TRENDING:

'എന്‍റെ കുടുംബത്തിനായി അവൾ എല്ലാം ഉപേക്ഷിച്ചു; അവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ?' ജ്യോതികയെക്കുറിച്ച് സൂര്യ

Last Updated:
ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് സൂര്യ
advertisement
1/5
'എന്‍റെ കുടുംബത്തിനായി അവൾ എല്ലാം ഉപേക്ഷിച്ചു; അവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ?' ജ്യോതികയെക്കുറിച്ച് സൂര്യ
ജ്യോതികയും കുട്ടികളുമൊത്ത് ചെന്നൈയിൽ നിന്നും മുംബൈയിലേക്ക് താമസം മാറ്റിയതിന്റെ കാരണം തുറന്നു പറഞ്ഞ് സൂര്യ. 18ാം വയസ്സിൽ മുംബൈയിലെ ജീവിത ശൈലികളും കുടുംബവും സുഹൃത്തുക്കളും എല്ലാം ഉപേക്ഷിച്ച് ചെന്നൈയിലേക്ക് വന്നതാണ് ജ്യോതിക.
advertisement
2/5
കഴിഞ്ഞ 27 വർഷം ജ്യോതിക ചെന്നൈയിൽ ആയിരുന്നു. തനിക്കും കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ ഇത്രയും വർഷം ജീവിച്ച ജ്യോതിക ഇനിയെങ്കിലും സ്വന്തം മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം മുംബൈയിലെ ജീവിത ശൈലിയിലേക്ക് മടങ്ങണം എന്ന തോന്നലാണ് മുംബൈയിലേക്ക് താമസം മാറ്റാൻ കാരണമെന്ന് സൂര്യ പറയുന്നു.
advertisement
3/5
എല്ലാ സൗകര്യങ്ങളും തനിക്കു മാത്രം കിട്ടിയാൽ പോരാ അത് ജ്യോതികയ്ക്കും കിട്ടണം. കുട്ടികൾക്ക് സ്കൂൾ സൗകര്യവും കൂടുതൽ അവസരങ്ങളും മുംബൈയിൽ ആണ് ഉളളത്. ഒരു മാസത്തിൽ ഇരുപത് ദിവസം ജോലി ചെയ്യുകയും ബാക്കി പത്തു ദിവസം ഫോൺ കോൾ പോലും എടുക്കാതെ മുംബൈയിൽ മക്കളോടൊപ്പം സമയം ചെലവഴിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയാണെന്നും സൂര്യ പറയുന്നു.
advertisement
4/5
എന്നോടും എന്റെ കുടുംബത്തോടും സമയം ചെലവഴിക്കുന്നതിൽ അവൾ സന്തോഷവതിയായിരുന്നു. ഇപ്പോൾ 27 വർഷങ്ങൾക്ക് ശേഷം അവൾ മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കണമെന്ന് ഞാനും ആഗ്രഹിച്ചു.
advertisement
5/5
'ഒരു പുരുഷന് എന്ത് ആവശ്യമുണ്ടോ അത് സ്ത്രീക്കും ആവശ്യമാണ്. അവൾക്ക് അവളുടെ കുടുംബം, സുഹൃത്തുക്കൾ, അവളുടെ സാമ്പത്തിക സ്വാതന്ത്ര്യം, ബഹുമാനം, അവളുടെ ഫിറ്റ്നസ് എല്ലാം വേണം. ഒരു പുരുഷന് ആവശ്യമായതിനും സ്ത്രീക്കും ഒരുപോലെ ആവശ്യമാണെന്ന് ഞാൻ കരുതുന്നു', സൂര്യ പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Buzz/
'എന്‍റെ കുടുംബത്തിനായി അവൾ എല്ലാം ഉപേക്ഷിച്ചു; അവൾക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ?' ജ്യോതികയെക്കുറിച്ച് സൂര്യ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories