_57
- news18-malayalam
Last Updated:
വർഷം ഓർമ്മയില്ലെന്ന് സുപ്രിയ, അന്ന് സംഭവിച്ച മറ്റൊരു കാര്യം ഓർമ്മപ്പെടുത്തി ഞെട്ടിച്ച് ആരാധകൻ
advertisement
1/6

പെട്ടെന്നൊരു സുപ്രഭാതത്തിലാണ് പൃഥ്വിരാജിന്റെ (Prithviraj Sukumaran) ആരാധകർ അദ്ദേഹം മാദ്ധ്യമപ്രവർത്തകയുമായി പ്രണയത്തിലാണെന്നും, ഉടൻ വിവാഹിതരാകുമെന്നുമുള്ള വാർത്ത കേൾക്കുന്നത്. വളരെ വർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. എന്നാൽ ആ വാർത്തകൾ നിഷേധിച്ച് പൃഥ്വിരാജ് രംഗത്തെത്തുകയും കൂടി ആയപ്പോൾ എങ്ങും ആശയക്കുഴപ്പം തന്നെയായിരുന്നു. 2011ൽ യാതൊരുവിധ സൂചനയും നൽകാതെ ഒരു സ്വകാര്യ റിസോട്ടിൽ കുടുംബാംഗങ്ങളും ചേർന്ന് നടത്തിയ വിവാഹത്തിൽ പൃഥ്വിരാജ് സുപ്രിയക്ക് താലി ചാർത്തി
advertisement
2/6
സുപ്രിയ മേനോൻ എന്ന BBC മാധ്യമപ്രവർത്തകയാണ് ഭാര്യ എന്ന് വൈകാതെ പ്രേക്ഷകരും അറിഞ്ഞു. ആർക്കുമറിയാത്ത ആ പ്രണയകാലത്തെ ഒരു ചിത്രം ആദ്യമായി സുപ്രിയ പോസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ നാളുകളിലെ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും, ആദ്യമായാണ് പ്രണയം എപ്പോഴായിരുന്നു എന്നതിന് തെളിവുമായി സുപ്രിയ എത്തുന്നത് (തുടർന്ന് വായിക്കുക)
advertisement
3/6
വർഷം 2009 അല്ലെങ്കിൽ 2010 ആണ്. തിയതി ഓർക്കുന്നില്ല. പോക്കിരി രാജയുടെ ഷൂട്ടിംഗ് വേളയിലായിരുന്നു പൃഥ്വി. ആദ്യ ചിത്രത്തിൽ കാണുന്ന Z4 പൃഥ്വിരാജ് സ്വന്തമാക്കിയത് അപ്പോഴാണ്. ഔദ്യോഗിക ചിത്രങ്ങളിൽ താൻ ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന് സുപ്രിയ. എന്നാൽ സുപ്രിയയെക്കാളും ഓർമ്മയുള്ള മറ്റൊരാൾ ഉണ്ടായിരുന്നു കമന്റ് ചെയ്തവരുടെ കൂട്ടത്തിൽ
advertisement
4/6
ആ വർഷം 2010 ആണെന്നും, പൃഥ്വിരാജിന്റെ തേവരയിലെ ഫ്ലാറ്റിലേക്ക് ലൈറ്റ് വാങ്ങാൻ പനമ്പള്ളി നഗറിലെ കടയിൽ ഇരുവരും ഒന്നിച്ചെത്തിയിരുന്നു എന്നും പ്രവീൺ എന്നൊരാൾ കമന്റ് ചെയ്തു. ഇത്രയും കൃത്യമായി ഓർത്തതിന് സുപ്രിയ അഭിനന്ദനം അറിയിക്കുകയും ചെയ്തു
advertisement
5/6
തന്റെ BMW Z4 കാറുമായി നടൻ പൃഥ്വിരാജ്. പാലക്കാട് സ്വദേശിനിയായ സുപ്രിയയും പൃഥ്വിരാജും 2011 ഏപ്രിൽ 25നാണ് വിവാഹിതരാവുന്നത്. അലംകൃത എന്ന മകൾ പിറന്നത് 2014ലാണ്
advertisement
6/6
മൂന്നു തലമുറകൾ സിനിമയിൽ എത്തിയെങ്കിലും, അലംകൃതയ്ക്കു അമ്മയുടെ മേഖലയായ എഴുത്തിലാണ് താൽപ്പര്യം. കുഞ്ഞുപ്രായത്തിൽ തന്നെ അല്ലി എന്ന് വിളിക്കുന്ന അലംകൃത ഒരു പുസ്തകം രചിച്ചു കഴിഞ്ഞു
മലയാളം വാർത്തകൾ/Photogallery/Buzz/
Supriya Menon | സുപ്രിയ അന്നേ പൃഥ്വിയുടെ കൂടെയുണ്ടായിരുന്നു; പ്രണയകാലത്തെ ഓർമ്മയുമായി സുപ്രിയ മേനോൻ