TRENDING:

'അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല; എന്നിലൂടെ ജീവിക്കുന്നു'; സുശാന്തിന്റെ ഓർമ്മയില്‍ സഹോദരി

Last Updated:
അന്ന് സംഭവിച്ചതെന്ത്? ഞങ്ങൾ ഇപ്പോഴും ആ ഉത്തരം തേടുന്നുവെന്നും സുശാന്തിന്റെ സഹോദരി ശ്വേതാ സിം​ഗ് പറഞ്ഞു
advertisement
1/8
'അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല; എന്നിലൂടെ ജീവിക്കുന്നു'; സുശാന്തിന്റെ ഓർമ്മയില്‍ സഹോദരി
കേദാർനാഥ് ക്ഷേത്രം സന്ദർശിച്ച് സുശാന്ത് സിംഗ് രജ്പുതിന്റെ സഹോദരി ശ്വേത സിംഗ് രജ്പുത്. സുശാന്തിന്റെ നാലാം ചരമ വാർഷികത്തിന് മുന്നോടിയായാണ് സന്ദർശനം. ഇതിന്റെ ചിത്രങ്ങൾ താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എത്തിയത്.
advertisement
2/8
മരിക്കുന്നതിന് മുൻപ് സുശാന്ത് കേദാർനാഥിൽ സന്ദർശനം നടത്തിയപ്പോൾ എടുത്ത ചില ചിത്രങ്ങളും സഹോദരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനൊപ്പം വികാരനിർഭരമായ ചെറുകുറിപ്പും ശ്വേതാ പങ്കുവച്ചിട്ടുണ്ട്.
advertisement
3/8
നാലുവർഷം മുമ്പുള്ള ജൂൺ 14-നാണ് ഞങ്ങൾക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുശാന്തിനെ നഷ്ടമായത്. ആ ദുരന്ത ദിവസത്തിൽ ശരിക്കും എന്താണ് സംഭവിച്ചതെന്ന ചോദ്യത്തിനുള്ള ഉത്തരം ഞങ്ങൾ ഇപ്പോഴും തേടിക്കൊണ്ടിരിക്കുകയാണ് എന്നുപറഞ്ഞുകൊണ്ടാണ് ശ്വേത ഇൻസ്റ്റാ​ഗ്രാം പോസ്റ്റ് ആരംഭിക്കുന്നത്.
advertisement
4/8
'ഇന്ന് ജൂൺ ഒന്ന്. ജൂൺ പതിനാലിനാണ് ഞങ്ങൾക്ക് സുശാന്തിനെ നഷ്ടപ്പെട്ടത്. നാല് വർഷം പിന്നിടുമ്പോഴും സഹോദരന് ആ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാനുളള ഉത്തരത്തിനായി അന്വേഷിക്കുകയാണ്. സുശാന്തുമായി കൂടുതൽ അടുക്കാനാണ് ഞാൻ കേദാർനാഥിലെത്തി പ്രാർത്ഥിച്ചത്. ഇവിടെയെത്തിയപ്പോൾ തന്നെ എനിക്ക് വളരെയധികം വിഷമം തോന്നി.
advertisement
5/8
കണ്ണീർ നിയന്ത്രിക്കാൻ സാധിച്ചില്ല. ഇവിടെ കുറച്ച് സമയം നടന്നു. അപ്പോഴേക്കും കരയാൻ ആരംഭിച്ചു.സുശാന്തിന്റെ സാന്നിദ്ധ്യം എനിക്ക് ഇവിടെ അനുഭവിച്ചറിയാൻ സാധിച്ചു. അവനെ വാരിപ്പുണരാൻ എനിക്കുതോന്നി. സുശാന്തിരുന്ന സ്ഥലത്ത് ഞാനും ഇരുന്ന് ധ്യാനിച്ചു.
advertisement
6/8
ആ നിമിഷങ്ങളിൽ അവൻ എന്റെയൊപ്പം ഉണ്ടെന്ന് തോന്നി. എന്നിലൂടെ അവൻ ജീവിക്കുന്നു. അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല. ഇവിടെ ഇന്റർനെ​റ്റ് സംവിധാനം അധികം ലഭ്യമായിരുന്നില്ല.
advertisement
7/8
കാറിലിരുന്നപ്പോൾ ഞാൻ ഇൻസ്​റ്റഗ്രാമിൽ ഒരു ഫോട്ടോ കണ്ടു. ഇവിടെ ഒരു സന്ന്യാസിയോടൊപ്പമുളള സുശാന്തിന്റെ ഫോട്ടോ കാണാൻ ഇടയായി. എനിക്കും ആ സന്ന്യാസിയെ കാണാൻ സാധിച്ചു. ദൈവത്തിന് നന്ദി പറയുന്നു'- ശ്വേത പോസ്റ്റിൽ കുറിച്ചു.
advertisement
8/8
2020 ജൂൺ 14നാണ് മുംബയിലെ അപ്പാർട്ട്മെന്റിൽ സുശാന്തിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. താരത്തിന്റെ മരണത്തിനുപിന്നിലുളള ദുരൂഹത ഇന്നും വ്യക്തമായിട്ടില്ല. നിലവിൽ അന്വേഷണം തുടരുകയാണ്.
മലയാളം വാർത്തകൾ/Photogallery/Buzz/
'അവൻ ഇവിടെ നിന്നും എങ്ങോട്ടും പോയിട്ടില്ല; എന്നിലൂടെ ജീവിക്കുന്നു'; സുശാന്തിന്റെ ഓർമ്മയില്‍ സഹോദരി
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories