TRENDING:

Kajol | ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം പോരെന്നു പറഞ്ഞ കാജോൾ ഏതുവരെ പഠിച്ചു?

Last Updated:
പതിനാറാം വയസിൽ സിനിമയിലെത്തിയ കാജോളിന്റെ വിദ്യാഭ്യാസ യോഗ്യത
advertisement
1/7
Kajol | ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം പോരെന്നു പറഞ്ഞ കാജോൾ ഏതുവരെ പഠിച്ചു?
രാഷ്ട്രീയ നേതാക്കന്മാർക്ക് മതിയായ വിദ്യാഭ്യാസ യോഗ്യതയില്ല എന്ന നടി കാജോളിന്റെ (Kajol) പരാമർശം ചെറുതല്ലാത്ത വിവാദം സൃഷ്‌ടിച്ചിരുന്നു. വിദ്യാഭ്യാസ യോഗ്യതയില്ലാത്ത രാഷ്ട്രീയ നേതാക്കന്മാർ നമുക്കുണ്ട്. അങ്ങനെ പറയേണ്ടി വരുന്നതിൽ ക്ഷമിക്കണം. കാഴ്ചപ്പാടില്ലാതെ നേതാക്കന്മാരുടെ ഭരണത്തിൻകീഴിൽ ഞാൻ വന്നിട്ടുണ്ട്. വ്യത്യസ്ത കാഴ്ചപ്പാട് സ്വീകരിക്കാൻ വിദ്യാഭ്യാസം നമ്മെ പ്രാപ്തമാക്കും എന്നായിരുന്നു കാജോളിന്റെ പരാമർശം
advertisement
2/7
അതേസമയം, സംഗതി വിവാദമായതും കാജോൾ തന്റെ പരാമർശത്തിൽ വ്യക്തത വരുത്തി ട്വീറ്റ് ചെയ്യുകയുണ്ടായി. ആരെയും തരംതാഴ്ത്താൻ ഉദ്ദേശിച്ചു കൊണ്ടുള്ളതല്ല തന്റെ പരാമർശം എന്ന് കാജോൾ. ദിൽവാലെ ദുൽഹനിയ ലേ ജായേങ്കെ എന്ന സിനിമയിലൂടെയാണ് കാജോൾ എന്ന നടിയെ ലോകം അറിഞ്ഞു തുടങ്ങിയത്. ഇത്രയും ഒക്കെ പറഞ്ഞ കാജോളിന്റെ വിദ്യാഭ്യാസ യോഗ്യത എന്താണ് എന്നറിയുമോ? (തുടർന്ന് വായിക്കുക)
advertisement
3/7
'ദി ട്രയൽ' എന്ന വെബ് സീരീസിന്റെ പ്രദർശനം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിൽ തുടങ്ങാനിരിക്കെയാണ് കാജോളിന്റെ പരാമർശം എത്തിച്ചേരുന്നത്.മുൻകാല നടി തനൂജയുടേയും ഷോം മുഖർജിയുടെയും മകളായാണ് കാജോൾ മുഖർജി എന്ന കാജോളിന്റെ ജനനം
advertisement
4/7
സിനിമയിലെത്തുമ്പോൾ കാജോളിന് പ്രായം വെറും 16 വയസ്സ് മാത്രം. പഞ്ചാഗ്നിയിലെ സെന്റ് ജോസഫ്‌സ് കോൺവെന്റ് സ്കൂളിലാണ് കാജോൾ വിദ്യാഭ്യാസം നേടിയത്. പഠിക്കുമ്പോൾ തന്നെ നൃത്തം ചെയ്യാനും മറ്റു പഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടാനും കാജോളിന് അവസരം ലഭിച്ചു
advertisement
5/7
'ബേഖുടി' ആയിരുന്നു ആദ്യ ചിത്രം. ഇതിൽ അഭിനയിക്കാൻ തുടങ്ങുമ്പോൾ കാജോളിന് പ്രായം 16 വയസ്സ്. സ്കൂൾ വെക്കേഷൻ കഴിഞ്ഞ് പഠനത്തിലേക്ക് തിരിയാം എന്ന് കാജോൾ കരുതിയെങ്കിലും, സാധിച്ചില്ല. പഠനം അവിടം കൊണ്ട് അവസാനിച്ചു
advertisement
6/7
അതിസുന്ദരമായി ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന കാജോൾ നേടിയിട്ടുള്ളത് സ്കൂൾ വിദ്യാഭ്യാസം മാത്രം. സ്കൂൾ പഠന കാലത്ത് ഫിക്ഷൻ വായിക്കാൻ തല്പരയായിരുന്നു കാജോൾ. സ്കൂൾ ഡ്രോപ്പ്ഔട്ട് ആയതിനാൽ പിന്നെ കോളേജ് വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കാനും കഴിഞ്ഞില്ല
advertisement
7/7
കഴിഞ്ഞ മാസം ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം നേടുന്നു എന്ന പേരിൽ കാജോൾ ഒരു പോസ്റ്റ് ഇട്ട് അവരുടെ സകല ഇൻസ്റ്റഗ്രാം പോസ്റ്റുകളും ഹൈഡ് ചെയ്തിരുന്നു. എന്നാൽ ഇത് വെബ് സീരീസിന്റെ പ്രൊമോഷന്റെ ഭാഗമാണ് എന്നറിഞ്ഞതും ആരാധകരിൽ നിന്നും ഒട്ടേറെ വിമർശനങ്ങൾ അവർ നേരിട്ടിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Kajol | ഭരിക്കുന്നവർക്ക് വിദ്യാഭ്യാസം പോരെന്നു പറഞ്ഞ കാജോൾ ഏതുവരെ പഠിച്ചു?
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories