Tamannaah Bhatia |അത് കോടികൾ വിലയുള്ള വജ്രമോതിരമല്ല; രാം ചരണിന്റെ ഭാര്യ നൽകിയ സമ്മാനത്തെ കുറിച്ച് തമന്ന
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമാണ് തമന്നയ്ക്ക് രാം ചരണിന്റെ ഭാര്യ ഉപാസന നൽകിയത് എന്നായിരുന്നു വാർത്ത
advertisement
1/6

തമന്ന ഭാട്ടിയയ്ക്ക് തെന്നിന്ത്യൻ സൂപ്പർതാരം രാം ചരണിന്റെ ഭാര്യ ഉപാസന കോടികൾ വിലയുള്ള വജ്രമോതിരം സമ്മാനമായി നൽകിയോ? വലിയൊരു വജ്രമോതിരം വിരലിലണിഞ്ഞുള്ള തമന്നയുടെ ഫോട്ടോയ്ക്കൊപ്പം ഇന്റർനെറ്റിൽ വൈറലായ വാർത്തയായിരുന്നു ഇത്.
advertisement
2/6
2019 ൽ തമന്ന അഭിനയിച്ച സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തിൽ തമന്ന അഭിനയിച്ചിരുന്നു. ചിരഞ്ജീവി പ്രധാന വേഷത്തിൽ അഭിനയിച്ച ചിത്രത്തിന്റെ നിർമാതാക്കൾ രാംചരണും ഉപാസനയുമായിരുന്നു.
advertisement
3/6
ചിത്രത്തിന്റെ റിലീസിനു ശേഷമാണ് ഉപാസന തമന്നയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകിയത്. ഇതിന്റെ ചിത്രം അന്ന് ഉപാസനയും തമന്നയും സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.
advertisement
4/6
ഉപാസന നൽകിയത് ലോകത്തിലെ അഞ്ചാമത്തെ വലിയ വജ്രമാണെന്നും രണ്ട് കോടിക്ക് മുകളിലാണ് ഇതിന്റെ വില എന്നുമായിരുന്നു ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചത്. ഇതിനൊരു വ്യക്തത വരുത്തിയിരിക്കുകയാണ് തമന്നയിപ്പോൾ.
advertisement
5/6
യഥാർത്ഥത്തിൽ ലോകത്തിലെ വലിയ വജ്രങ്ങളിൽ അഞ്ചാമത്തേത് എന്ന് പറയപ്പെടുന്ന ഈ സമ്മാനം വജ്രമോതിരം പോലുമല്ലെന്നാണ് തമന്ന തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ രസകരമായി പറഞ്ഞിരിക്കുന്നത്. മാത്രമല്ല, മോതിരം പോയിട്ട്, അതൊരു വജ്രം പോലുമല്ലെന്നും തമന്ന വ്യക്തമാക്കുന്നു.
advertisement
6/6
വജ്രത്തിന്റെ ആകൃതിയിലുള്ള ഒരു ബോട്ടിൽ ഓപ്പണർ ആണ് ഉപാസന തമന്നയ്ക്ക് സമ്മാനിച്ചത്. ഇത് വിരലിലണിഞ്ഞുള്ള ചിത്രമാണ് തമന്ന സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. ഇതുകണ്ട് വജ്രമോതിരമെന്ന് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നതാണ് വാസ്തവം.
മലയാളം വാർത്തകൾ/Photogallery/Buzz/
Tamannaah Bhatia |അത് കോടികൾ വിലയുള്ള വജ്രമോതിരമല്ല; രാം ചരണിന്റെ ഭാര്യ നൽകിയ സമ്മാനത്തെ കുറിച്ച് തമന്ന