TRENDING:

സാനിയയോടൊപ്പം അഭിനയിച്ച ഈ നടന് എന്ത് പറ്റി? നടിയോട് സഹായിക്കാൻ അപേക്ഷിച്ച് ആരാധകർ

Last Updated:
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ആദ്യചിത്രമായ മാന​ഗരത്തിൽ നായകനാക്കിയത് ശ്രീയായിരുന്നു
advertisement
1/7
സാനിയയോടൊപ്പം അഭിനയിച്ച ഈ നടന് എന്ത് പറ്റി? നടിയോട് സഹായിക്കാൻ അപേക്ഷിച്ച് ആരാധകർ
തമിഴ് നടനായ ശ്രീ റാം നടരാജൻ തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റുകൾ ആരാധകർക്കരെ ഞെട്ടിച്ചിരിക്കുകയാണ്. തമിഴ് സിനിമയിലെ ശ്രദ്ധിക്കപ്പെട്ട നിരവധി വേഷങ്ങൾ ചെയ്ത ശ്രീയുടെ അടുത്തിടെയുള്ള പോസ്റ്റുകളിൽ‌ എന്തൊക്കെയോ പ്രശ്നം ഉള്ളതുപോലെയാണ് പെരുമാറുന്നത്.
advertisement
2/7
സംവിധായകൻ ലോകേഷ് കനകരാജ് തന്റെ ആദ്യചിത്രമായ മാന​ഗരത്തിൽ നായകനാക്കിയത് ശ്രീയായിരുന്നു. ആ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടുവർഷം മുൻപിറങ്ങിയ ഇരു​ഗപട്രു എന്ന ചിത്രത്തിലാണ് താരം ഒടുവിലായി വേഷമിട്ടത്. ഇരു​ഗപട്രുവിൽ ശ്രീയുടെ നായികയായി എത്തിയത് സാനിയ അയ്യപ്പനായിരുന്നു. ഈ സിനിമയ്ക്ക് ശേഷം പൊതുവേദികളില്‍ പോലും താരം പ്രത്യക്ഷപ്പെട്ടിട്ടില്ല.
advertisement
3/7
നടന്റെ രൂപത്തിലും ഭാവത്തിലും വ്യത്യാസം വന്നിരിക്കുകയാണെന്നാണ് ആരോധകർ ഒന്നടങ്കം കമന്റ് ചെയ്യുന്നത്. എന്തെങ്കിലും മാനസികാരോ​ഗ്യ പ്രശ്നങ്ങളോ, ഡിപ്രഷനോ നേരിടുന്നെങ്കിൽ സഹായിക്കാമെന്നാണ് കമന്റിലൂടെ എല്ലാവരും അറിയിക്കുന്നത്. സോഷ്യൽമീഡിയയിൽ സജീവമല്ലാതിരുന്ന താരം അടുത്തിടെ ദിനംപ്രതി പങ്കുവയ്ക്കുന്ന പോസ്റ്റുകളിലും നടന്റെ രൂപത്തിലും മാറ്റം വന്നതോടെയാണ് എല്ലാവരും ശ്രദ്ധിച്ചു തുടങ്ങിയത്.
advertisement
4/7
അവസാനമായി നടൻ ചെയ്ത വീഡിയോകളിൽ സൂചിപ്പിക്കുന്നത് താൻ ഉടൻ തന്നെ 18+ കണ്ടന്റുകൾ നിർമ്മിക്കാൻ ഒരുങ്ങുന്നുവെന്നാണ്. താരത്തിന്റെ പോസ്റ്റുകളിൽ നിന്നും വ്യക്തമാക്കുന്നത്. പലരും അദ്ദേഹത്തിന്റെ സുഹൃത്തുക്കലെ ഇൻസ്റ്റ​ഗ്രാമിൽ മെൻഷൻ ചെയ്ത് സഹായം അഭ്യർത്ഥിക്കുന്നുണ്ട്. ലോകേഷ് കനഗരാജിനെ നിരവധിപേർ ടാഗ് ചെയ്തിട്ടുണ്ട്. ശ്രീയുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഇടപെടണമെന്നാണ് എല്ലാവരും പറയുന്നത്.
advertisement
5/7
കൂടാതെ, തമിഴ്‌നാട് ഉപമുഖ്യമന്ത്രിയും ചലച്ചിത്ര നിർമ്മാതാവും വിതരണക്കാരനുമായ ഉദയനിധി സ്റ്റാലിനോട് ഒരു ഉപയോക്താവ് തന്നെ സഹായിക്കാൻ ആവശ്യപ്പെട്ടു. സാനിയ അയ്യപ്പനെയും ആരാധകർ ടാ​ഗ് ചെയ്യുന്നുണ്ട്. സാനിയ...., ദയവായി ശ്രീയെ സഹായിക്കൂവെന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്.
advertisement
6/7
സിനിമയിൽ അവസരം കുറഞ്ഞതിനാൽ നടൻ അശ്ലീല ചിത്ര നിർമാണത്തിലേക്ക് കടന്നോ എന്നാണ് ചിലർ ചോദിക്കുന്നത്. ഈയിടെ ഷർട്ട് ധരിക്കാതെ ഒരു വീഡിയോ ശ്രീ പോസ്റ്റ് ചെയ്തിരുന്നു. സൗഹൃദം സ്ഥാപിക്കാനായി സെക്സിയായ സ്ത്രീകൾക്ക് തന്നെ മെസേജ് ചെയ്യാമെന്നായിരുന്നു ഇതിന് തലക്കെട്ടായി ശ്രീ നൽകിയത്.
advertisement
7/7
ബാലാജി ശക്തിവേൽ സംവിധാനംചെയ്ത വഴക്ക് എൻ 18/9 എന്ന ചിത്രത്തിലൂടെയാണ് ശ്രീ സിനിമയിലേക്ക് എത്തിയത്. പിന്നീട് മിഷ്കിൻ സംവിധാനംചെയ്ത ഓനയും ആട്ടിൻകുട്ടിയും, സോൻ പപ്പ്ടി, വിൽ അമ്പ്, മാന​ഗരം എന്നീ ചിത്രങ്ങളിലും നായകനായിരുന്നു. കമൽ ഹാസൻ അവതാരകനായ തമിഴ് ബിഗ് ബോസ് തമിഴിന്റെ ആദ്യ സീസണിലും അദ്ദേഹം പങ്കെടുത്തിരുന്നു. പക്ഷേ ഷോയിൽ പ്രവേശിച്ച് നാല് ദിവസത്തിന് ശേഷം ശ്രീ സ്വയം പുറത്തുവന്നിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
സാനിയയോടൊപ്പം അഭിനയിച്ച ഈ നടന് എന്ത് പറ്റി? നടിയോട് സഹായിക്കാൻ അപേക്ഷിച്ച് ആരാധകർ
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories