വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നഗ്നസെൽഫി അയച്ചു കൊടുത്തു; അധ്യാപകന് ഇനി അഴിയെണ്ണാം
- Published by:user_57
- news18-malayalam
Last Updated:
Teacher sends nude selfie to student's mother | ഫേസ്ബുക് വഴി കുട്ടിയുടെ അമ്മയും അധ്യാപകനും കുറച്ചു നാളുകളായി ചാറ്റിംഗ് ചെയ്തിരുന്നു
advertisement
1/6

പ്രൈമറി സ്കൂൾ വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നഗ്ന ചിത്രങ്ങൾ അയച്ചു കൊടുത്ത് അധ്യാപകൻ. 56 കാരനായ അധ്യാപകൻ കുട്ടിയോട് മുൻപൊരിക്കൽ അമ്മ വിവാഹവേഷം ധരിച്ചു നിൽക്കുന്ന ചിത്രം വരയ്ക്കാനും ആവശ്യപ്പെട്ടുവത്രെ
advertisement
2/6
ഫേസ്ബുക് വഴിയാണ് ഇയാൾ കുട്ടിയുടെ അമ്മയുമായി സൗഹാർദം സ്ഥാപിച്ചത്. ശേഷം ഇവർ പരസ്പരം നിരന്തരം ചാറ്റിങ്ങിലൂടെ ബന്ധപ്പെട്ടിരുന്നു. അരയ്ക്കു താഴെ നഗ്നനായ മൂന്നു സെൽഫികളാണ് ഇയാൾ അവർക്ക് അയച്ചുകൊടുത്തത്. നോർത്ത് വെയിൽസിലെ സ്കൂൾ അധ്യാപകനാണിയാൾ
advertisement
3/6
അടിവസ്ത്രം ധരിച്ചു നിൽക്കുന്ന ഒരു ചിത്രം യുവതി അധ്യാപകന് അയച്ചു കൊടുത്ത ശേഷം 'ഇനി നിങ്ങളുടെ ഊഴം' എന്ന് സന്ദേശമയച്ചുവത്രെ. അതിനു ശേഷം അധ്യാപകൻ നൽകിയ ചിത്രം യുവതിയുടെ ഭർത്താവിന്റെ കണ്ണിൽപ്പെടുകയായിരുന്നു
advertisement
4/6
യുവതിയുടെ ഭർത്താവ് അധ്യാപകനെതിരെയുള്ള പരാതിയുമായി ആദ്യം ഹെഡ്മാസ്റ്ററെ കാണുകയാണ് ചെയ്തത്. ശേഷം ഈ സംഭവം കോടതിയിലെത്തി
advertisement
5/6
ഇയാൾ ലൈംഗിക ചുവയുള്ള പെരുമാറ്റത്തിൽ ഏർപ്പെട്ടുവെന്നാണ് കോടതിയുടെ നിരീക്ഷണം. സോഷ്യൽ മീഡിയ പോളിസികൾ ലംഘിച്ചതിന്റെ പേരിലും ഇയാൾക്കെതിരെ കുറ്റം കണ്ടെത്തിയിട്ടുണ്ട്
advertisement
6/6
എന്നാൽ താൻ കുട്ടിയോട് അമ്മ വിവാഹ വേഷത്തിൽ നിൽക്കുന്ന ചിത്രം വരയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന വാദം ഇയാൾ കോടതിയിൽ നിഷേധിക്കുകയായിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
വിദ്യാർത്ഥിയുടെ അമ്മയ്ക്ക് നഗ്നസെൽഫി അയച്ചു കൊടുത്തു; അധ്യാപകന് ഇനി അഴിയെണ്ണാം