TRENDING:

Kriti Sanon | ഇനി ഒരിക്കലും ഒറ്റയ്ക്ക് ഉറങ്ങില്ല എന്ന് കൃതി സനോൺ; കാരണം ഇതാണ്

Last Updated:
Kriti Sanon | ബോളിവുഡിലെ പുരുഷന്മാരെക്കുറിച്ചും പരാമർശിച്ച് കൃതി
advertisement
1/6
ഇനി ഒരിക്കലും ഒറ്റയ്ക്ക് ഉറങ്ങില്ല എന്ന് കൃതി സനോൺ; കാരണം ഇതാണ്
2014 ലെ ഹീറോപന്തി എന്ന ചിത്രത്തിലൂടെ ടൈഗർ ഷ്രോഫിനൊപ്പം ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടിയാണ് കൃതി സനോൺ (Kriti Sanon). ദിൽവാലെ, ബറേലി കി ബർഫി, ലൂക്കാ ചുപ്പി, പാനിപ്പത്ത്, മിമി തുടങ്ങിയ ചിത്രങ്ങളിൽ കൃതി ശ്രദ്ധേയ പ്രകടനം നടത്തി. വരുൺ ധവാനൊപ്പം 'ഭേദിയ' എന്ന ചിത്രത്തിലാണ് അവർ അടുത്തതായി അഭിനയിക്കുന്നത്. പ്രഭാസ് നായകനായ ആദിപുരുഷും കൃതിയുടെ മറ്റൊരു ചിത്രമാണ്
advertisement
2/6
പരസ്യ ചിത്രങ്ങളിലും കൃതിയുടെ മുഖം ഇന്ത്യയിലുടനീളം പലർക്കും പരിചിതമാണ്. പരമ സുന്ദരി... എന്ന ഗാനത്തിന് ചുവടുവച്ച് കൃതി ഒട്ടേറെപ്പേരുടെ ഹൃദയം കവർന്നു കഴിഞ്ഞു. നടി നടത്തിയ ഒരു പരാമർശം ഇപ്പോൾ ചർച്ചയാവുകയാണ്. സിനിമാ മേഖലയിൽ സിംഗിൾ ആയി ഒരു പുരുഷനും അവശേഷിക്കുന്നില്ലെന്ന് താരം കൃതി സനോൺ. ഒപ്പം തന്നെ മറ്റൊരു പരാമർശവും അവർ നടത്തി (തുടർന്ന് വായിക്കുക)
advertisement
3/6
മിമിയിലെ പ്രകടനത്തിന് കൃതിക്ക് ഫിൽംഫെയർ പുരസ്‌കാരം ലഭിച്ചിരുന്നു. അവാർഡ് ലഭിച്ചതിന് ശേഷം, കൃതി ഇൻസ്റ്റഗ്രാമിൽ പോയി, തന്റെ സ്വപ്നം പൂർത്തീകരിച്ചതായി പ്രഖ്യാപിച്ച് ഒരു കുറിപ്പ് എഴുതി. ഒരു വീഡിയോയും പോസ്റ്റ് ചെയ്തു. അതിലെ കാഴ്ച ഇതായിരുന്നു
advertisement
4/6
കട്ടിലിൽ കിടന്നുകൊണ്ട് ട്രോഫിയിൽ തല വയ്ക്കുന്ന കൃതിയായിരുന്നു വീഡിയോയിൽ. ശേഷം നടിയുടെ അരികിൽ തലയിണയിൽ വെച്ചിരിക്കുന്ന ബ്ലാക്ക് ലേഡി ട്രോഫിയിലേക്ക് ക്യാമറ നീങ്ങി. അവർ അതിനെ കെട്ടിപ്പിടിച്ചു കൊണ്ട് ഇങ്ങനെ കുറിച്ചു: “രാത്രി ഞാൻ ഒറ്റയ്ക്കല്ല ഉറങ്ങുന്നത്! ഹൃദയം നിറഞ്ഞു" ഈ പുരസ്‌കാരം തന്റെ സ്വപ്ന സാക്ഷാത്ക്കാരമാണെന്ന് കൃതി കുറിപ്പിൽ പറഞ്ഞു
advertisement
5/6
അവാർഡ് ദാന ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ, റെഡ് കാർപെറ്റിൽ തന്നോടൊപ്പം വരാൻ ആഗ്രഹിച്ച സിനിമാ മേഖലയിൽ നിന്നുള്ള ഒരാളെ കുറിച്ച് പറയണമെന്ന് കൃതിയോട് ആവശ്യപ്പെട്ടു
advertisement
6/6
ETimes റിപ്പോർട്ട് അനുസരിച്ച് തനിക്കൊരു കാമുകൻ ഉണ്ടായിരുന്നെകിൽ അയാൾ ഒപ്പം വന്നേനെയെന്ന് പ്രത്യാശിച്ച നടി, ഇപ്പോൾ ബോളിവുഡിൽ സിംഗിൾ ആയ പുരുഷന്മാർ ആരും തന്നെയില്ല എന്നും പരാമർശിച്ചു
മലയാളം വാർത്തകൾ/Photogallery/Buzz/
Kriti Sanon | ഇനി ഒരിക്കലും ഒറ്റയ്ക്ക് ഉറങ്ങില്ല എന്ന് കൃതി സനോൺ; കാരണം ഇതാണ്
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories