Trisha | വിജയ്‌യുടെ ഒപ്പമുള്ള വിമാനയാത്രയ്ക്ക് ശേഷം തൃഷയുടെ മറ്റൊരു വിവരവും പുറത്ത്; സജീവ ചർച്ച
- Published by:meera_57
- news18-malayalam
Last Updated:
കീർത്തി സുരേഷിന്റെ വിവാഹത്തിന് തൃഷയും വിജയ്‌യും ഒന്നിച്ചു യാത്ര ചെയ്‌തതിനു ശേഷം നടിയുടെ മറ്റൊരു വിവരവും പുറത്ത്
advertisement
1/6

വിവാദങ്ങളുടെ കൊടുങ്കാറ്റിന്റെ ഒത്ത നടുവിലാണ് നടി തൃഷ കൃഷ്ണൻ (Trisha Krishnan) ഇപ്പോൾ. നടൻ ദളപതി വിജയ്‌യുമായുള്ള നടിയുടെ ബന്ധമാണ് വാർത്തകളുടെ പ്രധാന വിഷയം. വളരെ വർഷങ്ങളായി, ഇവർ തമ്മിൽ അടുപ്പമുണ്ട് എന്ന തരത്തിൽ പലപ്പോഴും റിപോർട്ടുകൾ പുറത്തുവന്നിരുന്നു എങ്കിലും, അടുത്തിടെ നടി കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇരുവരും ഒരേ പ്രൈവറ്റ് ജെറ്റിൽ ഒന്നിച്ചു യാത്ര ചെയ്തെത്തിയതാണ് വീണ്ടും വിവാദങ്ങൾ ഉടലെടുക്കാൻ കാരണം. ചെന്നൈയിൽ നിന്നും ഗോവ വരെ തൃഷയും വിജയ്‌യും ഒന്നിച്ചു പറന്നതാണ് വിഷയം. അതിനു ശേഷം തൃഷ നടത്തിയ മറ്റൊരു കാര്യം കൂടി ദൃശ്യങ്ങൾ സഹിതം പുറത്തുവന്നുകഴിഞ്ഞു
advertisement
2/6
ഒരു വീഡിയോ ദൃശ്യമാണ് വൈറലായി മാറിയിരിക്കുന്നത്. സൂര്യ നായകനാവുന്ന സൂര്യ 45 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായിക തൃഷയാണ്. ഈ സിനിമയുടെ ഷൂട്ടിംഗ് നിലവിൽ കോയമ്പത്തൂരിൽ പുരോഗമിച്ചു വരികയാണ്. ഇതിനിടെ കോയമ്പത്തൂരിലെ മരുതമലൈ മുരുഗൻ ക്ഷേത്രത്തിൽ തൃഷ ദർശനം നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. താരങ്ങൾ ക്ഷേത്ര ദർശനം നടത്തുന്ന കാര്യത്തിൽ പുതുമ ഏതുമില്ലെങ്കിലും, ഇവിടെ തൃഷ എത്തിയത് എന്തിന് എന്നതാണ് ചർച്ചകൾക്ക് പ്രതിപാദ്യം (തുടർന്ന് വായിക്കുക)
advertisement
3/6
തൃഷ വർഷങ്ങൾക്ക് മുൻപ് വിവാഹിതയാകും എന്നുറപ്പിച്ചിരുന്ന സാഹചര്യം ഉണ്ടായിരുന്നു. വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ വിവരവും പുറത്തുവന്നു. എന്നാൽ, ഈ വിവാഹം മുടങ്ങി എന്ന വാർത്തയും തൊട്ടുപിന്നാലെ വന്നുചേർന്നു. വർഷങ്ങളോളം വിജയ് തൃഷയുടെ ഒപ്പം ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. ഒടുവിൽ പതിനഞ്ചു വർഷങ്ങൾക്ക് ശേഷം ലിയോയിൽ തൃഷയും വിജയ്‌യും നായികാനായകന്മാരായി. പൊന്നിയിൻ സെൽവൻ നൽകിയ മൈലേജിൽ, പിന്നീട് തൃഷ പണ്ടത്തേതിലും സജീവമായി തമിഴ് സിനിമയിൽ നിറയുകയാണ്
advertisement
4/6
ക്ഷേത്രദർശനം നടത്തിയത് മാത്രമല്ല, തൃഷ ഇവിടെ പ്രത്യേകം പൂജകൾ ചെയ്തതും വിഷയമായിരിക്കുകയാണ്. അമ്പലത്തിൽ നിലത്തിരുന്ന് വഴിപാടുകൾ നടത്തുന്ന ദൃശ്യവും വന്നിട്ടുണ്ട്. ഒന്നിലേറെ ചിത്രങ്ങൾ തൃഷയുടേതായി വരാനിരിക്കുമ്പോൾ, തൃഷ വിജയ്‌യുമായുള്ള വിവാഹം നടക്കാൻ വേണ്ടിയാണ് പൂജ നടത്തിയത് എന്നൊരു വിവാദം കൂടിയുണ്ട്. കഴിഞ്ഞ ദിവസം തൃഷയും അജിത്തും അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റേതായി ഒരു സ്റ്റിൽ റിലീസ് ചെയ്തിരുന്നു. രണ്ടുപേർക്കും ഇന്നും പഴയ പ്രായം തന്നെയെന്നാണ് ആരാധകരുടെ കമന്റ്
advertisement
5/6
തൃഷ, വിജയ് വിഷയം വീണ്ടും ഗോസിപ് കോളങ്ങളിൽ നിറയുമ്പോൾ, നടൻ വിജയ്‌യുടെ ഭാര്യ സംഗീത സ്വർണലിംഗം എവിടെ എന്ന ചോദ്യവും പ്രസക്തമാവുകയാണ്. തമിഴ് പാരമ്പര്യമുള്ള ശ്രീലങ്കൻ സ്വദേശിയായ പിതാവിന്റെ മകളാണ് സംഗീത. വിജയ്‌യുമായി അടുക്കുന്ന വേളയിൽ ഇവർ ലണ്ടനിലായിരുന്നു താമസം. സംവിധായകൻ ശങ്കറിന്റെ പുത്രിയുടെ വിവാഹത്തിനാണ് സംഗീതയെ ഏറ്റവും ഒടുവിലായി ഒരു പൊതുചടങ്ങിൽ കണ്ടത്. ഇവിടെയാകട്ടെ, വിജയ് കൂടെ എത്തിയതുമില്ല. ഗോട്ടിന്റെ ഷൂട്ടിംഗ് സെറ്റിലായിരുന്നു വിജയ് എന്നായിരുന്നു അന്ന് ലഭ്യമായ വിവരം
advertisement
6/6
മലയാള ചിത്രങ്ങളായ 'റാം', 'ഐഡന്റിറ്റി' എന്നിവയ്ക്ക് പുറമേ, വിടാമുയർച്ചി, ഗുഡ്ഡ് ബാഡ് അഗ്ലി, വിശ്വംഭര, തഗ് ലൈഫ്, സൂര്യ 45 എന്നീ ചിത്രങ്ങളിലും തൃഷ കൃഷ്ണൻ നായികയാവും. സിനിമയിൽ തൃഷ 22 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. 'സൂര്യ 45' ലൊക്കേഷനിൽ വച്ചാണ് തൃഷയുടെ സിനിമയിലെ 22 വർഷങ്ങളുടെ ആഘോഷം നടന്നത്. തഗ് ലൈഫ് ഒഴികെ മറ്റ് ചിത്രങ്ങൾ എല്ലാം നടന്നു വരികയാണ്. പൊന്നിയിൻ സെൽവന് മുൻപ് 96ലെ ജാനു എന്ന കഥാപാത്രത്തിന് തൃഷ പ്രശംസ നേടിയിരുന്നു
മലയാളം വാർത്തകൾ/Photogallery/Buzz/
Trisha | വിജയ്‌യുടെ ഒപ്പമുള്ള വിമാനയാത്രയ്ക്ക് ശേഷം തൃഷയുടെ മറ്റൊരു വിവരവും പുറത്ത്; സജീവ ചർച്ച