TRENDING:

'നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലിൽ ഇട്ടില്ലേ'; സുരേഷ് ഗോപി പറഞ്ഞത് ആരെക്കുറിച്ച്?

Last Updated:
നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലിൽ ഇട്ടിട്ട് അന്തിച്ചർച്ച നടത്തി ജീവനോടെ പോസ്റ്റുമോർട്ടം ചെയ്തെന്നാണ് സുരേഷ് ഗോപി പറഞ്ഞത്
advertisement
1/6
'നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലിൽ ഇട്ടില്ലേ'; സുരേഷ് ഗോപി പറഞ്ഞത് ആരെക്കുറിച്ച്?
കൊച്ചി: നിരപരാധിയാകാൻ സാധ്യതയുള്ളവരെ പൊലീസ് കള്ളക്കേസുകളില്‍ കുടുക്കി ജയിലില്‍ അടച്ചിട്ടുണ്ടെന്ന നടന്‍ സുരേഷ് ഗോപിയുടെ വാക്കുകൾ ചർച്ചയാകുന്നു. നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലിൽ ഇട്ടിട്ട് അന്തിച്ചർച്ച നടത്തി ജീവനോടെ പോസ്റ്റുമോർട്ടം ചെയ്തെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. ‘ഗരുഡന്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംഘടിപ്പിച്ച മീറ്റ് ദ പ്രസിലാണ് സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്.
advertisement
2/6
നിരപരാധികള്‍ ശിക്ഷിക്കപ്പെടുന്ന ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു ആളുമാറി കസ്റ്റഡിയിലെടുത്തു കൊണ്ടുപോകുന്ന ആളുകള്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവങ്ങളും ഉണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിഷയങ്ങള്‍ സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടണമെന്നാണ് ഈ സിനിമ പറഞ്ഞുവെക്കുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.
advertisement
3/6
‘ഒരു നിരപരാധി ശിക്ഷിക്കപ്പെട്ടോ, ശിക്ഷിക്കപ്പെട്ടെങ്കില്‍ അതിന്റെ കുരുക്ക് എവിടെയൊക്കെയാണ്. അയാള്‍ ഒരു പക്ഷേ ഒരു ശുദ്ധനായിരിക്കും. അല്ലെങ്കില്‍ ദൈവീകമായ ഒരുപാട് സ്വഭാവസവിശേഷതകള്‍ ഉള്ള ആളായിരിക്കും. ആ നിലയില്‍ നിന്ന് വളരെ മോശപ്പെട്ട ഒരു പിശാചായി അയാള്‍ ചിത്രീകരിക്കപ്പെട്ടു'- സുരേഷ് ഗോപി പറഞ്ഞു.
advertisement
4/6
' ഈ സംഭവം അയാളുടെ ഭാര്യയേയും കുഞ്ഞുമക്കളേയും ബാധിച്ചു. ഇതെല്ലാം ഈ സിനിമയില്‍ കാണാന്‍ പറ്റും. നമുക്ക് ഇവിടെ ചിലരെ, നിരപരാധിയാകാന്‍ സാധ്യതയുള്ള ആളുകളെ 100 ദിവസമൊക്കെ ജയിലില്‍ അടച്ച സംഭവം അറിയാമല്ലോ. ഇപ്പോഴും അവര്‍ നിരപരാധിയാണെന്ന് തെളിയിച്ചിട്ടൊന്നുമില്ല. നൂറ് ദിവസം കൊണ്ടുപോയി ജയിലില്‍ ഇട്ടു'- സുരേഷ് ഗോപി തുടർന്നു.
advertisement
5/6
'ഒടുവിൽ അവര്‍ പുറത്തിറങ്ങി നടക്കുന്നു. ഇപ്പോള്‍ അവര്‍ ചെയ്ത പാതകത്തെ സംബന്ധിച്ച്‌ ചര്‍ച്ച പോലുമില്ല. മാസങ്ങളോളം, വര്‍ഷങ്ങളോളം അന്തിചര്‍ച്ചകളിലെല്ലാം അവരുടെ ഒരു പോസ്റ്റുമോര്‍ട്ടം നടത്തി, ജീവിച്ചിരിക്കുന്ന ബോഡിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിട്ടുണ്ട്. നമ്മള്‍ക്ക് അവരെ കുറിച്ചുള്ള നിശ്ചയങ്ങള്‍ മുഴുവന്‍ തകിടം മറിച്ചിട്ടുണ്ട്, അതാണ് ഈ സിനിമ പറയുന്നത്'- സുരേഷ് ഗോപി സൂചന നൽകി.
advertisement
6/6
'ഈ സിനിമയില്‍ പ്രതിപാദിക്കുന്ന വിഷയം എന്താണെന്ന് പൂര്‍ണമായും എനിക്ക് പറയാന്‍ പറ്റില്ല. ഈ വിഷയം തീര്‍ച്ചയായും ഇവിടെ ചര്‍ച്ചയാകും. ഈ സിനിമയുടെ ട്രെയ്ലറില്‍ തന്നെ എന്നേയും സിദ്ദിഖിനേയും കോടതിയേയും ചൂണ്ടിക്കാട്ടി ബിജു മേനോന്റെ കഥാപാത്രം പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഇവര്‍ എല്ലാവരും കൂടി ചേര്‍ന്നാണ് എന്റെ ജീവിതം ഇല്ലാതാക്കിയത് എന്ന്. അതില്‍ നിന്ന് ബാക്കി നിങ്ങള്‍ക്ക് ചിന്തിക്കാം'- സുരേഷ് ഗോപി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'നിരപരാധിയാകാൻ സാധ്യതയുള്ള ഒരാളെ 100 ദിവസം ജയിലിൽ ഇട്ടില്ലേ'; സുരേഷ് ഗോപി പറഞ്ഞത് ആരെക്കുറിച്ച്?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories