കുടുംബത്തെ സഹായിക്കാൻ ചായക്കടയിൽ പാത്രങ്ങൾ കഴുകി; ദേശീയ അവാർഡും നേടിയിട്ടുള്ള താരത്തെ മനസ്സിലായോ?
- Published by:Sneha Reghu
- news18-malayalam
Last Updated:
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും മോഷണക്കുറ്റത്തിന് പിതാവ് ജയിൽ ആയതും ഉൾപ്പെടെയുള്ള നിരവധി പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യകാലം
advertisement
1/12

വളരെ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചെങ്കിലും കഠിനാധ്വാനത്തിലൂടെ ജീവിത വിജയം നേടിയ നിരവധി താരങ്ങളുണ്ട്. അത്തരത്തിലെ ഒ!രു താരത്തെ കുറിച്ചാണ് പറയുന്നത്. ബോളിവുഡിലും ഹോളിവുഡിലും മായാത്ത മുദ്ര പതിപ്പിച്ച ഒരു താരം.
advertisement
2/12
കുട്ടിക്കാലത്ത് പാത്രങ്ങൾ കഴുകി ഉപജീവനം തുടങ്ങിയത് മുതൽ വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നത് വരെയുള്ള അദ്ദേഹത്തിൻ്റെ ജീവിതയാത്ര, തലമുറകളായുള്ള നിരവധി അഭിനേതാക്കൾക്ക് പ്രചോദനമാണ്.
advertisement
3/12
ഇതിഹാസ നടൻ ഓം പുരിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. തന്റെ ശക്തമായ പ്രകടനങ്ങൾക്കും വൈദഗ്ധ്യത്തിനും പേരുകേട്ട നടനായി ഇദ്ദേഹം മാറി.
advertisement
4/12
1950 ഒക്ടോബർ 18 ന് പഞ്ചാബിലെ പട്യാലയിലാണ് ഓം പുരി ജനിച്ചത്.
advertisement
5/12
കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടും മോഷണക്കുറ്റത്തിന് പിതാവ് ജയിൽ ആയതും ഉൾപ്പെടെയുള്ള നിരവധി പോരാട്ടങ്ങൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ ബാല്യകാലം
advertisement
6/12
ആറു വയസ്സുള്ളപ്പോൾ, കുടുംബം പുലർത്തുന്നതിനായി അദ്ദേഹം ഒരു ചായക്കടയിൽ പാത്രങ്ങൾ കഴുകുന്ന ജോലി ചെയ്തിരുന്നു.
advertisement
7/12
പലതരം ചെറിയ ജോലികൾ ചെയ്യുകയും പലപ്പോഴും ട്രെയിനുകളിൽ ഉറങ്ങുകയും ചെയ്തിരുന്ന ഓം പുരി ഒരു ലോകോ പൈലറ്റാകാനാണ് ആഗ്രഹിച്ചിരുന്നത്.
advertisement
8/12
എന്നാൽ, അപ്രതീക്ഷിത സംഭവങ്ങളാണ് അദ്ദേഹത്തിന്റെ ജീവിതത്തിൽ സംഭവിച്ചത്. അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അദ്ദേഹത്തെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേരാൻ പ്രേരിപ്പിച്ചു. തുടർന്ന്, തന്റെ കഴിവുകൾ മെച്ചപ്പെടുത്തി.
advertisement
9/12
അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം ആരംഭിച്ചത് മറാത്തി ചിത്രമായ 'ഘസിറാം കോട്‌വാൾ' എന്ന സിനിമയിലൂടെയായിരുന്നു.
advertisement
10/12
1980-ൽ പുറത്തിറങ്ങിയ 'ആക്രോശ്' എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് ഓം പുരിയ്ക്ക് കൂടുതൽ പ്രശംസ ലഭിച്ചത്. ഈ ചിത്രത്തിലെ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു.
advertisement
11/12
'അർദ്ധ സത്യ', 'ജാനേ ഭി ദോ യാരോൻ', 'ചാച്ചി 420', 'ഹേരാ ഫേരി', 'മലമാൽ വീക്ക്‌ലി' തുടങ്ങിയ നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം അവിസ്മരണീയമായ പ്രകടനങ്ങൾ കാഴ്ചവെച്ചു.
advertisement
12/12
തൻ്റെ സമർപ്പണം, വൈദഗ്ദ്ധ്യം, അതുല്യമായ അഭിനയ വൈഭവം എന്നിവയിലൂടെ ഓം പുരി ലോകമെമ്പാടുമുള്ള അഭിനേതാക്കൾക്ക് ഇന്നും ഒരു പ്രചോദനമാണ്. ഇന്ത്യൻ സിനിമകൾ കൂടാതെ അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. 2016 ജനുവരി 6 നു വെള്ളിയാഴ്ച ഹൃദയാഘാതത്തെത്തുടർന്നാണ് അദ്ദേഹം അന്തരിച്ചത്.
മലയാളം വാർത്തകൾ/Photogallery/Buzz/
കുടുംബത്തെ സഹായിക്കാൻ ചായക്കടയിൽ പാത്രങ്ങൾ കഴുകി; ദേശീയ അവാർഡും നേടിയിട്ടുള്ള താരത്തെ മനസ്സിലായോ?