ഞെട്ടാതിരിക്കാൻ പറ്റിയെന്നു വരില്ല! പ്രതിഫലമായി നടൻ വിജയ് പുതിയ സിനിമയ്ക്ക് ഈടാക്കുന്ന തുക എത്രയെന്നു പുറത്ത്
- Published by:user_57
- news18-malayalam
Last Updated:
വാരിസിന്റെ വമ്പൻ വിജയത്തിന് ശേഷം നടൻ വിജയ് ഫീസ് വർധിപ്പിച്ചു എന്ന് റിപ്പോർട്ട്
advertisement
1/7

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ ഏറ്റവും വലിയ സൂപ്പർസ്റ്റാർ ആരാണെന്ന് നിർണ്ണയിക്കാൻ പ്രത്യേക സംവിധാനമൊന്നുമില്ല. കാലങ്ങളോളം ഇന്ത്യൻ സിനിമയുടെ പര്യായമായി ബോളിവുഡ് കരുതപ്പെട്ടു. എന്നാൽ പ്രാദേശിക സിനിമകൾ, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങൾ, പ്രാധാന്യം നേടിയതോടെ അതെല്ലാം മാറി. പാൻ-ഇന്ത്യയിലേക്കുള്ള അവരുടെ വ്യാപനം പ്രേക്ഷക പ്രീതിയെയും അതുമായി ബന്ധപ്പെട്ട വ്യവസായത്തെയും രേഖപ്പെടുത്തുന്നു. തമിഴ് സിനിമയെ രേഖപ്പെടുത്തുന്ന മുഖങ്ങളിൽ പ്രധാനമാണ് നടൻ വിജയ്
advertisement
2/7
സമീപകാല റിപോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ഇന്ന് തെന്നിന്ത്യൻ ഭാഷകളിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടൻ ദളപതി വിജയ് ആണ്. രജനികാന്തിനെക്കാളും വിജയ് ഇക്കാര്യത്തിൽ മുന്നിലാണ് എന്ന് ഏറ്റവും ഒടുവിൽ പുറത്തുവന്ന വാർത്ത (തുടർന്ന് വായിക്കുക)
advertisement
3/7
അടുത്തിടെ പുറത്തിറങ്ങിയ വാരിസിന്റെ വിജയത്തിന് ശേഷം നടൻ തന്റെ ഫീസ് വർദ്ധിപ്പിച്ചതായി വിജയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. 125 കോടി രൂപയാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ഒരു ചിത്രത്തിന് ലഭിക്കുന്ന പ്രതിഫലം. എന്നാൽ വാരിസിന്റെ വിജയത്തിന് ശേഷം അദ്ദേഹം തന്റെ പ്രതിഫലം വർദ്ധിപ്പിച്ചു
advertisement
4/7
വിജയ്‌യുടെ വമ്പിച്ച മാർക്കറ്റ് അപ്പീലും സ്ഥിരമായ ബോക്‌സ് ഓഫീസ് വിജയവും അദ്ദേഹത്തിന്റെ സിനിമകളുടെ ഡിജിറ്റൽ, സാറ്റലൈറ്റ് അവകാശങ്ങളിൽ നിന്നുള്ള ഗണ്യമായ വരുമാനവും അദ്ദേഹത്തെ നിർമ്മാതാക്കൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി. കഥാഗതി പരിഗണിക്കാതെ വിജയ് യുടെ സാന്നിധ്യം മാത്രം വിജയം ഉറപ്പുനൽകുന്നുവത്രേ
advertisement
5/7
"അതിനാൽ, നിർമ്മാതാക്കൾ റിസ്ക് എടുക്കാൻ തയ്യാറാണ്," എന്ന് ഒരു ഉറവിടം പറഞ്ഞതായി വാർത്താ റിപ്പോർട്ട്. വെങ്കട്ട് പ്രഭുവുമായുള്ള തന്റെ വരാനിരിക്കുന്ന സിനിമയ്ക്ക് ദളപതി വിജയ് 150 കോടി രൂപ പ്രതിഫലം വാങ്ങിയെന്ന അഭ്യൂഹങ്ങൾ മുമ്പ് വൈറലായിരുന്നു. എന്നാൽ, ഈ ഊഹാപോഹങ്ങൾ തള്ളിക്കളയാനും ആളുണ്ടായി
advertisement
6/7
വിജയ് തന്റെ വരാനിരിക്കുന്ന പ്രോജക്ടുകൾക്കായി 200 കോടിയുടെ അമ്പരപ്പിക്കുന്ന കരാർ നേടിയിട്ടുണ്ടെന്നാണ് വാർത്ത. ഇന്ത്യൻ ടുഡേ റിപ്പോർട്ട് അനുസരിച്ച്, 200 കോടി എന്ന കണക്ക് കൃത്യമായിരിക്കില്ലെങ്കിലും, വിജയുടെ പ്രതിഫലം ഇപ്പോഴും രാജ്യത്തെ ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറ്റവും ഉയർന്ന പ്രതിഫലമാണത്രേ
advertisement
7/7
വിജയ് രജനികാന്തിനെക്കാൾ കൂടുതൽ തുക ഈടാക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ പ്രതിഫലം 150 കോടി എന്ന നിലയിൽ എത്തുന്നതിൽ നിന്ന് വളരെ അകലെയാണെന്ന് ഉറവിടം വ്യക്തമാക്കുന്നതായി ഇ-ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണേന്ത്യയിലെ ഒരു നടനും ഇത്രയധികം തുക കൈപ്പറ്റുന്നില്ലത്രേ
മലയാളം വാർത്തകൾ/Photogallery/Buzz/
ഞെട്ടാതിരിക്കാൻ പറ്റിയെന്നു വരില്ല! പ്രതിഫലമായി നടൻ വിജയ് പുതിയ സിനിമയ്ക്ക് ഈടാക്കുന്ന തുക എത്രയെന്നു പുറത്ത്